പോസ്റ്റുകള്‍

ഭൗതിക കർമ്മകാണ്ഡം

ഇമേജ്
          ഇനി നിര്‍ത്താം എന്ന് ആലോചിച്ചപ്പോള്‍, അതിന് ഞാന്‍ ഒരിക്കലും തുടങ്ങിയില്ലല്ലോ എന്ന സന്ദേഹം വന്നത്. തുടങ്ങാത്ത ഒന്ന് എങ്ങിനെ നിര്‍ത്തും , അങ്ങനെ നിര്‍ത്തിയാല്‍ അത് കളവ് ആകില്ലേ? അതെ, കൃത്യമായ ഒരു തുടക്കം ഇല്ലാത്തത് ആണ് ചില കാര്യങ്ങള്‍ നിര്‍ത്താന്‍ പറ്റാത്തതിന്‍റെ കാരണം.           നിര്‍ത്തുക എന്നത് ഒരു ഘട്ടം( Stage ) ആയി കണക്കാക്കിയാല്‍ മതി, അതായത് ആരംഭമില്ലാത്തതാണ് പിന്നീടുള്ള ഘട്ടങ്ങളിലേക്ക് ഉള്ള പ്രവേശനം/ മുന്നേറ്റം (Progress) അസാധ്യമാക്കുന്നതിലെ ഒരു ഘടകം. കൃത്യമായ തുടക്കങ്ങള്‍ വേണ്ടിയിരിക്കുന്നു. ചില വിഷയങ്ങളിലെ മുരടിപ്പ് ആരംഭത്തിന്‍റെ അഭാവമാണ്.           ആരംഭിക്കണമെങ്കില്‍ പ്രധാനമായും കൃത്യമായ ഒരു ലക്ഷ്യം വേണം എന്നത് അനുബന്ധം. ലക്ഷ്യമില്ലാത്ത പ്രവൃത്തി അപ്പൂപ്പന്‍ താടിയെപ്പോലെ അവിടിവിടങ്ങളില്‍ ഉടക്കിയും പാറിയും അലഞ്ഞുകൊണ്ടിരിക്കും.           അങ്ങനെ ആരംഭം ആദ്യ ബിന്ദുവും, ലക്ഷ്യം അന്ത്യ ബിന്ദുവും ആകുമ്പോള്‍ അവയ്ക്ക് ഇടയിലെ അന്തരം നികത്തേണ്ടത് കര്‍മ്മപദ്ധതിയിലൂടെ അല്ലെങ്ക...

ചിരി - ഒരു ഫേയ്സ്ബുക്ക് പോസ്റ്റ്‌.

ഇമേജ്

ഇടി

ഞാൻ എന്താ ഈ കാണണേ.... ചുറ്റും ബഹളമയമാണ്. ഇടി കൂടുകയാണ് എല്ലാവരും. ഒരുവലിയ കൂട്ടം ജനങ്ങൾ, അവർക്ക് ഒത്ത നടുവിൽ ഞാനും. എന്റെ അടുത്തെത്താൻ വേണ്ടി പുറകിലുള്ളവരാണ് ഇടികൂടുന്നത്.ഇവരുടെ തള്ളുകാരണം എനിക്ക് നിൽക്കാൻ കുറച്ച് ബുദ്ധിമുട്ട് തോനി ഇടയ്ക്ക്. അടുത്ത് നിൽക്കുന്ന ചിലർ ഇടിച്ച് വീഴ്ത്തിയിരുന്നു. മുട്ടിലും മൂക്കത്തും ഒക്കെ അതിന്റെ പാടുണ്ട്. ചിലതൊക്കെ ഭംഗിയുള്ള പാടുകളാണ് :/ പാടുകൾ എല്ലാം ഓരോ പാഠങ്ങൾ ആണല്ലോ(?). പുറകിൽ നിൽക്കുന്നവർക്ക് എന്നെ ഇടിച്ചുവീഴ്ത്താൻ പറ്റില്ല, അവർക്ക് എന്നെ വേണമെങ്കിൽ കല്ലെറിയാനെ പറ്റൂ. അതും ലക്ഷ്യത്തിൽ എത്തും എന്ന് ഉറപ്പുപറയാനൊന്നും പറ്റില്ലല്ലോ.!! ചിലർ എന്നെ ശക്തമായി ഇടിച്ചുകൊണ്ടിരിക്കുന്നുണ്ട്, പക്ഷെ അതൊന്നും എന്നെ വീഴ്ത്താൻ അല്ല.ഒന്നൊന്നിനോട് ചേരുവാൻ ചില കൂട്ടിയിടിക്കലുകൾ വേണമല്ലോ.(രണ്ട് ഗോതമ്പുമാവ് ഉരുളകൾ ചേർന്ന് ഇടിച്ചാൽ ഒന്നാകുന്നില്ലേ, അതുപോലെ). ചില സുഖമുള്ള ഇടികൾ, പക്ഷെ ഒന്നും ഒന്നിനോടും ചേരുന്നില്ല. വേദന മാത്രമാണ് ബാക്കിയുള്ളത്.നേരത്തെ ഒരു അലങ്കാരത്തിന് ഉപയോഗിച്ച സുഖം അങ് മായ്ച്ച് കളഞ്ഞേക്കൂ. അല്ലേലും സുഖം സന്തോഷം എന്നൊക്കെ പറഞ്ഞത് ഒരു അലങ്കാരം ആണല്ലോ. ചിലപ്...

സ്വസ്തി

ചിന്തിച്ചിട്ട് ഒരു അന്തവും കിട്ടുന്നില്ല എന്നതായിരുന്നു ഇന്നലെ വരെ പരാതി. അത് അത്ര വലിയ പ്രശ്നമല്ലായിരുന്നു എന്ന് മനസ്സിലാകുന്നത് നോക്കിയിട്ട് ഒരു അറ്റവും കാണുന്നില്ല എന്ന് മാത്രമല്ല തൊട്ട് മുന്നിലെന്താണ് എന്ന് പോലും മനസിലാവാതെ ഇങ്ങനെ നീന്തുമ്പോഴാണ്. സന്ധ്യവരെ മുമ്പിൽ നീ ണ്ട് കിടക്കുന്ന ജലാശയത്തിന്റെ ഭീതിപൂർവ്വമായ പരപ്പ് പേടിയോടൊപ്പം ഒരു പ്രതീക്ഷ കൂടെ തന്നിരുന്ന , ഉടനെ ഒരു കരകാണും എന്നതിന്റെ പ്രതീക്ഷ. എന്നാൽ ഇപ്പോൾ കണ്ണിലും കാതിലും മാത്രമല്ല മനസ്സിലും ഇരുട്ട് തുളച്ച് കയറുന്നു. ആരവങ്ങളോ ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല എന്നിട്ടും അതിനൊന്നും കാത്തു നിൽക്കാതെ ഇറങ്ങി തിരിച്ചത് അവനവനിൽ ഉള്ള ഉറച്ച വിശ്വാസം കൊണ്ടൊന്നും അല്ല മറിച്ച് അവയ്ക്കായി കാത്തു നിൽക്കുന്നതിലെ അർത്ഥശൂന്യത മനസിലാക്കിയതുകൊണ്ടാണ്. ആകാശത്ത് കാർമേഘം മൂടിയ ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം മുങ്ങി ചാവാൻ ആക്രോശിക്കുന്നതായി തോന്നി. അല്ലെങ്കിലും ഇനിയും എന്നിൽ പ്രതീക്ഷ വെക്കുന്നത് വിഢിത്തരം ആണ് എന്ന് തോന്നിക്കാണും. കരയിലെവിടെയോ തങ്ങൾക്ക് മുൻപിൽ ഉപചാരങ്ങളുടെ ഉപ്പു ചാക്കുകൾ വച്ച് വണങ്ങാത്ത വന്റെ പതനം പറഞ്ഞ് അട്ടഹാസങ്ങൾ ഉയരുന്നുണ്ടാകും ,അല്...

വിഷഫലം.

നേരം ഒളികീറി തുടങ്ങുമ്പോഴേക്കും അവര്‍ ഏറെ ദൂരം പിന്നിട്ടിരുന്നു. അങ്ങനെയാണ് അവര്‍ ആ മരച്ചുവട്ടിലെതിയത്, അവര്‍ അവിടെ സ്വല്‍പ്പനേരം ഇരുന്നു. ആ തണലത്ത് ഇരുന്ന് ആ മരം അവിടെ നില്‍ക്കുന്നതുകൊണ്ട് ഒരു ഗുണവും ഇല്ല എന്നും, അത് മുറിച്ച് വിറ്റാല്‍ ഉണ്ടാകുന്ന വരുമാനതെകുറിച്ചും അവര്‍ കൂട്ടത്തിലുള്ള ആ പറമ്പിന്‍റെ ഉടമയെ പറഞ്ഞു ബോധ്യമാക്കി. മരണത്തില്‍ അവസാനിക്കുന്ന ആ യാത്ര തുടരുമ്പോള്‍ ആ ഉടമ മരത്തില്‍ മാരകമായ ഒരു വിഷം പ്രയോഗിച്ചു. ഇനി ഉണ്ടാകുന്ന കായ്കനികള്‍ പോലും ആ വിഷം ബാധിച്ചവ ആയിരിക്കും. തന്‍റെ രക്ഷിതാവ് തന്നെ വിഷം ഒഴിച്ചുതന്നെങ്കിലും ആ മരം ഒരു ചില്ലികബുപോലും ഓടിച്ച് ഇടാതിരുന്നത് അതിന്‍റെ നിസഹായാവസ്ഥകൊണ്ട് ഒന്നുമാത്രം ആകണം. അവര്‍ അതില്‍നിന്ന് ശേഖരിക്കാവുന്ന പഴങ്ങള്‍ എല്ലാം ശേഖരിച്ച് വച്ചിരുന്നു. എന്നിട്ട് ആ ദീര്‍ഖയാത്ര തുടര്‍ന്നു. വിഷപ്രയോഗംകൊണ്ട് മരം ജീവന്‍ നിലനിര്‍താന്തന്നെ കഷ്ടപെട്ടു.ഇലകള്‍ എല്ലാം ഉണങ്ങി കരിഞ്ഞു, ബലിഷ്ടമായ കൊമ്പുകള്‍ ഒടിഞ്ഞുവീണു.പൂത്ത് നിറഞ്ഞു ഉലഞ്ഞുനിന്നിരുന്ന ആ മരത്തില്‍ പൂക്കള്‍ അപൂര്‍വ്വങ്ങള്‍ ആയി. ഫലഭൂയിഷ്ഠമായ ആ പ്രദേശത്ത് യുദ്ധവും വരള്‍ച്ചയും വന്ന രാജ്യത്തെ ഹതഭാഗ്യനായ ബ...

അരുതോപദേശം.

ഇമേജ്
അരുതോപദേശം ÷÷÷÷÷÷÷÷÷÷÷÷÷÷÷ വാക്കില്‍ വെള്ളം ചേര്‍ക്കരുത് നിഷ്ടയിലഷ്ടി വരുത്തരുത് മനസ്സില്‍ മേഘം മൂടരുത് ചിന്തയില്‍ ചിതല് ചിരിക്കരുത് കര്‍മ്മം ക്ലാവ് പിടിക്കരുത് സേവയില്‍ അല്‍പ്പം തോന്നരുത് സ്നേഹം സ്വാര്‍ത്ഥമതാകരുത് അഹമത് ഭാവം അണിയരൂത് അവശനിലവസരം കാണരുത് പ്രകൃതിയില്‍ വികൃതം ചെയ്യരുത് ************* picture courtsey :  K Subhad Sharma  on instagram

അറിവില്ലായ്മകൾ

ഇമേജ്

പൂവിനെ തേടി

ഇമേജ്
ചിത്രപതങ്ക ചിറകിൽ വിരിയും സുന്ദര ജീവിത നിമിഷങ്ങൾ... മധുനുകരാനായ് മലർതേടുംബോൾ മഞ്ചിത കുങ്കുമ കുസുമം കണ്ടു... ചേറും ചളിയും പുരളാതെ നുള്ളിയെടുത്താ പുഷ്പ്പത്തേ... കത്തു...

ചിന്ത

ഇമേജ്
ചിന്തിക്കുന്നവർ വഴികാണുന്നു വഴിയേ പോയവർ വലുതാകുന്നു... വലിയവർ പണമുണ്ടാക്കുന്നു.... ചിന്തിക്കാത്തവർ വലിയവരെ കാണുന്നു... വലിയോരെ കണ്ടവർ ചെറുതാകുന്നു... ചെറിയവർ കൂലിവാങ...

ഭയം

ഇമേജ്
ഭയം...ഭയം...ഭയം സർവ്വതാ ഭയം.... വാക്കിലും നോക്കിലും ഭയം... കാര്യത്തിലും കർമ്മത്തിലും ഭയം... മനസിന്റെ അന്തര കോണുകളിൽ അടിഞവശേഷിച്ച് ദൂഷ്യം വമിക്കും ഭയം... ദുഷിച്ചു നാറും ഭയം... നു...

കാഴ്ച

ഇമേജ്
ഇരു കൺതുറന്നാലും മനക്കൺ തുറക്കാതെ മൃഗമാം മനുജാവരാതാമനുഷ്യഭാവം ക്യാമറകൊണ്ടല്ലാ  പകർത്തുവാൻ ചിലതത് എന്നാൽ പതിയേണം മനസ്സിലല്ലോ..... ഒരുകൈ നൽകിടേണം ഒരുകൈയ്യുമില്ല...

പ്രബോധനം

സ്ഥിര ജ്വലനമുള്ള ജ്വാലയില്ല.... സ്ഥിരമാഞടിക്കുന്ന കാറ്റുമില്ല.. സ്ഥിരവർഷിയായ  മാരിയില്ല.... കാലം കടന്ന് കാർമേഘമിരുളുമ്പോൾ വിടചൊല്ലിടേണം നമ്മളെല്ലാവരും..... അൾപ്പസ...

ഇരുള്‍ കത്തിച്ച തിരി....

ഇമേജ്
തിരി കത്തിതുടങ്ങി..... ചുറ്റിലും ഇരുളായിരുന്നു... തീ ഇരുളിനെ കത്തിച്ചു.... പ്രകാശം ഇരുളിനെ വേട്ടയാടി കൊന്നു... അവയ്ക്കുതമ്മില്‍ ജയപരാജയത്തിന്‍റെ അതിരുകള്‍ വന്നു.... ആ അതിര് ഇരുളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.... പതിയെ തിരി തീരാറായി... ആ തീ ആളികത്തി.... ആ ചൂട് തണുപ്പിനെ ഉരുക്കി ഒഴുക്കി.... വെളുത്ത പുക ഉയര്‍ന്നുതുടങ്ങി.... വെളിച്ചത്തിന്‍റെ ജയരേഖ ഇറങ്ങിവന്നു... ഇരുളിന്‍ ജയരേഖ കയറിവന്നു.... ഇരുള്‍ പ്രകാശത്തെ വീണ്ടും വിഴുങ്ങി തുടങ്ങി.... ഒടുവില്‍ തിരി തീര്‍ന്നു, തീയണഞ്ഞു... എവിടെയും അന്ധകാരമായി.. ഞാന്‍ അവിടെ കത്തിയെരിഞ്ഞ ഇരുളിന്‍റെ വെണ്ണീരുനോക്കി... കണ്ടത് കത്തിയ തിരിയുടെ വെണ്ണീര്‍... പ്രകാശം കൊന്നുതള്ളിയ ഇരുളിന്‍ ശവക്കൂന നോക്കി... പക്ഷെ അവിടെയെങ്ങും ഇരുള്‍ മാത്രമായിരുന്നു... ഒടുവില്‍ ഞാനറിഞ്ഞു, ഇരുള്‍ തിരിയെ കത്തിച്ചു ചാരമാക്കി... ഇരുള്‍ കത്തിച്ച തീ......

ഒരു തേങ്ങാ കഥ....

ഇമേജ്
ഒരാള്‍....ഒരു വയസായ ആള്‍.....തലയിലെ മുടിയൊക്കെ കൊഴിഞ്ഞു കണ്ണാടിപോലെ തിളങ്ങുന്ന തലയുള്ള  ആള്‍....അതിനു പകരമെന്നോണം നീണ്ട താടി... ആ അസ്ഥികൂട സദൃശമായ ശരീരം മറച്ചിരിക്കുന്നത് മുഷിഞ്ഞ വസ്ത്രമാണ്....കണ്ടാല്‍ കാവിയാണോ കറുപ്പാണോ എന്ന് തിരിയാത്തവണ്ണം അത് പുതുരൂപം സ്വീകരിച്ചിരിക്കുന്നു...ഈ ആള്‍ ഒരു വലിയ മാവിന്‍റെ കുളിര്‍ ചോലയില്‍ ഒരു കല്ലിന്‍റെമുകളില്‍ കൈ പുറകില്‍ കുത്തി ഇരിക്കുന്നു....കണ്ണുകള്‍ അടഞ്ഞാണോ തുറന്നാണോ എന്ന് തീര്‍ത്തുപറയാന്‍ പറ്റില്ല...ആ നീളന്‍ താടിയിലൂടെ കുഞ്ഞെറുംമ്പുകള്‍ നാലഞ്ചെണ്ണം എങ്ങോട്ടോ തീര്‍ത്ഥയാത്ര പോകുന്നുണ്ട്....കയ്യിലെ നഖങ്ങള്‍ കയ്യില്‍നിന്നു തുടങ്ങി കയ്യിലേക്കുതന്നെ തിരിച്ചുവരുവാനെന്നപോലെ വളഞ്ഞിരിക്കുന്നു... വലിയൊരു ധാതുനിക്ഷേപം അതില്‍ കാണാം...കുറച്ചു തുരന്നുവച്ചിട്ടുണ്ടെങ്കിലും പല്ലുകളുടെ സ്ഥിതി വിവരങ്ങള്‍ ലഭ്യമല്ല... ക്ഷേത്ര ദര്‍ശനത്തിനു ദൂരെനിന്നു വന്ന ചന്ദ്രശേഖരന്‍ ഈ കാഴ്ചയും നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു രണ്ടുമിനുട്ട് ആയിക്കാണും...9.30നാണു തിരിച്ചുള്ള ട്രെയിന്‍...ഒരു 8.45നു ബസ്സുപിടിച്ചാല്‍ 9.15 ആകുമ്പോഴേക്കും സ്റ്റേഷനില്‍ എത്താം....ഇനിയും വാപൊളിച്ചി...

നമ്മുടെ കാലം....

ഒരു നവംബര്‍ രണ്ടുകൂടി കടന്നുപോയി.... ചുംബനവും കോഴയും ഹോടലും ഒക്കെയായി കേരള സംസ്കാരം(മലയാള സംസ്കാരം) ഏറെ കല്ലേറുകൊണ്ട ഒരു കേരളപ്പിറവി ആയിരുന്നു ഇത്തവണ... പതിവുപോലെ കുറേപേര്‍ സാരിയും മുണ്ടും ഒക്കെ ഉടുത്ത് കുറിതൊട്ട് സുന്ദരന്മാരും സുന്ദരികളുമായി.. എന്നാല്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായ കേരള സംസ്കാരത്തിന്‍റെ അത്രയേറെ ശ്രദ്ധിക്കാതെ പോകുന്ന ചിലകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണിവിടെ.... നമ്മുക്ക് സ്വന്തമായുള്ള കാലഗണനയെ കുറിച്ച ചില കാര്യങ്ങള്‍ മാത്രമാണ് പ്രതിപാദിക്കുന്നത്...ഇതിനൊക്കെ മറ്റു സംസ്കാരങ്ങളിലും സമാനമായ ചിട്ടപ്പെടുത്തലുകള്‍ ഉണ്ട് എങ്കിലും മലയാളികള്‍ ഒരുകാലത്ത് അശ്രയിച്ചുപോന്നിരുന്നത് ഈ കാലഗണനയെ ആയിരുന്നു... ഒരുകാലത്ത് മലയാളി ഭവനങ്ങളില്‍ സന്ധ്യാനാമജപം കഴിഞ്ഞാല്‍ കുട്ടികളെക്കൊണ്ട് ഇതൊക്കെ ഉരുവിട്ട് പഠിപ്പിക്കുമായിരുന്നു എന്നത് അനുഭവസാക്ഷ്യം എന്നുകൂടെ ചേര്‍ക്കട്ടെ.... വര്ഷം :കൊല്ലവര്‍ഷം.(1190) മാസങ്ങള്‍: >>ചിങ്ങം >>കന്നി >>തുലാം >>വൃശ്ചികം >>ധനു >>മകരം >>കുംഭം >>മീനം >>മേടം >>ഇടവം >>മിഥുനം >>കര്‍ക്കി...

മാങ്കൊമ്പിലെ നയതന്ത്രം....

ഇമേജ്
മുത്തശ്ശന്‍ മാവിന്‍റെ ചില്ലയിലിരിക്കുകയാണ് പുള്ളിക്കുയില്‍..... ലൈന്‍ ഓഫ് കണ്ട്രോള്‍ കടന്നു അടുത്ത വീടിന്‍റെ മുറ്റത്ത് എത്തിയിരിക്കുന്നു അതിന്‍റെ കൊമ്പുകള്‍...എത്ര തവണ അതിര്‍ത്തിയില്‍ ഈ മാവിന്‍റെ അനധികൃതമായ ഇലപൊഴിച്ചില്‍ കാരണം സംഖര്‍ഷം ഉടലെടുത്തിട്ടുണ്ടെന്നോ...പോരാത്തതിനു മാവിന്‍റെ വേര് വീടിന്‍റെ തറ തുരക്കുന്നത്രേ....(ഭൂഗര്‍ഭ പോരാട്ടം.)...  ഇങ്ങനെ പുള്ളിക്കുയില്‍ ബോംബിംഗ് നടത്തുമോ എന്ന് കൌതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍....അപ്പോഴാണ്‌ അവിടേക്ക് ഒരു റോക്കറ്റ് പതിച്ചത്.....ഉണ്ണിക്കുട്ടന്‍ അതാ ഉമ്മറത്ത്‌നിന്നും ഓടിവരുന്നു....ഇത്രയും നേരം ഉമ്മറത്ത് അടികീറിയ ട്രൌസറും ഇട്ടു ഷോ കാണിച്ച ഇരുന്ന ചെക്കനാ....ഇനിയിപ്പോ എന്താകുമോ എന്തോ....!! പെട്ടന്നവന്‍ കുനിഞ്ഞു...ഇനിയിപ്പോ കല്ലെടുത്തെറിയാന്‍ ആകുമോ...? ശേ ഒരു ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധം പോലെ അതും നടക്കാതെപോയി....ഒരു മാങ്ങയും ഈമ്പിക്കൊണ്ട് അവന്‍ മുറ്റത്തുകൂടെ നടന്നുപോയി....ഇടയ്ക്കൊന്നു തിരിഞ്ഞുനോക്കി പുഴുപ്പല്ല് കാണിച്ച് ഇളിച്ചുകാട്ടി....ഞാന്‍ നോക്കി വെള്ളമിറക്കി....കല്ലെടുത്തെറിഞ്ഞു വീഴ്ത്തുക റിസ്ക്‌ ആണ്...മാവിന്‍റെ നില്‍പ്പുമാത്രേ ഇ...

YOU CAN MAKE A BETTER YOU

the man in you is covering by the greed in you.... the love in you is covering by the pride(ego) with you... the fault in you is covering by the money with you... the problems for you is solving by the courage in you... the people respect you by the power in you.... the tear in you is wipe by the smile in you... so ONLY YOU CAN MAKE A BETTER YOU.....

അറിയപ്പെടാത്തവര്‍ ഭ്രാന്തരായ് അവതരിക്കുമ്പോള്‍....

[അറിയപ്പെടാതെപോയ വ്യക്തിത്വങ്ങല്‍ക്കുവേണ്ടി...തെറ്റിധരിക്കപ്പെട്ടവര്‍ക്ക് വേണ്ടി....വായിക്കപ്പെടാതെപോയ മഹാഗ്രന്ധങ്ങള്‍ക്ക് വേണ്ടി....അവസാനം കടലില്‍ ലയിച്ചുചേരുകയാണ് വിധിയെന്നറിഞ്ഞിട്ടും ശാന്തമായ് ഒഴുകുന്ന പുഴകള്‍ക്കുവേണ്ടി.....] ഉലകിന്‍ ഭാഷയേതെന്നറികിലും യെന്‍ഭാഷ യേതുമറിയില്ല ആര്‍ക്കും ഞാന്‍ചൊല്ലും പരമാര്‍ത്ഥങ്ങളെല്ലാം പിരിയുന്നു ചിതറുന്നു ഫലമറിയാതെപോകുന്നു യെന്‍ കര്‍മ്മമോന്നുമേ തിരിയില്ലീ മന്നര്‍ക്ക് എങ്കിലും തട്ടി-തടയാതെ കുതിച്ചോഴുകും നദിപോല്‍ കുതിക്കുമത് നിങ്ങളില്‍  അതില്‍ വെള്ളാരംകല്ലുകള്‍ പോലെതിലങ്ങും  പരമാര്‍ത്ഥമറിയുന്ന നിങ്ങളിലൊരുവരും  യെന്മുന്നില്‍ നിലകൊള്ളും ശിഖരങ്ങളില്‍നിന്നു വഴിമാറിയൊഴുകും നിമ്നസമതലങ്ങളിലെക്കും ഇതൊന്നുമറിയാത്ത സാധുക്കളെന്നെ ഭ്രാന്തുപിടിച്ചവനെന്നു വിളിക്കുന്നു യെന്ഭാഷയാര്‍ക്കും തിരിയാതെ പോയതില്‍ തെല്ലുണ്ട് ദു:ഖം എന്നിരുന്നാലും ഈ ശൈലിയേതുമേ മാറുകയില്ലിനി തര്‍ജമ ചെയ്യുവാന്‍ മുതിരാതെഞാനിപ്പോള്‍ പറയുന്നു എല്ലാമെന്‍ ഭ്രാന്താണെന്ന് (ഭ്രാന്തനെന്നു)വിളിക്കാമെങ്കിലും എറിയരുത് കല്ലുകള്‍ കാരണം നൊന്താല്‍ ശരിക്കെനിക്ക് ഭ്രാന്ത് പിടി...

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

ഇമേജ്
മലയാളിയുടെ ഊണ്‍ മര്യാദകള്‍.... >നാക്കിലയുടെ നാക്ക് ഇടതുവശത്തേക്കായിരിക്കണം >ഇലകള്‍ തമ്മില്‍ മുട്ടരുത്. >വിളംബുന്നതിനുമുന്പ് ഇല വൃത്തിയാക്കണം. >ഭക്ഷണം കഴിക്കാനാരംഭിക്കുന്നതിനുമുന്പ് കൈയ്യും,കാലും മുഖവും ഒക്കെ വൃത്തിയായി കഴുകണം. >വിളമ്പുമ്പോള്‍ ഉപ്പ്,ഉപ്പിലിട്ടത്,ഉപ്പേരി,പുളിയിഞ്ചി,തുടങ്ങിയവ ഇലയുടെ ഇടതുവശത്തും അവിയല്‍,കൂട്ടുകറി,കാളന്‍ തുടങ്ങിയവ തുടര്‍ന്നും വിളമ്പണം... >വിളമ്പുമ്പോള്‍ ചട്ടുകം/തവി ഇലയില്‍ മുട്ടരുത്. >സംസാരിക്കാതെ ഉണ്ണണം. >പരസ്പരം മുട്ടാതെ ഇരിക്കണം. >ചമ്മറംപടിഞ്ഞ്(അര്‍ദ്ധ പത്മാസനം) വേണം ഇരിക്കാന്‍.(കസേരയിലാനെങ്കില്‍ അതിന്‍റെ വൃത്തിക്ക്) >കയ്യും വായും കഴുകണം. >എല്ലാം വിളംബിക്കഴിഞ്ഞിട്ടെ ഉണ്ണാന്‍ തുടങ്ങാവു. >ഉണ്ണുന്നതിനുമുന്പ് പ്രാര്‍ഥിക്കുന്നത് ഉത്തമം. >ഭക്ഷണം ചിന്തി കളയരുത്. >ഉണ്ണുന്നത്തിന്‍റെ ഇടയ്ക്ക് ഏഴുനേറ്റു പോകരുത്. >നെയ്യ്/പരിപ്പ് കൂട്ടി വേണം ആദ്യം കഴിക്കാന്‍..അതുകഴിഞ്ഞാല്‍ സാമ്പാര്‍/കാളന്‍ മുതലായ കൂട്ടാനുകള്‍ കൂട്ടി കഴിക്കണം. >പായസം, അത് ഇലയില്‍ത്തന്നെ ആകുന്നതാണ് ഉത്തമം. >പായസം കഴിച്ചുകഴിഞ്ഞാല്‍ മ...

ഇവ നമുക്ക് ചെയ്തുകൂടെ????

ഇമേജ്
കുറച്ച് പ്രകൃതിയെ സ്നേഹിക്കാം 1 use and through പെന്നുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക fountain പെന്നുകളിലേക്ക് മടങ്ങാന്‍ ശ്രമിക്കുക..... ചുരുങ്ങിയത് refillerഉകള്‍  ഇട്ടു പേന പുനരുപയോഗിക്കുക.... 2മിഠായി/snack കവറുകള്‍ അവിടവിടെ വലിച്ചെറിയാതെ waste basketല്‍ നിക്ഷേപിക്കുക...അല്ലെങ്കില്‍ അവ വെറുതേ സൂക്ഷിച്ചുവെച് സംയംകിട്ടുമ്പോള്‍ വല്ല അലങ്കാര വസ്തുവോ ഉണ്ടാക്കുക... 3ശീതള പാനീയങ്ങളുടെ കുപ്പികള്‍ വലിച്ചെറിയാതിരിക്കുക അവ മറ്റനവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക...(be a creative engineer) 4ചെറിയ സാദനങ്ങള്‍ക്കുപോലും കവര്‍ ചോദിച്ചുവാങ്ങുന്നത് നിര്‍ത്തുക... കയ്യില്‍ ഒരു സഞ്ചി കരുതുക(plastic/തുണി...) വാങ്ങികൂട്ടുന്ന കവറുകളില്‍ മണ്ണ്നിറച്ച് വല്ല ചെടിയും നട്ടിട്ടു ആശ്വസിക്കുക.... 5റഫ് വര്‍ക്ക് ചെയ്യാന്‍ കടലാസ് കുറച്ചുപയോഗിക്കുക...ലഭിക്കുന്ന നോട്ടീസ് മുതലായവയുടെ മിച്ചഭാഗം ഇതിനായി ഉപയോഗിക്കുക... 6ഉപയോഗം കഴിഞ്ഞ പുസ്തകങ്ങളും കടലാസും കൂട്ടിയിട്ടു കത്തിക്കാതെ അടുത്തുള്ള പലചരക്ക്/ആക്രി കടയില്‍ കൊണ്ടുപോയി കൊടുക്കുക.(മലിനീകരണവും ഇല്ല പണം ലഭിക്കുകയും ചെയ്യും!) NB:ആക്രി കടകളില്‍ പ്ലാസ്റിക് സാദനങ്ങ...