പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചിന്ത

ഇമേജ്
ചിന്തിക്കുന്നവർ വഴികാണുന്നു വഴിയേ പോയവർ വലുതാകുന്നു... വലിയവർ പണമുണ്ടാക്കുന്നു.... ചിന്തിക്കാത്തവർ വലിയവരെ കാണുന്നു... വലിയോരെ കണ്ടവർ ചെറുതാകുന്നു... ചെറിയവർ കൂലിവാങ്ങുന്നു ...

ഭയം

ഇമേജ്
ഭയം...ഭയം...ഭയം സർവ്വതാ ഭയം.... വാക്കിലും നോക്കിലും ഭയം... കാര്യത്തിലും കർമ്മത്തിലും ഭയം... മനസിന്റെ അന്തര കോണുകളിൽ അടിഞവശേഷിച്ച് ദൂഷ്യം വമിക്കും ഭയം... ദുഷിച്ചു നാറും ഭയം... നുണ പറയിക്കും ഭയം... നഞ്ച് കലർത്തും ഭയം... അക്രമകാരിയാ ഭയം... അലസത മൂടിയ ഭയം... അസുരവിത്താണീഭയം... നിഴൽ പോലെയുണ്ടീ ഭയം....

കാഴ്ച

ഇമേജ്
ഇരു കൺതുറന്നാലും മനക്കൺ തുറക്കാതെ മൃഗമാം മനുജാവരാതാമനുഷ്യഭാവം ക്യാമറകൊണ്ടല്ലാ  പകർത്തുവാൻ ചിലതത് എന്നാൽ പതിയേണം മനസ്സിലല്ലോ..... ഒരുകൈ നൽകിടേണം ഒരുകൈയ്യുമില്ലാത്തവന്ന്.... ഇരുകൺ തുറന്നിരിക്കേണമേവരും ഇരുളിൽ വേടന്മാർ പതിയിരിപ്പൂ... മുക്കൺ തുറക്കേണംമനുജാനിന്നിലെ മൃഗമാം ഭാവത്തെ ജ്വലിപ്പാൻ....

പ്രബോധനം

സ്ഥിര ജ്വലനമുള്ള ജ്വാലയില്ല.... സ്ഥിരമാഞടിക്കുന്ന കാറ്റുമില്ല.. സ്ഥിരവർഷിയായ  മാരിയില്ല.... കാലം കടന്ന് കാർമേഘമിരുളുമ്പോൾ വിടചൊല്ലിടേണം നമ്മളെല്ലാവരും..... അൾപ്പസ്വൽപ്പമായുള്ള ജീവിതത്തിലെന്തിന്നു ക്രോധ-വൈരാഗ്യങ്ങൾ കൂട്ടുവെയ്ക്കുന്നു??? നഷ്ടകാലത്തെ ദുഷ്ടതകളിൽ ശിഷ്ടകാലം ദു:ഖിക്കണോ...? ഇഷ്ട ബന്ധങൾ കഷ്ടമില്ലാതെ കാത്തുവെയ്ക്കണം നാമുള്ളകാലം....!! ഇഷ്ടമായുള്ളവയെന്തിനെ കണ്ടാലും ചൊല്ലിടേണം ഇഷ്ടമോടെ..... ഇഷ്ടമെന്നു ചൊന്നാൽ പ്രണയമെന്നോർത്താൽ കഷ്ടമെന്നൊന്നേ തോനിടുന്നൂ... വഞ്ചിതമായൊരു പ്രണയത്തേക്കാൾ അവഞ്ചിതമകും സൗഹൃതമേ നീ ഉത്തമമായി നിലനിൽക്കുന്നു മർത്യന്നുയിരതു ഉള്ളൊരു കാലം...