ഇരുള്‍ കത്തിച്ച തിരി....

തിരി കത്തിതുടങ്ങി.....
ചുറ്റിലും ഇരുളായിരുന്നു...
തീ ഇരുളിനെ കത്തിച്ചു....
പ്രകാശം ഇരുളിനെ വേട്ടയാടി കൊന്നു...
അവയ്ക്കുതമ്മില്‍ ജയപരാജയത്തിന്‍റെ
അതിരുകള്‍ വന്നു....
ആ അതിര് ഇരുളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു....
പതിയെ തിരി തീരാറായി...
ആ തീ ആളികത്തി....
ആ ചൂട് തണുപ്പിനെ ഉരുക്കി ഒഴുക്കി....
വെളുത്ത പുക ഉയര്‍ന്നുതുടങ്ങി....
വെളിച്ചത്തിന്‍റെ ജയരേഖ ഇറങ്ങിവന്നു...
ഇരുളിന്‍ ജയരേഖ കയറിവന്നു....
ഇരുള്‍ പ്രകാശത്തെ വീണ്ടും വിഴുങ്ങി തുടങ്ങി....
ഒടുവില്‍ തിരി തീര്‍ന്നു, തീയണഞ്ഞു...
എവിടെയും അന്ധകാരമായി..
ഞാന്‍ അവിടെ കത്തിയെരിഞ്ഞ ഇരുളിന്‍റെ
വെണ്ണീരുനോക്കി...
കണ്ടത് കത്തിയ തിരിയുടെ വെണ്ണീര്‍...
പ്രകാശം കൊന്നുതള്ളിയ ഇരുളിന്‍ ശവക്കൂന നോക്കി...
പക്ഷെ അവിടെയെങ്ങും ഇരുള്‍ മാത്രമായിരുന്നു...
ഒടുവില്‍ ഞാനറിഞ്ഞു,
ഇരുള്‍ തിരിയെ കത്തിച്ചു ചാരമാക്കി...
ഇരുള്‍ കത്തിച്ച തീ......

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

ഇവ നമുക്ക് ചെയ്തുകൂടെ????