പോസ്റ്റുകള്‍

ജൂൺ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

റിക്കവറി-2

ഇമേജ്
കുറേ കണക്കുകൂട്ടലുകള്‍ നടത്തിയിട്ട് അദ്ദേഹം പറഞ്ഞു.. "ബാല്യവും യൌവനവും...." ഒന്നുനിര്‍ത്തിയിട്ട് അദ്ദേഹം തുടര്‍ന്നു... "നിങ്ങളുടെ കാര്‍ഡില്‍ ഇതുരണ്ടും റികവര്‍ന ചെയ്യാനുള്ള സ്പേസ് ഇല്ല...! അഥവാ റികവര്‍ ചെയ്‌താല്‍ തൊഴില്‍ സംബന്ധമായ ഡാറ്റ നഷ്ട്ടമാകും..!!" "Sir..എങ്കില്‍ കപസിറ്റി കൂടിയ കരട്‌ റീപ്ലേസ് ചെയ്‌താല്‍ പോരെ??പ്രശ്നം തീര്‍ന്നില്ലേ??" "സാധാരണ ഇത്തരം കേസില്‍ അതാണ്‌ ചെയ്യാറ്..., പക്ഷേ നിങ്ങളുടെ സിസ്റ്റം വളരെ പഴയതാണ്! i mean തുടക്കക്കാലത്തുള്ളത്...ആ ഏജില്‍ ഉള്ള 90% ആളുകളും ലൈഫ്‌ സ്റ്റോപ്പ്‌ ചെയ്യുകയോ, ചാര്‍ജ്‌ ഇല്ലാതെ ഗവര്‍മെന്‍റ് ഭക്ഷണശാലകള്‍ക്കു നല്‍കുകയോ ചെയ്തിരിക്കുന്നു! അതിനാല്‍ നിങ്ങളുടെ സിസ്റ്റ്തിനു അനുയോജ്യമായ കാര്‍ഡിന്‍റെ ഉല്പാദനം നിര്‍ത്തിയിരിക്കുന്നു.....മാര്‍കറ്റില്‍ ലഭ്യവുമല്ല....!!!!" അയാള്‍ക്ക്‌ അത് തലയില്‍ ആറ്റം ബോംബ്‌ ഇട്ടപോലായിരുന്നു.... "അപ്പോള്‍ സര്‍....."പ്രതികൂലമായ മറുപടിയെ  അതിജീവിക്കാന്‍ ചിപ്പ് കഠിനമായ ശ്രമം തുടങ്ങി, കൂളിംഗ് ഏസി കൂടുതല്‍ പ്രവര്‍ത്തിച്ചു.... "നിങ്ങള്ക്ക് ഓപ്ഷന്‍ ഉണ്ട്..." എന്

Recovery(റിക്കവറി)- കഥ

ഇമേജ്
ശരീരം വെറും പണിയന്ത്രം(Job Machine) മാത്രമായിരിക്കുന്നു...മാസാമാസം എടുത്ത തൊഴിലിനെ ബാങ്ക് ബാലന്‍സ് ആക്കി വൈഫ്‌ ഏന്ന സ്ത്രീയുമായൊത്ത്തുള്ള വിരസമായ ദിനങ്ങള്‍.......,... ബാറ്റെരി രാത്രി ചാര്‍ജിനിടും, രാവിലെയാകുംബോഴേക്കും അടുത്ത ഒരു പ്രകാശവേളകൂടി തള്ളി നീക്കാനുള്ള ചാര്‍ജ്‌ ആയിട്ടുണ്ടാകും.... ഇതിനു പുറമേ ഭക്ഷണമായോ പാനീയമായോ എന്തെന്കിലും വീട്ടില്‍നിന്നും ഭാര്യ വഴി ലഭിക്കണമെങ്കില്‍ ബാങ്ക് ബാലന്‍സ് ട്രാന്‍സ്ഫെര്‍ ചെയ്തുകൊടുതാലെ നടക്കൂ...!എന്‍റെ എ ടി എം കാര്‍ഡ്‌ സ്വീപ്‌ ചെയ്താലേ കിച്ചന്‍ വാതില്‍ തുറക്കൂ. :( വിവാഹ ഉടമ്പടികഴിഞ്ഞ് ഭാര്യ പ്രവര്‍ത്തന വേതന നിയമപ്രകാരം(വൈഫ്‌ വര്‍ക്ക്‌ സാലെറി) ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താലേ താമസ അനുമതി ലഭിക്കൂ... :൦ വീട്ടില്‍ പ്രവേശിക്കാന്‍ പാസ്‌വേര്‍ഡും ഉണ്ട്.....കട്ടില്‍ പങ്കിടണമെങ്കില്‍ വരെ അവള്‍ സമ്മതത്തോടെ അസെപ്റ്റ്‌ ബട്ടണ്‍ അമര്‍ത്തണം :'( പ്രസവിച്ചുകഴിഞ്ഞു കുഞ്ഞു വലുതായി പ്രായപൂര്‍ത്തിയായാല്‍ അമ്മയ്ക്ക് പത്തുമാസത്തെ റന്‍റ് കൊടുക്കണം...അച്ഛന് 'ഡോണര്‍ പേ' എന്നവകയ്ക്കും ട്രാന്‍സ്ഫെര്‍ ചെയ്തുകൊടുക്കണം...അതിനുശേഷമേ സ്വന്തം അകൌണ്ടിലേക്ക്തൊഴില്‍ സ

My GoD......എന്‍റെ ദൈവം....

ഇമേജ്
ആരാണു ദൈവം?? കോവിലിനുള്ളിലെ കല്ലല്ല ദൈവം...! ക്രൂശിതജന്മത്തിന്‍ സ്രഷ്ടാവുമല്ല...! നിസ്കാര പായയ്ക്കപ്പുറത്തല്ല...! കൃഷ്ണനോ ക്രിസ്തുവോ മുഹമ്മതുമല്ല...! പിന്നാരാണെന്‍ ദൈവം...? എരിയുന്ന വയറിന്നു പയറാണുദൈവം... കരയുന്ന കുഞ്ഞിനു പാലാണുദൈവം... യുക്തിക്കൊതുങ്ങാത്ത കത്തിയല്ല... യുക്തിയാകുന്ന സത്യമാണെന്‍ ദൈവം... അലയുന്ന പാന്ഥന്നു തണലാണ് ദൈവം... വീഴുന്ന ജന്മതിന്‍താങ്ങാണു ദൈവം... കാട്ടിലെ മാനിന്നു പുല്ലാണ് ദൈവം... കല്ലാണ് മണ്ണാണ് മരമാണ് ദൈവം... ആശ്രിതനാശ്രയമാണെന്നും ദൈവം.... ഞാനറിയുന്ന ഈ സത്യമാണെന്‍ ദൈവം...!!!

പ്രണയം.......

മഴ പെയ്യുന്നതെന്റെ ഇടനെന്ജിലാണ്.... മിന്നല്‍ ഏന്‍ മധുരഗീതതിനു ഉടുക്കുകൊട്ടി...... കാറ്റുവീശി ഏന്‍ പ്രണയത്തെ തഴുകാന്‍.... മഴ പെയ്തുകൊണ്ടേഇരുന്നു.... മഴ പെയ്യുന്നതെന്റെ ഇടനെന്ജിലാണ്..... മഴ കൂടിക്കൊണ്ടിരുന്നു... ഞാനതിന്റെ ലഹരിയില്‍ തിമാര്ത്താടി... മഴകൂടുന്നത് അറിഞ്ഞതേയില്ല.... ഞാന്‍ ലഹരിയിലായിരുന്നു.. ഏന്റെ പ്രണയത്തിന്റെ ലഹരിയില്‍... മഴ കൂടിക്കൊണ്ടിരുന്നു.... ഓരോ തുള്ളിയും ഏന്നെ വേദനിപ്പിക്കുവാന്‍ തുടങ്ങി... ഞാനതൊന്നും അറിഞ്ഞില്ല.... ഞാന്‍ ലഹരിയിലായിരുന്നു.. ഏന്റെ പ്രണയത്തിന്റെ ലഹരിയില്‍... മിന്നല്‍ അതിന്‍റെ ലാവന്ന്യത്തില്‍നിന്നും തീനാളമായി......... ഞാനതൊന്നും അറിഞ്ഞില്ല.... ഞാന്‍ ലഹരിയിലായിരുന്നു.. ഏന്റെ പ്രണയത്തിന്റെ ലഹരിയില്‍... കാറ്റാഞ്ഞടിച്ചു.... ഏന്റെ ഇന്ദ്രിയങ്ങള്‍ ലഹരിയിലായിരുന്നു..... ഏന്റെ പ്രണയത്തിന്റെ ലഹരിയില്‍.... മഴ പേമാരിയായി..... തിമര്ത്തുപെയ്തു...... അതൊരു മഴവെള്ളപാചിലായി വന്നു.... അതെന്നെയുംകൊണ്ട് കതിച്ചു..... ഞാന്‍ മഴയെ അപ്പോഴും പ്രണയിച്ചുകൊണ്ടിരുന്നു...... അതെന്റെ ശരീരത്തെ കീറിമുറിച്ചു.... ഞാന്‍ ലഹരിയില്‍നിന്നുണര്‍ന്നു..... അതി

ചക്രവ്യൂഹം(കവിത!)

ചക്രവ്യൂഹം ഇരുട്ടിനെ സ്നേഹിച്ചാല്‍......... ഒന്നും കാണേണ്ട......... ഒന്നും കണ്ടില്ലേല്‍...... ഉന്നും അറിയണ്ട.......... ഒന്നുമാറിഞ്ഞില്ലേല്‍...... ഒന്നും മോഹിക്കണ്ട...... ഒന്നും മോഹിചില്ലേല്‍..... ഒന്നും നഷ്ടപ്പെടില്ല...... ഒന്നും നഷ്ടപ്പെടാത്തപ്പോള്‍.... ഏന്നും സന്തോഷം...... ഇരുട്ടിനെ സ്നേഹിച്ചാല്‍.......ഏന്നും സന്തോഷം...... ഏന്നും സന്റൊഷിച്ചാല്‍...... സന്തോഷം മടുക്കും..... സന്തോഷം മടുത്താല്‍..... ദുഖത്തെ അറിയും.... ദുഖത്തെ അറിഞ്ഞാല്‍.... സന്തോഷത്തിന്റെ വിലയറിയും..... നിങ്ങള്‍ മറിച്ച് വെളിച്ചത്തെ സ്നേഹിച്ചാല്‍..... ഏല്ലാം കാണും.... സന്തിഷിക്കും...... മോഹിക്കും..... ദുഖിക്കും.... സന്തോഷത്തിന്റെ വിലയറിയും....... സന്തോഷത്തിന്റെയും ദുഖത്തിന്റെയും ഈ ചക്രവ്യുഹത്തില്‍നിന്നും പുറത്തുകടക്കുവാന്‍ ആരെ സ്നേഹിക്കണം........???