പോസ്റ്റുകള്‍

2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇവ നമുക്ക് ചെയ്തുകൂടെ????

ഇമേജ്
കുറച്ച് പ്രകൃതിയെ സ്നേഹിക്കാം 1 use and through പെന്നുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക fountain പെന്നുകളിലേക്ക് മടങ്ങാന്‍ ശ്രമിക്കുക..... ചുരുങ്ങിയത് refillerഉകള്‍  ഇട്ടു പേന പുനരുപയോഗിക്കുക.... 2മിഠായി/snack കവറുകള്‍ അവിടവിടെ വലിച്ചെറിയാതെ waste basketല്‍ നിക്ഷേപിക്കുക...അല്ലെങ്കില്‍ അവ വെറുതേ സൂക്ഷിച്ചുവെച് സംയംകിട്ടുമ്പോള്‍ വല്ല അലങ്കാര വസ്തുവോ ഉണ്ടാക്കുക... 3ശീതള പാനീയങ്ങളുടെ കുപ്പികള്‍ വലിച്ചെറിയാതിരിക്കുക അവ മറ്റനവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക...(be a creative engineer) 4ചെറിയ സാദനങ്ങള്‍ക്കുപോലും കവര്‍ ചോദിച്ചുവാങ്ങുന്നത് നിര്‍ത്തുക... കയ്യില്‍ ഒരു സഞ്ചി കരുതുക(plastic/തുണി...) വാങ്ങികൂട്ടുന്ന കവറുകളില്‍ മണ്ണ്നിറച്ച് വല്ല ചെടിയും നട്ടിട്ടു ആശ്വസിക്കുക.... 5റഫ് വര്‍ക്ക് ചെയ്യാന്‍ കടലാസ് കുറച്ചുപയോഗിക്കുക...ലഭിക്കുന്ന നോട്ടീസ് മുതലായവയുടെ മിച്ചഭാഗം ഇതിനായി ഉപയോഗിക്കുക... 6ഉപയോഗം കഴിഞ്ഞ പുസ്തകങ്ങളും കടലാസും കൂട്ടിയിട്ടു കത്തിക്കാതെ അടുത്തുള്ള പലചരക്ക്/ആക്രി കടയില്‍ കൊണ്ടുപോയി കൊടുക്കുക.(മലിനീകരണവും ഇല്ല പണം ലഭിക്കുകയും ചെയ്യും!) NB:ആക്രി കടകളില്‍ പ്ലാസ്റിക് സാദനങ്ങളും

വിളി.....

ഇമേജ്
ലോകത്തുള്ള എല്ലാവരും ഒരു കട്ടിലില്‍ , ഒരു വലിയ കട്ടിലില്‍ അരികുചേര്‍ന്നു ചൂട് പറ്റി ഉറങ്ങുന്ന ഒരു മകരമാസ രാത്രി....... ആരോ കൈകൊട്ടി വിളിക്കുന്നു.....ഇങ്ങോട്ട് വാ...... ആരൊക്കെയോ തങ്ങളെയാണ് വിളിക്കുന്നത് എന്നുകരുതി ഏഴുനേറ്റു പോയി....ബാക്കിയുള്ളവര്‍ അടുത്തുചെര്‍ന്നു കിടന്നു....കുറച്ചുകഴിഞ്ഞപ്പോള്‍ വേറെ ആരോ കൈകൊട്ടിവിളിക്കുന്നു.....വാ...വാ...വേഗം.... ഉറങ്ങിക്കിടക്കുന്നവരില്‍ ചിലര്‍ അത് തങ്ങളെയാണെന്ന് കരുതി എഴുനേറ്റു പോയി....അങ്ങനെ ഇടയ്ക്കിടയ്ക്ക് ആരൊക്കെയോ വിളിച്ചുകൊണ്ടിരുന്നു.....കൂടെയുള്ളവര്‍ പോയ്ക്കൊണ്ടും ഇരുന്നു....ഇടയ്ക്കെപ്പോഴോ ഞാനും ആരുടെയോകൂടെ പോയി...... നേരം വെളുത്തു...ഞാന്‍ നോക്കിയപ്പോള്‍ കൂടെ കിടന്നവരോന്നും കൂടെയില്ല....ഉള്ളത് കുറെ ക്രിസ്ത്യാനികളും ഇസ്ലാമികളും പാഴ്‌സികളും ജൂതരും യഹൂദരും നിരീശ്വരരും ..... എല്ലാവരും അവിടവിടങ്ങളിലായി കൂടിനില്‍ക്കുന്നു..... ഇനി തല്‍ക്കാലം പോയി പല്ലുതേച്ചു ചൂട് ചായകിട്ടുമൊഎന്നു നോക്കട്ടെ....പച്ചവെള്ളവും വെളുത്ത പാലും കറുത്ത ചായപ്പൊടിയും ചേര്‍ത്ത് തിളപ്പിച്ച ചായ......

ഇതുനിനക്കായ്‌.....,....

ഇമേജ്
നീറ്റില്‍ നീന്തി തുടിക്കുന്ന നിന്നെ ച്ചുംബിചെടുത്തെന്‍ മനസില്‍വെച്ചു.... ആയിരം ഇതളുകള്‍ ഓരോന്നിനും വശ്യമാം ഭംഗിഞാനാസ്വദിച്ചു.... നേരമിരുളുംവരെയും എന്‍ കണ്ണുകള്‍ നിന്‍ നീലിമയില്‍ അലിഞ്ഞുനിന്നു.... സൂര്യന്‍ മാഞ്ഞുപോയ്  ഇരുളേറിവന്നപ്പോള്‍, നിന്‍ മന്ദഹാസം മാഞ്ഞുപോയി.... ഒരുവാക്കുമിണ്ടാതെ ഒരുവട്ടം നോക്കാതെ നീയെന്‍ കൈകളില്‍ മൌനിയായി.... ദൂരെയെറിഞ്ഞു അഴുകുന്ന നിന്നെ, എങ്കിലും ചിന്തയില്‍ നീന്തുന്നു നിന്നോര്‍മകളെന്നും....

നീയൊന്നുമറിഞ്ഞില്ല........!

പശ്ചാതപിക്കുവാനാകുമോ നിനക്കൊരുവേളയെങ്കിലും എന്നെയോര്‍ത്ത്?? ഗതകാല ഓര്‍മ്മകള്‍ കൂട്ടിവെയ്ക്കുമ്പോള്‍ അറിയാതെയുതിരുമോ ഒരുതുള്ളി കണ്ണുനീര്‍??? സമ്മതിക്കാനാകുമോ ഒരുവട്ടമെങ്കിലുംമെന്നെ നീ സ്നേഹിച്ചുവെന്നു??? നിന്‍ മിഴികളെന്‍മിഴികളില്‍ കവിതകള്‍ രചിച്ചൊരാ ദിനമെത്ര ഞാനെന്നുമോര്‍ത്തുപോകും.... അറിയാതെയെന്മിഴികള്‍ അണിയുന്നുവന്നേരം ഒരുതുള്ളി മിഴിനീരിന്‍ പൂമാലകള്‍.....,... എന്നെ നീ തെറ്റിധരിചെന്നറിഞ്ഞപ്പോള്‍ അറിയാതെ നിന്നെന്‍ ഹൃദയതാളം... കാലമിത്രയും ഒന്നായിരുന്നിട്ടും ഏന്മനം നീയെന്തേ തുറന്നില്ലൊരിക്കലും?? എന്‍ നാവോരിക്കലും പറയില്ല കള്ളം എന്നുപോലും നീ അറിഞ്ഞില്ലയെന്നോ...!! നിഷ്കളംങ്കമാംമെന്‍ സ്നേഹത്തെ നീയിന്നു പറയുന്നു വേറെ പെരിലല്ലോ..!! നിര്‍വച്ചനങ്ങളൊന്നുമേയില്ലല്ലോയിന്നും നിസ്വാര്‍ഥമായ എന്‍ സ്നേഹത്തിന്.. പശ്ചാതപിക്കുവാനാകുമോ നിനക്കൊരുവേളയെങ്കിലും എന്നെയോര്‍ത്ത്?? ഗതകാല ഓര്‍മ്മകള്‍ കൂട്ടിവെയ്ക്കുമ്പോള്‍ അറിയാതെയുതിരുമോ ഒരുതുള്ളി കണ്ണുനീര്‍??? സമ്മതിക്കാനാകുമോ ഒരുവട്ടമെങ്കിലും എന്നെ നീ സ്നേഹിച്ചുവെന്നു???

വീണ്ടും കണ്ടുപിടുത്തം

മലയാളം ഇനി ശ്രേഷ്ഠ ഭാഷ എന്ന വാര്‍ത്ത വന്ന ദിവസംതന്നെ ഇങ്ങനൊരു കാര്യം കണ്ടുപിടിക്കാന്‍ സാധിച്ചതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യം ഉണ്ട്... മലയാളത്തിലെ 90%ല്‍ അധികം അക്ഷരങ്ങളും ഘടികാര ദിശയില്‍((( ,(clockwise) ആണ് ഏഴുതുക.അപവാദം ഗ ,ട, ഠ, ല, ധ എന്നിങ്ങനെ ചില അക്ഷരങ്ങള്‍ മാത്രം. ആംഗലേയത്തിലെ 90%ല്‍ അധികം അക്ഷരങ്ങളും വിപരീത ഘടികാര ദിശയിലും(anticlockwise) ആണ് ഏഴുതുക. ശ്രദ്ധിച്ചുനോക്കൂ......എന്താ ശരിയല്ലേ???

ഏകാന്ത(ദ്ധ)ത....

ഇമേജ്
ആ നിമിഷങ്ങള്‍ എന്നെ കവിയാക്കി...(!?) ആ നിമിഷങ്ങളില്‍ ഞാന്‍ ചിന്തകനായി.... ആ നിമിഷങ്ങളില്‍ ഞാന്‍ പ്രണയിതാവായി... ആ നിമിഷങ്ങളില്‍ ഞാന്‍ വിശ്വാസിയായി.... ആ നിമിഷങ്ങളില്‍ ഞാന്‍ യുക്തിവാദിയായി.... ആ നിമിഷങ്ങളില്‍ ഞാന്‍ അറിഞ്ഞു ഞാന്‍ ആരൊക്കെയോ ആണെന്ന്.... ആ നിമിഷങ്ങളില്‍ ഞാന്‍ മനസിലാക്കി ഞാന്‍ ആര്‍ക്കും ഒന്നുമല്ലെന്ന്... ഞാന്‍ എന്നെത്തന്നെ അന്വേഷിക്കുവാന്‍ തുടങ്ങിയ നിമിഷങ്ങള്‍... ഇനി ഞാന്‍ ചിന്തിച്ചുണര്‍ത്തിയവ ലോകത്തിനു നല്‍കാം... മടങ്ങാം ഇനി ഈ എകാന്തവാസതില്‍നിന്നു.... ലോക സന്തോഷത്തിനായ്‌ എത്രയുംവേഗം... ലോകര്‍ക്കിടയിലേക്ക്  ഞാന്‍ യാത്രയായി.... ഞാന്‍പലതും വിളിച്ചോതി.... ലോകര്‍ പൊട്ടിച്ചിരിച്ചു.... സന്തോഷത്തിന്‍റെ അല്ല പരിഹാസത്തിന്‍റെ അട്ടഹാസം... ചിലര്‍ കൂക്കിവിളിച്ചു... ചിലര്‍ കല്ലെറിഞ്ഞു... ചിലര്‍ എന്‍റെ താടിയും മുടിയും പിടിച്ചുവലിച്ചു..... എന്‍റെ ബോധം മറഞ്ഞു തുടങ്ങി.... അപ്പോഴേക്കും വേറെ ആരോ അവിടെനിന്നു സംസാരിച്ചുതുടങ്ങിയിരുന്നു... ലോകര്‍ അവരെ എന്തുചെയ്തുകാണും?? ഇപ്പോള്‍ ഞാന്‍ അറിയുന്നു... 'ഏകാന്തത'.... ലോകത്തെ അറിയാതെ ലോകരെ അറിയാതെ സത്യത്തെ അറിയുന്ന 'അ

ഒരു തിരുത്തല്‍.,..!

നമ്മളെല്ലാം കാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്ന ഒരു രീതിയുടെ തിരുതലാനിവിടെ.... 'കണികാണും നേരം കമലനേത്രന്‍റെ നിറമേറും മഞ്ഞ തുകില്‍ചാര്‍തീ.....' കേരളത്തിലെ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും പൊതുവേ പുലര്‍കാല വേളയില്‍ കേള്‍ക്കാവുന്ന ഒരു പ്രാര്‍ഥനാ ഗാനമാണിത്.... എന്നാല്‍ എന്തൊക്കെ/ആരെ കണികാണണമെന്നു തീരുമാനിക്കേണ്ടത് ആ മുഹൂര്‍ത്തത്തിനുമുന്‍പല്ലേ?? എന്നുവച്ചാല്‍ ഉറങ്ങാന്‍ പോകുമ്പോള്‍ നമ്മള്‍ പ്രാര്‍ഥിക്കണം എന്ത് കണികാണണമെന്നു....അല്ലാതെ കണ്ണ് തുറന്നുപിടിച്ചു എനിക്ക് അതുകാണണ്ണം ഇത് കാണണം എന്നൊക്കെ പറഞ്ഞാല്‍ എങ്ങനാ ശരിയാകുക??? അപ്പോള്‍ ഇനി എല്ലാവരും ഉറങ്ങുന്നതിനുമുന്‍പ് പാടിക്കൊള്ളു.... "കണികാണും നേരം കമലനേത്രന്‍റെ നിറമേറും മഞ്ഞ തുകില്‍ചാര്‍തീ.... കനകക്കിങ്ങിണി വളകള്‍ മോതിരം അനിഞ്ഞുകാണെണം ഭഗവാനേ...."

ഞാന്‍ ഒരു Indian അല്ല...!

ഇമേജ്
ഇന്ത്യ എന്‍റെ രാജ്യമാണ്... എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരങ്ങളാണ്... എല്ലാ ദിവസവും രാവിലെ അസംബ്ലിയില്‍ വെയിലതുനിന്നു ഇത് ഉരുവിടുന്നത് എന്തിനാ??? ദേശിയബോധവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുവാന്‍ എന്നായിരിക്കും പൊതുജന ഉത്തരം.... സത്യത്തില്‍ എവിടെയാണ് ഈ ഇന്ത്യ?? പാശ്ചാത്യര്‍ അവരുടെ ഇങ്കിതമനുസരിച് നമ്മളെ ഇന്ത്യ എന്നും ഇന്ത്യന്‍സ്‌ എന്നും വിളിച്ചു.... പാശ്ചത്യ ഭരണത്തെ ഇവിടെനിന്നും പറഞ്ഞയച്ചതിനുശേഷവും നമ്മള്‍ എന്തിനീ ഭാരം ഇപ്പോഴും ചുമന്നുകൊണ്ടിരിക്കുന്നു???? ഈ അവസരത്തില്‍ കുറച്ചുകാലം മുന്‍പ്‌ ഇറങ്ങിയ കുഞ്ഞിക്കൂനന്‍ എന്നാ സിനിമയിലെ ഒരു രംഗമാണ് ഓര്‍മവരുന്നത്...നായകനായ കൂനന്‍ ദിലീപിനോട് പേരെന്താ എന്ന് ചോദിക്കുമ്പോള്‍ വിമല്‍കുമാര്‍ എന്ന് പറയുന്നു.....സമൂഹമൊന്നടങ്കം കൂനന്‍ എന്നാണു വിളിക്കാറെങ്കിലും കൂനന് സ്വന്തമായി ഒരുപേരും ആര് അവനോട്‌ പെരുചോതിചാലും അവനതാണ് പറയുകയും ചെയ്യുക....തതവസരത്തില്‍ 'കൂനന്‍' എന്നായിരുന്നു പറഞ്ഞിരുന്നത് എങ്കില്‍ കഥാപാത്രത്തോട്‌ എഴുത്തുകാരന്‍ ചെയ്യുന്ന ഒരു അതിക്രമമാകുമായിരുന്നു അത്... അതുപോലെ മൂനാം ക്ലാസുതൊട്ടു രാജനെ എല്ലാവരും കാട്ടുമാക്കാന്‍ എന