പോസ്റ്റുകള്‍

2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

;)

ഇമേജ്
ഉയര്‍ന്നുവന്ന ചന്ദ്രികയില്‍ തെളിഞ്ഞു നിന്മുഖം..... അതില്‍ അലിഞ്ഞു എന്മനം... അന്നുനിന്‍ കൊഞ്ചലിനായ്‌ കാത്തിരുന്നു ഞാന്‍...,... വെറും പുഞ്ചിരിയാലന്നുനീ കവിതകളെഴുതി... അതിന്‍ ലഹരിയിലന്നുഞ്ഞാന്‍ മുഴുകിയിരുന്നു... പരയുവാനേറെ ഉണ്ടായിരുന്നിട്ടും മൌനം നമുക്കിടയില്‍ മറകള്‍ തീര്‍ത്തു... നമ്മള്‍ പരസ്പരം മിഴിനീട്ടിയിരുന്നു.... തല്‍ക്കാലം ഇത്രവച്ച് നിര്‍ത്തുന്നു..... !

സസ്യലോകം സിന്ദാബാദ്‌....,...

ഈ രചനയിലെ കഥയും കഥാപാത്രങ്ങളും എല്ലാം ഗ്രന്ഥകര്‍ത്താവിന്‍റെ ഭാവനയില്‍ രൂപപ്പെട്ടതാണ്...ഇതിന്‍റെ മേല്‍ ദയവായി ആരും കടിച്ചുപറിക്കാന്‍ വരരുത്.... ലോകത്തെ മരങ്ങളുടെയും മൃഗങ്ങളുടെയും (കൂട്ടത്തില്‍കൂട്ടിയാല്‍ തങ്ങള്‍ക്കും പേരുദോഷം വരും എന്നതിനാല്‍ മനുഷ്യനെ ക്ഷണിച്ചിട്ടില്ല!!) ഒരു ലോക മഹാ സമ്മേളനം നടക്കുകയാണ്.... മാവ്‌ പറഞ്ഞു "ഞാനാണ് മാവ്‌.....,....മധുരമുള്ള മാങ്ങ ഗ്രീഷ്മത്തിന്‍റെ ചൂടില്‍ ഏവര്‍ക്കും നല്‍കി ഞാന്‍ ഏവര്‍ക്കും പ്രിയനാണ്...." അതുകേട്ട് പ്ലാവ്‌ പറഞ്ഞു.. "ഞാന്‍ ഈ സമയം വളരെ വലിയ ചക്കകള്‍ നല്‍കി ഒരുമിച്ചു ഒരു കുടുംബത്തിനെ സന്തോഷിപ്പിക്കുന്നു, എന്റെ തടി മരപ്പണികള്‍ക്ക് ഉത്തമമാണ്.." തെങ്ങ് പറഞ്ഞു "വീട്ടമ്മമാര്‍ക്ക് നാളികെരമില്ലാതെ ഒരു ചമ്മന്തി ഒരിക്കലും ചിന്തിക്കാനേ സാധിക്കില്ല...ഇളനീരും പ്രിയമാണ്..." ഇങ്ങനെ ഇന്ത്യയില്‍നിന്നും അമേരികയില്‍നിന്നും ആഫ്രികയില്‍നിന്നുമൊക്കെയുള്ള മരങ്ങള്‍ വട്ടംകൂടി നിന്ന് വെടി പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു... ആ വേദിയിലേക്ക് കടന്നുവന്ന ചൈന മാവ്‌ ചോദിച്ചു....എന്താ നിങ്ങളെല്ലാവരും ഇത്ര ദൃതിപെട്ട ചര്‍ച്ച നടത്തുന്നത്?

മുന്‍പന്‍

ഇമേജ്
കൌണ്ടറില്‍ രസീറ്റ്‌ ഏഴുതുന്നവരോട് മുന്നില്‍നിന്നവന്‍ "ഒരു തുലാഭാരം" കംബൌണ്ടര്‍ "എന്തു ദ്രവ്യംകൊണ്ടാ???" മുന്നില്‍ നിന്നവന്‍ "എന്‍റെ അങ്ങീകാരങ്ങളുടെ കടലാസുകഷ്ണങ്ങള്‍....,.....!!! അടുത്തത്‌ പുറകില്‍ നിന്നവന്‍റെ ഊഴമായിരുന്നു... കംബൌണ്ടര്‍ എന്താണാവോ...?? പുറകില്‍ നിന്നവന്‍ "ഒരു തുലാഭാരം തന്നെ ആയിക്കോട്ടെ...." കംബൌണ്ടര്‍ "വരൂ ഇരിക്കൂ...സ്വര്‍ണംകൊണ്ട് വേണോ അതോ വജ്രംകൊണ്ട് വേണോ...??" പുറകില്‍ നിന്നവന്‍ അകത്തെ സ്പോഞ്ചുള്ള കസാരയില്‍ ഇരുന്നപ്പോള്‍ മുന്നില്‍ നിന്നിരുന്നവന്‍ പുറത്തെ ഒരു മരത്തണലില്‍ ഇരുന്നുകൊണ്ട് തന്‍റെ അങ്ങീകാരങ്ങളുടെ കടലാസുതുണ്ടുകള്‍ അടുക്കികൂട്ടുകയായിരുന്നു.... ആ മരം മുന്നില്‍ നിന്നവനെന്നോ പുറകില്‍ നിന്നവനെന്നോ എന്നുനോക്കാതെ വന്നുപോകുന്ന ഏവര്‍ക്കും കുളിരും തണലുമേകി അവിടെ നിന്നു....

മാനസ സഞ്ചാരി...

ഇമേജ്
പാരില്‍ വേഗത എന്തിനാണ്??? അത് നമ്മുടെ മനസിനാണ്... പാരില്‍ പുനര്‍ജ്ജന്മം എന്തിനാണ്?? അതെന്‍റെ മനസിനാണ്.... പാരില്‍ സുന്ദരമതെന്താണ്??? അതുനിന്‍ മൃദുസ്നേഹമാണ്... പാരില്‍ ദുഖമതെനിക്കെപ്പോഴാണ്? ഒര്‍മയായ്‌ എന്നില്‍നിന്നുനീ മാറിയപ്പോള്‍....... ...,...... പാരില്‍ ഞാന്‍ ജയിച്ചതെപ്പോഴാണ്??? നിന്‍മധു ഓര്‍മ്മകള്‍ എന്‍ പടക്കുതിരയായിടുമ്പോള്‍.........,... പാരില്‍ ഞാന്‍ വീഴുന്നതെപ്പോഴാണ്??? അതുനീ സ്മൃതിയായ് എന്നറിയുമ്പോഴാണ്.... ഇന്നുനീ ഏന്‍ മനസ്സിനെ കൊന്നിരിക്കുന്നു..... ഒരു പുനര്‍ജന്മത്തിന്‍ ഗര്‍ഭത്തിലാണിന്നത്....

From Madrass To Kozhikode.....

ഇമേജ്
The last journey.......... This time I could enjoyed the beauty of villages, because my journey was at day time..... I could see a lot of unutilized land area there... The only things there is some shitting cattle. They had a good cattle wealth.As an indicator they had a lot of milk brands, at the same time we had only one, that is Milma. Now am sharing something that can make a good socio-economic relation between Kerala and Tamilnadu.... They(tamil) have waste area of land we have a large number of suiciding farmers and also don't have food security. Now just think all these together....what you think...??Can we make a vibrant change....??? Dr. A P J Abdul Kalaam had said about inter state river joining program. Now lets think little differently.. That is interstate land and manpower utilization. That is the farmers in Kerala who are suffering to lead a life are provided with this unutilized land with some facilities for farming... We the Kerala are giving sur

നിങ്ങള്‍ നാലു വണ്ടുകള്‍.....,......

ഇമേജ്
നിങ്ങള്‍ നാലുവണ്ടുകള്‍....,..... എന്നില്‍ വന്നിരുന്നും അകന്നും  നിങ്ങള്‍ മധു നുകര്‍ന്നു...... നിങ്ങള്‍ നാലുവണ്ടുകള്‍......,........ ഞാനാടി ഉലഞ്ഞു..... അതെന്‍ അനുരാഗനൃത്തമെന്നെന്‍ മനമോതി..... ഒന്നകലുംബോള്‍ ഒന്നരികെ ഇരുന്നു... നിങ്ങള്‍ നാലുവണ്ടുകള്‍..... .,.... പക്ഷെ നിങ്ങള്‍ നടത്തിയത് എന്‍ ദളമര്‍ദ്ദനം.... എന്‍ ദളങ്ങളില്‍ നിങ്ങലമാര്ത്തിച്ചവിട്ടി...... അതിന്‍ പാടുകള്‍ ഇപ്പോഴും എരിയുന്നു.... ആ സന്ധ്യയില്‍ എന്‍ മധുവറ്റി ഞാന്‍ വറ്റി വരണ്ടുപോയി.... ഹോ.....നിങ്ങള്‍ നാലുവണ്ടുകള്‍.........,.... എങ്ങോ പറന്നകന്നിരിക്കുന്നു..... :'( ഏകാനായീസന്ധ്യയില്‍ നിന്‍ ഓര്‍മയില്‍ ...... തിരിച്ചുവരവുകള്‍ പ്രതീക്ഷിചീരാവിലെകനായ്‌......,.....  എന്നില്‍വന്നണയുമെന്നേറെ പ്രതീക്ഷയോടെ .... കരിവണ്ടുകള്‍.....,....നിങ്ങളിരുളായ് അകന്നിരുന്നു..... :'( ആ പാടുകള്‍ മായാതെ നീറുന്നു ഇപ്പൊഴും.... ഹോ നിങ്ങള്‍ നാലുവണ്ടുകള്‍....,..... കരിവണ്ടുകള്‍.....,.... മധു നുകരുവാന്‍ വന്നവര്‍.....,..... മധുതേടി എങ്ങോ മറഞ്ഞിരിക്കുന്നു.... പിന്നെ ഏകാന്ത സന്ധ്യകള്‍ എന്‍ തോഴരായ്‌.....,

'കറുത്ത ചിന്തകള്‍......................... ...//'.........

ഇമേജ്
മദ്രാസില്‍ എത്തിയതിനുശേഷം രണ്ടാംതവണ(ഓണത്തിന്) നാട്ടിലേക്കുവന്നപ്പോള്‍ ഉണ്ടായ ചിന്തകളാണ് 3ആം തവണത്തെ(വിജയദശമിക്ക്) ഈ വരവിനു പോസ്റ്റ്‌ ചെയ്യുന്നത്..... ഇതിന്‍റെ  ഇടയ്ക്കു ലഭ്യമായിരുന്ന ഇന്റര്‍നെറ്റ്‌ സൗകര്യം എന്‍റെ മോബൈലിലായിരുന്നതുകൊണ്ട് സൌകര്യപൂര്‍വ്വം ആംഗലേയ ഭാഷയാണ് ഉപയോഗിച്ചത്‌......'....... നല്ലപോലെ വശമില്ലാത്ത ഭാഷയായതുകൊണ്ട് വേണ്ടത്ര തിരുത്തലുകള്‍ വായിക്കുന്നവര്‍ സ്വയം നടത്തിക്കൊള്ളുക..... SOCIALISM and DARKNESS You may think why my heading is like this.....!!?? So i would like to start like this- In my long journey @night from Chennai to Kozhikode in a General compartment I got long time to watch out through windows..... In the usual crowd and disturbance on a general compartment I thought about a world full of piece and harmony...!!! At that time I got a chance to make chit-chat with a malayali guy who dropped his digree because of his political gunda activities (:( ) ...and now doing  petro-chemical diploma in Koyambathoor. He was a representative of tod

Oru sayahna velayil ennevittu pokumbol, ean mizhikal avale pintudarnukondeyirunnu...,.

ഇമേജ്
eatra marachalum marayuvanakumo ninakennil ninum eanenkilum......?

റിക്കവറി-2

ഇമേജ്
കുറേ കണക്കുകൂട്ടലുകള്‍ നടത്തിയിട്ട് അദ്ദേഹം പറഞ്ഞു.. "ബാല്യവും യൌവനവും...." ഒന്നുനിര്‍ത്തിയിട്ട് അദ്ദേഹം തുടര്‍ന്നു... "നിങ്ങളുടെ കാര്‍ഡില്‍ ഇതുരണ്ടും റികവര്‍ന ചെയ്യാനുള്ള സ്പേസ് ഇല്ല...! അഥവാ റികവര്‍ ചെയ്‌താല്‍ തൊഴില്‍ സംബന്ധമായ ഡാറ്റ നഷ്ട്ടമാകും..!!" "Sir..എങ്കില്‍ കപസിറ്റി കൂടിയ കരട്‌ റീപ്ലേസ് ചെയ്‌താല്‍ പോരെ??പ്രശ്നം തീര്‍ന്നില്ലേ??" "സാധാരണ ഇത്തരം കേസില്‍ അതാണ്‌ ചെയ്യാറ്..., പക്ഷേ നിങ്ങളുടെ സിസ്റ്റം വളരെ പഴയതാണ്! i mean തുടക്കക്കാലത്തുള്ളത്...ആ ഏജില്‍ ഉള്ള 90% ആളുകളും ലൈഫ്‌ സ്റ്റോപ്പ്‌ ചെയ്യുകയോ, ചാര്‍ജ്‌ ഇല്ലാതെ ഗവര്‍മെന്‍റ് ഭക്ഷണശാലകള്‍ക്കു നല്‍കുകയോ ചെയ്തിരിക്കുന്നു! അതിനാല്‍ നിങ്ങളുടെ സിസ്റ്റ്തിനു അനുയോജ്യമായ കാര്‍ഡിന്‍റെ ഉല്പാദനം നിര്‍ത്തിയിരിക്കുന്നു.....മാര്‍കറ്റില്‍ ലഭ്യവുമല്ല....!!!!" അയാള്‍ക്ക്‌ അത് തലയില്‍ ആറ്റം ബോംബ്‌ ഇട്ടപോലായിരുന്നു.... "അപ്പോള്‍ സര്‍....."പ്രതികൂലമായ മറുപടിയെ  അതിജീവിക്കാന്‍ ചിപ്പ് കഠിനമായ ശ്രമം തുടങ്ങി, കൂളിംഗ് ഏസി കൂടുതല്‍ പ്രവര്‍ത്തിച്ചു.... "നിങ്ങള്ക്ക് ഓപ്ഷന്‍ ഉണ്ട്..." എന്

Recovery(റിക്കവറി)- കഥ

ഇമേജ്
ശരീരം വെറും പണിയന്ത്രം(Job Machine) മാത്രമായിരിക്കുന്നു...മാസാമാസം എടുത്ത തൊഴിലിനെ ബാങ്ക് ബാലന്‍സ് ആക്കി വൈഫ്‌ ഏന്ന സ്ത്രീയുമായൊത്ത്തുള്ള വിരസമായ ദിനങ്ങള്‍.......,... ബാറ്റെരി രാത്രി ചാര്‍ജിനിടും, രാവിലെയാകുംബോഴേക്കും അടുത്ത ഒരു പ്രകാശവേളകൂടി തള്ളി നീക്കാനുള്ള ചാര്‍ജ്‌ ആയിട്ടുണ്ടാകും.... ഇതിനു പുറമേ ഭക്ഷണമായോ പാനീയമായോ എന്തെന്കിലും വീട്ടില്‍നിന്നും ഭാര്യ വഴി ലഭിക്കണമെങ്കില്‍ ബാങ്ക് ബാലന്‍സ് ട്രാന്‍സ്ഫെര്‍ ചെയ്തുകൊടുതാലെ നടക്കൂ...!എന്‍റെ എ ടി എം കാര്‍ഡ്‌ സ്വീപ്‌ ചെയ്താലേ കിച്ചന്‍ വാതില്‍ തുറക്കൂ. :( വിവാഹ ഉടമ്പടികഴിഞ്ഞ് ഭാര്യ പ്രവര്‍ത്തന വേതന നിയമപ്രകാരം(വൈഫ്‌ വര്‍ക്ക്‌ സാലെറി) ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താലേ താമസ അനുമതി ലഭിക്കൂ... :൦ വീട്ടില്‍ പ്രവേശിക്കാന്‍ പാസ്‌വേര്‍ഡും ഉണ്ട്.....കട്ടില്‍ പങ്കിടണമെങ്കില്‍ വരെ അവള്‍ സമ്മതത്തോടെ അസെപ്റ്റ്‌ ബട്ടണ്‍ അമര്‍ത്തണം :'( പ്രസവിച്ചുകഴിഞ്ഞു കുഞ്ഞു വലുതായി പ്രായപൂര്‍ത്തിയായാല്‍ അമ്മയ്ക്ക് പത്തുമാസത്തെ റന്‍റ് കൊടുക്കണം...അച്ഛന് 'ഡോണര്‍ പേ' എന്നവകയ്ക്കും ട്രാന്‍സ്ഫെര്‍ ചെയ്തുകൊടുക്കണം...അതിനുശേഷമേ സ്വന്തം അകൌണ്ടിലേക്ക്തൊഴില്‍ സ

My GoD......എന്‍റെ ദൈവം....

ഇമേജ്
ആരാണു ദൈവം?? കോവിലിനുള്ളിലെ കല്ലല്ല ദൈവം...! ക്രൂശിതജന്മത്തിന്‍ സ്രഷ്ടാവുമല്ല...! നിസ്കാര പായയ്ക്കപ്പുറത്തല്ല...! കൃഷ്ണനോ ക്രിസ്തുവോ മുഹമ്മതുമല്ല...! പിന്നാരാണെന്‍ ദൈവം...? എരിയുന്ന വയറിന്നു പയറാണുദൈവം... കരയുന്ന കുഞ്ഞിനു പാലാണുദൈവം... യുക്തിക്കൊതുങ്ങാത്ത കത്തിയല്ല... യുക്തിയാകുന്ന സത്യമാണെന്‍ ദൈവം... അലയുന്ന പാന്ഥന്നു തണലാണ് ദൈവം... വീഴുന്ന ജന്മതിന്‍താങ്ങാണു ദൈവം... കാട്ടിലെ മാനിന്നു പുല്ലാണ് ദൈവം... കല്ലാണ് മണ്ണാണ് മരമാണ് ദൈവം... ആശ്രിതനാശ്രയമാണെന്നും ദൈവം.... ഞാനറിയുന്ന ഈ സത്യമാണെന്‍ ദൈവം...!!!

പ്രണയം.......

മഴ പെയ്യുന്നതെന്റെ ഇടനെന്ജിലാണ്.... മിന്നല്‍ ഏന്‍ മധുരഗീതതിനു ഉടുക്കുകൊട്ടി...... കാറ്റുവീശി ഏന്‍ പ്രണയത്തെ തഴുകാന്‍.... മഴ പെയ്തുകൊണ്ടേഇരുന്നു.... മഴ പെയ്യുന്നതെന്റെ ഇടനെന്ജിലാണ്..... മഴ കൂടിക്കൊണ്ടിരുന്നു... ഞാനതിന്റെ ലഹരിയില്‍ തിമാര്ത്താടി... മഴകൂടുന്നത് അറിഞ്ഞതേയില്ല.... ഞാന്‍ ലഹരിയിലായിരുന്നു.. ഏന്റെ പ്രണയത്തിന്റെ ലഹരിയില്‍... മഴ കൂടിക്കൊണ്ടിരുന്നു.... ഓരോ തുള്ളിയും ഏന്നെ വേദനിപ്പിക്കുവാന്‍ തുടങ്ങി... ഞാനതൊന്നും അറിഞ്ഞില്ല.... ഞാന്‍ ലഹരിയിലായിരുന്നു.. ഏന്റെ പ്രണയത്തിന്റെ ലഹരിയില്‍... മിന്നല്‍ അതിന്‍റെ ലാവന്ന്യത്തില്‍നിന്നും തീനാളമായി......... ഞാനതൊന്നും അറിഞ്ഞില്ല.... ഞാന്‍ ലഹരിയിലായിരുന്നു.. ഏന്റെ പ്രണയത്തിന്റെ ലഹരിയില്‍... കാറ്റാഞ്ഞടിച്ചു.... ഏന്റെ ഇന്ദ്രിയങ്ങള്‍ ലഹരിയിലായിരുന്നു..... ഏന്റെ പ്രണയത്തിന്റെ ലഹരിയില്‍.... മഴ പേമാരിയായി..... തിമര്ത്തുപെയ്തു...... അതൊരു മഴവെള്ളപാചിലായി വന്നു.... അതെന്നെയുംകൊണ്ട് കതിച്ചു..... ഞാന്‍ മഴയെ അപ്പോഴും പ്രണയിച്ചുകൊണ്ടിരുന്നു...... അതെന്റെ ശരീരത്തെ കീറിമുറിച്ചു.... ഞാന്‍ ലഹരിയില്‍നിന്നുണര്‍ന്നു..... അതി

ചക്രവ്യൂഹം(കവിത!)

ചക്രവ്യൂഹം ഇരുട്ടിനെ സ്നേഹിച്ചാല്‍......... ഒന്നും കാണേണ്ട......... ഒന്നും കണ്ടില്ലേല്‍...... ഉന്നും അറിയണ്ട.......... ഒന്നുമാറിഞ്ഞില്ലേല്‍...... ഒന്നും മോഹിക്കണ്ട...... ഒന്നും മോഹിചില്ലേല്‍..... ഒന്നും നഷ്ടപ്പെടില്ല...... ഒന്നും നഷ്ടപ്പെടാത്തപ്പോള്‍.... ഏന്നും സന്തോഷം...... ഇരുട്ടിനെ സ്നേഹിച്ചാല്‍.......ഏന്നും സന്തോഷം...... ഏന്നും സന്റൊഷിച്ചാല്‍...... സന്തോഷം മടുക്കും..... സന്തോഷം മടുത്താല്‍..... ദുഖത്തെ അറിയും.... ദുഖത്തെ അറിഞ്ഞാല്‍.... സന്തോഷത്തിന്റെ വിലയറിയും..... നിങ്ങള്‍ മറിച്ച് വെളിച്ചത്തെ സ്നേഹിച്ചാല്‍..... ഏല്ലാം കാണും.... സന്തിഷിക്കും...... മോഹിക്കും..... ദുഖിക്കും.... സന്തോഷത്തിന്റെ വിലയറിയും....... സന്തോഷത്തിന്റെയും ദുഖത്തിന്റെയും ഈ ചക്രവ്യുഹത്തില്‍നിന്നും പുറത്തുകടക്കുവാന്‍ ആരെ സ്നേഹിക്കണം........???

സത്യത്തില്‍ ആരാ ആദ്യമുണ്ടായത്????

ദാ പിന്നേം ഒരു സംശയം.......... മനുഷ്യന്റെ ജീവിതം സംശയപൂര്‍ണവും മനുഷ്യജീവിതം അര്‍ത്ഥപൂര്‍ണമാകുന്നത് ഈ സംശയങ്ങള്‍ക്ക് നിവാരണം നടത്തുമ്പോഴാണല്ലോ(എതിരഭിപ്രായങ്ങളുണ്ടായിരിക്കാം)... ഞാനാരാണ്??ഏന്ന സംശയത്തിന്റെ ഉത്തരം കണ്ടെത്തുന്നതിനെയല്ലേ നമ്മള്‍ ആത്മസാക്ഷാത്കാരം ഏന്നു പറയുന്നത്?? അധികം പറഞ്ഞു നീട്ടുന്നില്ല....കാര്യത്തിലേക്ക് പ്രവേശിക്കാമല്ലോ....? ഇത്തവണ സംശയം കുറച്ചു ഭൌതിക  ശാസ്ത്രപരമാണ്....... " ഊര്‍ജമാണോ(എനര്‍ജി) ദ്രവ്യമാണോ(മാസ്സ്) ആദ്യം ഉണ്ടായത്??" "അതോ രണ്ടും ഒരുമിച്ചാണോ ഉത്ഭവിച്ചത്‌??" ലോകത്ത് മേല്‍പ്പറഞ്ഞ രണ്ടേ രണ്ടു അവസ്ഥകളേഉള്ളു എന്നത് ഏതിരഭിപ്രായങ്ങളില്ലാത്ത്ത വസ്തുതയാണ്.....(ഊര്‍ജവും ദ്രവ്യവും) മഹാനായ ആല്ബര്‍ട്ട് ഇസ്ടീന്‍ തന്റെ മാസ്സ് എനര്‍ജി സമവാക്യപ്രകാരം(E =mC ^2 ) പറയുന്നത് ഈ രണ്ടു അവസ്ടകളും പരസ്പര പരിവര്‍ത്തിതങ്ങളാണ്  ഏന്നാണ്. ഊര്‍ജത്തെ ദ്രവ്യമായും തിരിച്ചു ദ്രവ്യത്തെ ഊര്‍ജമായും മാറ്റാം......(  mass and energy are mutually convertible .  ).... മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഊര്‍ജം ദ്രവ്യത്തില്‍ നിന്ന് ഉത്ഭവിച്ചു ഏന്നും അല്ലെങ്കില്‍ ദ

ദൈവത്തിനു സ്തുതി..........

ദൈവത്തിനു സ്തുതി.......... !!! മനുഷ്യനായി ഈ കേരള മണ്ണില്‍ ജനിച്ചുവളര്‍ന്ന ഏനിക്കു ഇന്നും കൈകാലുകല്‍ക്കോ മറ്റു ശരീരഭാഗങ്ങല്‍ക്കോ ഇതര മനുഷ്യര്‍ പോറല്‍ ഏല്‍പ്പിച്ചിട്ടില്ല ഏന്നതിനാലാണ് ഇപ്പോള്‍ ഈ പ്രത്യേക സ്തുതിഗാനം.....!! സംഘര്‍ഷങ്ങള്‍ ആശയങ്ങള്തംമിലാകട്ടെ മറിച്ച് ആയുധങ്ങള്‍ തമ്മിലാകരുത്..... ഇന്ന് നമ്മുടെ കലാലയങ്ങള്‍ തൊട്ടു (കൊലാലയങ്ങള്‍) നിയമസഭ വരെ ഗുണ്ടാനേതാക്കളാണ് വാഴുന്നത്...... ഇവരെ അവിടെ എത്തിക്കുന്നതും മഹത്തായ സംമാദ്ധിധാന അവകാശം ഉപയോഗിച്ച് ജനംങള്‍ തന്നെ...അഥവാ ഈ അക്രമരാഷ്ട്രീയത്തില്‍ രാഷ്ട്രീയകക്ഷികളെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്ന വിഡികളായ പൊതുജനത്തിനും പങ്കുണ്ട്.... ഏന്തുകൊണ്ട് ജനം ഇവരെ പിന്താങ്ങുന്നു??? ****************************************************************** മലയാളിയുടെ സ്വാര്‍ത്ഥതയാണ് ഏല്ലാ പ്രശ്നങ്ങളുടെയും ഒരുഭാഗത്ത്‌...കുടുംബപെന്ഷന്‍, ബി പി ല്‍ ആനുകൂല്യം, ക്ഷേമനിധി, കര്‍ഷക പെന്‍ഷന്‍ ഏന്നിങ്ങനെ തുടങ്ങി അര്‍ഹതയില്ലാത്തതൊക്കെ നേടിയെടുക്കാന്‍(അര്‍ഹതയുള്ളതും) നേടിയെടുക്കാന്‍ ഏളുപ്പം ചില എംബോക്കികളുടെ കാലുപിടിക്കുകയാണ്.... ഈ എംബോക്കികള്‍ക്ക്വേ

ഭാഷയിലെ വര്‍ഗീയത.....!

ഒരു കോഴിക്കൊടന്റ വര്‍ഗീയ ചിന്ത.......!                     സംഗതി കുറച്ചു വര്‍ഗീയതയാണ് ഏന്നു നിങ്ങള്ക്ക് തോനിയേക്കാം, അതിനാലാണ് ആദ്യമേ ജാമ്യമെടുത്തത്..... ഇവിടെ ഭാഷയാണ് വില്ലന്‍... ഭാഷയിലെ വര്‍ഗീയത.....! നമ്മള്‍ കേരളീയരുടെ മാതൃഭാഷ മലയാളം/ കൈരളി ആണെന്ന് പൊതുവേ ആര്‍ക്കും സംശയമില്ലാത്ത സത്യമെന്ന് വിശ്വസിക്കുന്നു...ഇന്ന് അതില്‍ റിയാലിറ്റി മലയാളം/മംഗ്ലീഷ് ഏന്നൊരു വകഭേദം പിറവി ഏടുതുകൊണ്ടിരിക്കുകയാണ്....... ഇനി ദീര്‍ഖിപ്പിക്കാതെ കാര്യത്തിലേക്ക് പ്രവേശിക്കട്ടെ... മാപ്പിള മലയാളം ഏന്നു ചിലര്‍ക്കെങ്കിലും കേട്ടുപരിച്ചയമുണ്ടാകും.... ഏന്താണ് ഈ മാപ്പിള മലയാളം??? പ്രധാനമായും ഉത്തര കേരളത്തിലെ/ മലബാറിലെ ഇസ്ലാം വിശ്വാസികള്‍ ഉപയോഗിക്കുന്ന മലയാളം ഭാഷയെ ആണ് മാപ്പിള മലയാളം ഏന്നു വിശേഷിപ്പിച്ചു പോരുന്നത്. ഇതിനെ അറബി-മലയാളം സങ്കരം ഏന്നു പൂര്‍ണ അര്‍ത്ഥത്തില്‍ പറയുവാന്‍ സാധിക്കില്ല...പക്ഷെ അറബിക്കിന്റെ വ്യക്തമായ പ്രഭാവം ഇതില്‍ ഉണ്ട്... പക്ഷെ സംഗതി വര്‍ഗീയതയാനല്ലോ....അതിലേക്കു വരാം.... ഏന്തുകൊണ്ട്‌ മാപ്പിള-മലയാളം ????? കേരളത്തില്‍/മലബാറില്‍ കച്ചവടവും മറ്റുമായി എത്തിചെര്‍ന്നവരും, മതംമാറ്റപെട

ഒരു സംശയം......

ഒരു സംശയം...... കോഴിയോ കൊഴിമുട്ടയോ ആദ്യം ഉണ്ടായത്..?? മാങ്ങയോ മാങ്ങണ്ടിയോ ആദ്യമുണ്ടായത്...?? ഇമ്മാതിരി സംശയമല്ല ഇത്....... ഇതൊരു ഗമണ്ടന്‍ സംശയമാണ്......!!! ഏതാണു സത്യം....?? ഇരുളോ വെളിച്ചമോ...?? പൊതുവേ സത്യത്തിന്റെയും ധര്മത്തിന്‍റെയും നന്മയുടെയുമൊക്കെ പ്രതീകമായാണ് വെളിച്ചത്തെ ചിത്രീകരിച്ചിരിക്കുന്നത്.. അതുപോലെ അസത്യത്തിന്റെയും അധര്‍മത്തിന്‍റെയും തിന്മയുടെയും പ്രതീകമാണ് അന്ധകാരം അഥവാ ഇരുട്ട്....... പക്ഷെ യഥാര്‍ത്ഥത്തില്‍ ഇരുട്ടല്ലേ സത്യം?? പ്രകാശം നമ്മള്‍/ പ്രകൃതി നിര്മിചെടുക്കുന്നതല്ലേ....?? ഇരുള്‍ വെളിച്ചത്തിന്റെ നിഴല്‍ ആണ് അന്ധകാരം ഏന്നു പറയുകയാണെങ്കിലും, വെളിച്ചത്തിന്നു ഉത്ഭവിക്കുവാന്‍ ഒരു കേന്ദ്രം/ ശ്രോതസ്സു അത്യാവശ്യമായിട്ടാണ്  കാണുവാന്‍ സാധിക്കുന്നത്... അഥവാ പ്രകാശം അതിന്‍റെ ഉത്ഭവത്തെ ആശ്രയിചിരിക്കുന്നു.... ഉല്‍ഭവത്തിന്‍റെ നാശത്തോടുകൂടി അത് അവസാനിക്കുന്നു.....അഥവാ അവശേഷിക്കുന്നത് ഇരുള്‍ ആണ്...... പൂര്‍ണമേവാവഷിശ്യത്തെ.....(പൂര്‍ണമായത്‌ മാത്രം അവശേഷിക്കുന്നു) കൃത്രിമമായി നിര്മിച്ചെടുക്കുന്ന ഒരു അനുഭൂതി അല്ലെ പ്രകാശം...........? പണ്ട് ശക്തിമാന്‍ സീരിയലില്‍ പറഞ്ഞപോലെ അന്ധ