പോസ്റ്റുകള്‍

ഫെബ്രുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇടി

ഞാൻ എന്താ ഈ കാണണേ.... ചുറ്റും ബഹളമയമാണ്. ഇടി കൂടുകയാണ് എല്ലാവരും. ഒരുവലിയ കൂട്ടം ജനങ്ങൾ, അവർക്ക് ഒത്ത നടുവിൽ ഞാനും. എന്റെ അടുത്തെത്താൻ വേണ്ടി പുറകിലുള്ളവരാണ് ഇടികൂടുന്നത്.ഇവരുടെ തള്ളുകാരണം എനിക്ക് നിൽക്കാൻ കുറച്ച് ബുദ്ധിമുട്ട് തോനി ഇടയ്ക്ക്. അടുത്ത് നിൽക്കുന്ന ചിലർ ഇടിച്ച് വീഴ്ത്തിയിരുന്നു. മുട്ടിലും മൂക്കത്തും ഒക്കെ അതിന്റെ പാടുണ്ട്. ചിലതൊക്കെ ഭംഗിയുള്ള പാടുകളാണ് :/ പാടുകൾ എല്ലാം ഓരോ പാഠങ്ങൾ ആണല്ലോ(?). പുറകിൽ നിൽക്കുന്നവർക്ക് എന്നെ ഇടിച്ചുവീഴ്ത്താൻ പറ്റില്ല, അവർക്ക് എന്നെ വേണമെങ്കിൽ കല്ലെറിയാനെ പറ്റൂ. അതും ലക്ഷ്യത്തിൽ എത്തും എന്ന് ഉറപ്പുപറയാനൊന്നും പറ്റില്ലല്ലോ.!! ചിലർ എന്നെ ശക്തമായി ഇടിച്ചുകൊണ്ടിരിക്കുന്നുണ്ട്, പക്ഷെ അതൊന്നും എന്നെ വീഴ്ത്താൻ അല്ല.ഒന്നൊന്നിനോട് ചേരുവാൻ ചില കൂട്ടിയിടിക്കലുകൾ വേണമല്ലോ.(രണ്ട് ഗോതമ്പുമാവ് ഉരുളകൾ ചേർന്ന് ഇടിച്ചാൽ ഒന്നാകുന്നില്ലേ, അതുപോലെ). ചില സുഖമുള്ള ഇടികൾ, പക്ഷെ ഒന്നും ഒന്നിനോടും ചേരുന്നില്ല. വേദന മാത്രമാണ് ബാക്കിയുള്ളത്.നേരത്തെ ഒരു അലങ്കാരത്തിന് ഉപയോഗിച്ച സുഖം അങ് മായ്ച്ച് കളഞ്ഞേക്കൂ. അല്ലേലും സുഖം സന്തോഷം എന്നൊക്കെ പറഞ്ഞത് ഒരു അലങ്കാരം ആണല്ലോ. ചിലപ്