പോസ്റ്റുകള്‍

2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അരുതോപദേശം.

ഇമേജ്
അരുതോപദേശം ÷÷÷÷÷÷÷÷÷÷÷÷÷÷÷ വാക്കില്‍ വെള്ളം ചേര്‍ക്കരുത് നിഷ്ടയിലഷ്ടി വരുത്തരുത് മനസ്സില്‍ മേഘം മൂടരുത് ചിന്തയില്‍ ചിതല് ചിരിക്കരുത് കര്‍മ്മം ക്ലാവ് പിടിക്കരുത് സേവയില്‍ അല്‍പ്പം തോന്നരുത് സ്നേഹം സ്വാര്‍ത്ഥമതാകരുത് അഹമത് ഭാവം അണിയരൂത് അവശനിലവസരം കാണരുത് പ്രകൃതിയില്‍ വികൃതം ചെയ്യരുത് ************* picture courtsey :  K Subhad Sharma  on instagram

അറിവില്ലായ്മകൾ

ഇമേജ്

പൂവിനെ തേടി

ഇമേജ്
ചിത്രപതങ്ക ചിറകിൽ വിരിയും സുന്ദര ജീവിത നിമിഷങ്ങൾ... മധുനുകരാനായ് മലർതേടുംബോൾ മഞ്ചിത കുങ്കുമ കുസുമം കണ്ടു... ചേറും ചളിയും പുരളാതെ നുള്ളിയെടുത്താ പുഷ്പ്പത്തേ... കത്തും സൂര്യനുകീഴേ അഴകായ് ആടിയുലഞ്ഞൊരു മധുപാത്രം... ആരാധനയും ആമോദവുമായാശ്ലേഷിച്ചാ പുഷ്പ്പത്തേ... വാടിയുണങ്ങീ വാടാർമല്ലിപോൽ വാണവൾ അപ്പോൾ ഞൊടിയിടയിൽ... കത്തും സൂര്യനു കീഴേ കാന്തിയിൽ ശോഭിച്ചിരുന്നൊരു പൂപോലും ഊഷള ജീവിത നിശ്വാസത്തിൽ ഉരുകിയൊലിച്ചൂ ഉയിരോടേ... ഉശിരും നന്മയും ഉണ്മ്മയുമേറും സുന്ദര കുസുമം ഉടനേ വന്നണയും, എന്നവിശ്വാസവും ആശ്വാസവുമായ് പാതകൾ താണ്ടാൻ പോകുന്നു.... പോകും വഴിയേ കളയാതേ കരിഞുപോയൊരു പൂവിന്റെ ചിരിയ്ക്കുമോർമ്മകൾ കൂട്ടുണ്ട്...