ഒരു തേങ്ങാ കഥ....

ഒരാള്‍....ഒരു വയസായ ആള്‍.....തലയിലെ മുടിയൊക്കെ കൊഴിഞ്ഞു കണ്ണാടിപോലെ തിളങ്ങുന്ന തലയുള്ള  ആള്‍....അതിനു പകരമെന്നോണം നീണ്ട താടി...
ആ അസ്ഥികൂട സദൃശമായ ശരീരം മറച്ചിരിക്കുന്നത് മുഷിഞ്ഞ വസ്ത്രമാണ്....കണ്ടാല്‍ കാവിയാണോ കറുപ്പാണോ എന്ന് തിരിയാത്തവണ്ണം അത് പുതുരൂപം സ്വീകരിച്ചിരിക്കുന്നു...ഈ ആള്‍ ഒരു വലിയ മാവിന്‍റെ കുളിര്‍ ചോലയില്‍ ഒരു കല്ലിന്‍റെമുകളില്‍ കൈ പുറകില്‍ കുത്തി ഇരിക്കുന്നു....കണ്ണുകള്‍ അടഞ്ഞാണോ തുറന്നാണോ എന്ന് തീര്‍ത്തുപറയാന്‍ പറ്റില്ല...ആ നീളന്‍ താടിയിലൂടെ കുഞ്ഞെറുംമ്പുകള്‍ നാലഞ്ചെണ്ണം എങ്ങോട്ടോ തീര്‍ത്ഥയാത്ര പോകുന്നുണ്ട്....കയ്യിലെ നഖങ്ങള്‍ കയ്യില്‍നിന്നു തുടങ്ങി കയ്യിലേക്കുതന്നെ തിരിച്ചുവരുവാനെന്നപോലെ വളഞ്ഞിരിക്കുന്നു... വലിയൊരു ധാതുനിക്ഷേപം അതില്‍ കാണാം...കുറച്ചു തുരന്നുവച്ചിട്ടുണ്ടെങ്കിലും പല്ലുകളുടെ സ്ഥിതി വിവരങ്ങള്‍ ലഭ്യമല്ല...
ക്ഷേത്ര ദര്‍ശനത്തിനു ദൂരെനിന്നു വന്ന ചന്ദ്രശേഖരന്‍ ഈ കാഴ്ചയും നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു രണ്ടുമിനുട്ട് ആയിക്കാണും...9.30നാണു തിരിച്ചുള്ള ട്രെയിന്‍...ഒരു 8.45നു ബസ്സുപിടിച്ചാല്‍ 9.15 ആകുമ്പോഴേക്കും സ്റ്റേഷനില്‍ എത്താം....ഇനിയും വാപൊളിച്ചിരിക്കുന്നത് നോക്കിനില്‍ക്കാനുള്ള ക്ഷമ സ്വര്‍ഗത്തില്‍നിന്നും ഭുമിയിലേക്ക് വരുമ്പോഴേ ഏടുതിട്ടില്ലാത്തതിനാല്‍ ശേഖരന്‍ പതുക്കെ വിളിച്ചു...
"സ്വാമീ.....സ്വാമീ...
പിന്നെ സ്വല്‍പ്പം കയറ്റി വിളിച്ചു...
സ്വാമീ....
ആരാ....കാലനാണോ??സ്വാമിയോ....ആരുടെ സ്വാമി?? ആ സ്വരൂപം ശബ്ദിച്ചു...കാലങ്ങളായുള്ള നിശബ്ദത ശബ്ദത്തില്‍ ഖനീഭവിച് കിടക്കുന്നുണ്ടായിരുന്നു...
സ്വാമീ ഒരു ഭക്തനാണ്....ഒറ്റപ്പാലതൂന്നും വര്വാണ്...
അതിനു ഞാനെന്ത് വേണം....!അവജ്ഞ തുളുംബിയ വാക്കുകളായിരുന്നു അത്....
ഇതുകേട്ടപ്പോള്‍ വേനല്‍പോലെ തെളിഞ്ഞ ആ മുഘത് കാര്‍മേഘം കൂടിയെങ്കിലും ശബ്ദത്തില്‍ ഭവ്യത കലര്‍ത്തിക്കൊണ്ട് പറഞ്ഞു...
പ്രാരാബ്ധങ്ങള്‍ ത്തിരിണ്ട്...അയല്‍ക്കാരുമായൊന്നും രസതിലുമല്ല...ഭാര്യയാണേല്‍ കന്നിപ്രസവത്ത്തിനു അവള്‍ടെ വീട്ടില്‍ പോയിരിക്ക്യ....
ഞാന്‍ ഡോക്ടര്‍ല്ല....
സ്വാമി ഒന്നനുഗ്രഹിക്കണം...
എടോ താനിതെന്ത് കണ്ടിട്ടാ....ആരെയും സ്വസ്തായി ഇരിക്കാനും സമ്മതിക്കൂലെ???
ഞാന്‍ സ്വാമിയുമല്ല ദൈവവുമല്ല....
അതുശരി അപ്പൊ സന്യാസിയൊന്വല്ലേ....ഛെ...എന്നാ ഞാന്‍ പോട്ടെ...
അവിടെനിക്ക്....എന്നെ ശല്യപ്പെടുതീലെ....അണക്കറിയ്വോടോ ഞാനാരാന്നു???
ഞാന്‍ ഇവ്ടെ വന്നിട്ടിപ്പോ എത്ര്യായീന്നു നിശ്ചയല്ല്യ....ദാ ഇവ്ടെ ഈ കല്ലിന്‍റെ അടുത്തൊരു തേങ്ങ കെടക്കുണ്ടായ്രുന്നു...അപ്പൊ ഇയ്ക്കൊരു സംശയം...ന്താന്നോ....
ഈ തേങ്ങ തെങ്ങിന്നാണോ അതോ തെങ്ങ് തെങ്ങേന്നാണോ ണ്ടായത്..!!!
അതുപരഞ്ഞുകഴിഞ്ഞപ്പോ നിമിത്തം എന്നപോലെ തൊട്ടുപുറകിലുള്ള കൊച്ചുതെങ്ങിന്നു ഒരു കുഞ്ഞു മുചിങ്ങ(അച്ചിങ്ങ) ആ തിരു തലയില്‍ വീണു തെറിച്ചു....ശേഖരന്‍ എങ്ങനെയൊക്കെയോ ബോധം തിരിച്ചെടുത്ത് തപ്പിത്തടഞ്ഞു എണീറ്റ് വേഗം നടന്നകലുമ്പോള്‍ ആ ആളിന്‍റെ തലയില്‍ ഒരു ഉരുണ്ട മുഴ മുളച്ചുവന്നിരുന്നു....ആ ആള്‍ ശാന്തനായി ഇരുന്നു ചിന്ത തുടര്‍ന്നു....


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇരുള്‍ കത്തിച്ച തിരി....

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

ഇവ നമുക്ക് ചെയ്തുകൂടെ????