പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഭൗതിക കർമ്മകാണ്ഡം

ഇമേജ്
          ഇനി നിര്‍ത്താം എന്ന് ആലോചിച്ചപ്പോള്‍, അതിന് ഞാന്‍ ഒരിക്കലും തുടങ്ങിയില്ലല്ലോ എന്ന സന്ദേഹം വന്നത്. തുടങ്ങാത്ത ഒന്ന് എങ്ങിനെ നിര്‍ത്തും , അങ്ങനെ നിര്‍ത്തിയാല്‍ അത് കളവ് ആകില്ലേ? അതെ, കൃത്യമായ ഒരു തുടക്കം ഇല്ലാത്തത് ആണ് ചില കാര്യങ്ങള്‍ നിര്‍ത്താന്‍ പറ്റാത്തതിന്‍റെ കാരണം.           നിര്‍ത്തുക എന്നത് ഒരു ഘട്ടം( Stage ) ആയി കണക്കാക്കിയാല്‍ മതി, അതായത് ആരംഭമില്ലാത്തതാണ് പിന്നീടുള്ള ഘട്ടങ്ങളിലേക്ക് ഉള്ള പ്രവേശനം/ മുന്നേറ്റം (Progress) അസാധ്യമാക്കുന്നതിലെ ഒരു ഘടകം. കൃത്യമായ തുടക്കങ്ങള്‍ വേണ്ടിയിരിക്കുന്നു. ചില വിഷയങ്ങളിലെ മുരടിപ്പ് ആരംഭത്തിന്‍റെ അഭാവമാണ്.           ആരംഭിക്കണമെങ്കില്‍ പ്രധാനമായും കൃത്യമായ ഒരു ലക്ഷ്യം വേണം എന്നത് അനുബന്ധം. ലക്ഷ്യമില്ലാത്ത പ്രവൃത്തി അപ്പൂപ്പന്‍ താടിയെപ്പോലെ അവിടിവിടങ്ങളില്‍ ഉടക്കിയും പാറിയും അലഞ്ഞുകൊണ്ടിരിക്കും.           അങ്ങനെ ആരംഭം ആദ്യ ബിന്ദുവും, ലക്ഷ്യം അന്ത്യ ബിന്ദുവും ആകുമ്പോള്‍ അവയ്ക്ക് ഇടയിലെ അന്തരം നികത്തേണ്ടത് കര്‍മ്മപദ്ധതിയിലൂടെ അല്ലെങ്കില്‍ ലക്ഷ്യത്തെ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ ആണ്. കര്‍മ്മ പദ്ധതി ശരിയോ തെറ്റോ എന്നത് വിഷയമല

ചിരി - ഒരു ഫേയ്സ്ബുക്ക് പോസ്റ്റ്‌.

ഇമേജ്

ഇടി

ഞാൻ എന്താ ഈ കാണണേ.... ചുറ്റും ബഹളമയമാണ്. ഇടി കൂടുകയാണ് എല്ലാവരും. ഒരുവലിയ കൂട്ടം ജനങ്ങൾ, അവർക്ക് ഒത്ത നടുവിൽ ഞാനും. എന്റെ അടുത്തെത്താൻ വേണ്ടി പുറകിലുള്ളവരാണ് ഇടികൂടുന്നത്.ഇവരുടെ തള്ളുകാരണം എനിക്ക് നിൽക്കാൻ കുറച്ച് ബുദ്ധിമുട്ട് തോനി ഇടയ്ക്ക്. അടുത്ത് നിൽക്കുന്ന ചിലർ ഇടിച്ച് വീഴ്ത്തിയിരുന്നു. മുട്ടിലും മൂക്കത്തും ഒക്കെ അതിന്റെ പാടുണ്ട്. ചിലതൊക്കെ ഭംഗിയുള്ള പാടുകളാണ് :/ പാടുകൾ എല്ലാം ഓരോ പാഠങ്ങൾ ആണല്ലോ(?). പുറകിൽ നിൽക്കുന്നവർക്ക് എന്നെ ഇടിച്ചുവീഴ്ത്താൻ പറ്റില്ല, അവർക്ക് എന്നെ വേണമെങ്കിൽ കല്ലെറിയാനെ പറ്റൂ. അതും ലക്ഷ്യത്തിൽ എത്തും എന്ന് ഉറപ്പുപറയാനൊന്നും പറ്റില്ലല്ലോ.!! ചിലർ എന്നെ ശക്തമായി ഇടിച്ചുകൊണ്ടിരിക്കുന്നുണ്ട്, പക്ഷെ അതൊന്നും എന്നെ വീഴ്ത്താൻ അല്ല.ഒന്നൊന്നിനോട് ചേരുവാൻ ചില കൂട്ടിയിടിക്കലുകൾ വേണമല്ലോ.(രണ്ട് ഗോതമ്പുമാവ് ഉരുളകൾ ചേർന്ന് ഇടിച്ചാൽ ഒന്നാകുന്നില്ലേ, അതുപോലെ). ചില സുഖമുള്ള ഇടികൾ, പക്ഷെ ഒന്നും ഒന്നിനോടും ചേരുന്നില്ല. വേദന മാത്രമാണ് ബാക്കിയുള്ളത്.നേരത്തെ ഒരു അലങ്കാരത്തിന് ഉപയോഗിച്ച സുഖം അങ് മായ്ച്ച് കളഞ്ഞേക്കൂ. അല്ലേലും സുഖം സന്തോഷം എന്നൊക്കെ പറഞ്ഞത് ഒരു അലങ്കാരം ആണല്ലോ. ചിലപ്

സ്വസ്തി

ചിന്തിച്ചിട്ട് ഒരു അന്തവും കിട്ടുന്നില്ല എന്നതായിരുന്നു ഇന്നലെ വരെ പരാതി. അത് അത്ര വലിയ പ്രശ്നമല്ലായിരുന്നു എന്ന് മനസ്സിലാകുന്നത് നോക്കിയിട്ട് ഒരു അറ്റവും കാണുന്നില്ല എന്ന് മാത്രമല്ല തൊട്ട് മുന്നിലെന്താണ് എന്ന് പോലും മനസിലാവാതെ ഇങ്ങനെ നീന്തുമ്പോഴാണ്. സന്ധ്യവരെ മുമ്പിൽ നീ ണ്ട് കിടക്കുന്ന ജലാശയത്തിന്റെ ഭീതിപൂർവ്വമായ പരപ്പ് പേടിയോടൊപ്പം ഒരു പ്രതീക്ഷ കൂടെ തന്നിരുന്ന , ഉടനെ ഒരു കരകാണും എന്നതിന്റെ പ്രതീക്ഷ. എന്നാൽ ഇപ്പോൾ കണ്ണിലും കാതിലും മാത്രമല്ല മനസ്സിലും ഇരുട്ട് തുളച്ച് കയറുന്നു. ആരവങ്ങളോ ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല എന്നിട്ടും അതിനൊന്നും കാത്തു നിൽക്കാതെ ഇറങ്ങി തിരിച്ചത് അവനവനിൽ ഉള്ള ഉറച്ച വിശ്വാസം കൊണ്ടൊന്നും അല്ല മറിച്ച് അവയ്ക്കായി കാത്തു നിൽക്കുന്നതിലെ അർത്ഥശൂന്യത മനസിലാക്കിയതുകൊണ്ടാണ്. ആകാശത്ത് കാർമേഘം മൂടിയ ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം മുങ്ങി ചാവാൻ ആക്രോശിക്കുന്നതായി തോന്നി. അല്ലെങ്കിലും ഇനിയും എന്നിൽ പ്രതീക്ഷ വെക്കുന്നത് വിഢിത്തരം ആണ് എന്ന് തോന്നിക്കാണും. കരയിലെവിടെയോ തങ്ങൾക്ക് മുൻപിൽ ഉപചാരങ്ങളുടെ ഉപ്പു ചാക്കുകൾ വച്ച് വണങ്ങാത്ത വന്റെ പതനം പറഞ്ഞ് അട്ടഹാസങ്ങൾ ഉയരുന്നുണ്ടാകും ,അല്

വിഷഫലം.

നേരം ഒളികീറി തുടങ്ങുമ്പോഴേക്കും അവര്‍ ഏറെ ദൂരം പിന്നിട്ടിരുന്നു. അങ്ങനെയാണ് അവര്‍ ആ മരച്ചുവട്ടിലെതിയത്, അവര്‍ അവിടെ സ്വല്‍പ്പനേരം ഇരുന്നു. ആ തണലത്ത് ഇരുന്ന് ആ മരം അവിടെ നില്‍ക്കുന്നതുകൊണ്ട് ഒരു ഗുണവും ഇല്ല എന്നും, അത് മുറിച്ച് വിറ്റാല്‍ ഉണ്ടാകുന്ന വരുമാനതെകുറിച്ചും അവര്‍ കൂട്ടത്തിലുള്ള ആ പറമ്പിന്‍റെ ഉടമയെ പറഞ്ഞു ബോധ്യമാക്കി. മരണത്തില്‍ അവസാനിക്കുന്ന ആ യാത്ര തുടരുമ്പോള്‍ ആ ഉടമ മരത്തില്‍ മാരകമായ ഒരു വിഷം പ്രയോഗിച്ചു. ഇനി ഉണ്ടാകുന്ന കായ്കനികള്‍ പോലും ആ വിഷം ബാധിച്ചവ ആയിരിക്കും. തന്‍റെ രക്ഷിതാവ് തന്നെ വിഷം ഒഴിച്ചുതന്നെങ്കിലും ആ മരം ഒരു ചില്ലികബുപോലും ഓടിച്ച് ഇടാതിരുന്നത് അതിന്‍റെ നിസഹായാവസ്ഥകൊണ്ട് ഒന്നുമാത്രം ആകണം. അവര്‍ അതില്‍നിന്ന് ശേഖരിക്കാവുന്ന പഴങ്ങള്‍ എല്ലാം ശേഖരിച്ച് വച്ചിരുന്നു. എന്നിട്ട് ആ ദീര്‍ഖയാത്ര തുടര്‍ന്നു. വിഷപ്രയോഗംകൊണ്ട് മരം ജീവന്‍ നിലനിര്‍താന്തന്നെ കഷ്ടപെട്ടു.ഇലകള്‍ എല്ലാം ഉണങ്ങി കരിഞ്ഞു, ബലിഷ്ടമായ കൊമ്പുകള്‍ ഒടിഞ്ഞുവീണു.പൂത്ത് നിറഞ്ഞു ഉലഞ്ഞുനിന്നിരുന്ന ആ മരത്തില്‍ പൂക്കള്‍ അപൂര്‍വ്വങ്ങള്‍ ആയി. ഫലഭൂയിഷ്ഠമായ ആ പ്രദേശത്ത് യുദ്ധവും വരള്‍ച്ചയും വന്ന രാജ്യത്തെ ഹതഭാഗ്യനായ ബ