ഇവ നമുക്ക് ചെയ്തുകൂടെ????

കുറച്ച് പ്രകൃതിയെ സ്നേഹിക്കാം

1 use and through പെന്നുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക fountain പെന്നുകളിലേക്ക് മടങ്ങാന്‍ ശ്രമിക്കുക..... ചുരുങ്ങിയത് refillerഉകള്‍  ഇട്ടു പേന പുനരുപയോഗിക്കുക....

2മിഠായി/snack കവറുകള്‍ അവിടവിടെ വലിച്ചെറിയാതെ waste basketല്‍ നിക്ഷേപിക്കുക...അല്ലെങ്കില്‍ അവ വെറുതേ സൂക്ഷിച്ചുവെച് സംയംകിട്ടുമ്പോള്‍ വല്ല അലങ്കാര വസ്തുവോ ഉണ്ടാക്കുക...

3ശീതള പാനീയങ്ങളുടെ കുപ്പികള്‍ വലിച്ചെറിയാതിരിക്കുക അവ മറ്റനവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക...(be a creative engineer)

4ചെറിയ സാദനങ്ങള്‍ക്കുപോലും കവര്‍ ചോദിച്ചുവാങ്ങുന്നത് നിര്‍ത്തുക... കയ്യില്‍ ഒരു സഞ്ചി കരുതുക(plastic/തുണി...) വാങ്ങികൂട്ടുന്ന കവറുകളില്‍ മണ്ണ്നിറച്ച് വല്ല ചെടിയും നട്ടിട്ടു ആശ്വസിക്കുക....

5റഫ് വര്‍ക്ക് ചെയ്യാന്‍ കടലാസ് കുറച്ചുപയോഗിക്കുക...ലഭിക്കുന്ന നോട്ടീസ് മുതലായവയുടെ മിച്ചഭാഗം ഇതിനായി ഉപയോഗിക്കുക...

6ഉപയോഗം കഴിഞ്ഞ പുസ്തകങ്ങളും കടലാസും കൂട്ടിയിട്ടു കത്തിക്കാതെ അടുത്തുള്ള പലചരക്ക്/ആക്രി കടയില്‍ കൊണ്ടുപോയി കൊടുക്കുക.(മലിനീകരണവും ഇല്ല പണം ലഭിക്കുകയും ചെയ്യും!)
NB:ആക്രി കടകളില്‍ പ്ലാസ്റിക് സാദനങ്ങളും എടുക്കും.

7വസ്തുക്കള്‍ വലിചെറിയാതെ അവയ്ക്ക് ഉപയോഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക..

8റീച്ചാര്‍ജ് കാര്‍ഡ് കഴിവതും ഒഴിവാക്കുക ഈസി/ഓണ്‍ലൈന്‍ റീചാര്‍ജ് ഉപയോഗിക്കുക...
റെയില്‍വേ ഇ ടിക്കറ്റ്‌ എടുക്കാന്‍ ശ്രമിക്കുക....

9കാല്‍ നട, സൈക്കിള്‍ എന്നിവ ശീലമാക്കുക ഇവ ആരോഗ്യം,പണം എന്നിവ ലാഭിക്കുന്നു...മലിനീകരണത്തെ തടയുന്നു...
പ്രൈവറ്റ് വാഹനങ്ങള്‍  അത്യാവശ്യതിനു മാത്രം ഉപയോഗിക്കുക പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റങ്ങളെ ആശ്രയിക്കുക.

10അനാവശ്യ ഊര്‍ജ വിനിയോഗം നിര്‍ത്തുക.

ഓര്‍ക്കുക വിദ്യാഭ്യാസം സമൂഹത്തിന്‍റെ നന്മയ്ക്കുതകുന്നതാകണം... അതിനാല്‍ ഇവയില്‍ ചിലതെങ്കിലും ശീലമാക്കുക(എല്ലാം ശീലമാക്കിയവര്‍ പുതിയവായിലേക്ക് പ്രവേശിക്കുക)
പണം ആര്‍ഭാടത്തിനല്ല ആവശ്യങ്ങല്‍ക്കുപയോഗിക്കുവാനാണ്...അതിനാല്‍ പണമുണ്ടെന്നു കരുതി പ്രകൃതിയെ നശിപ്പിക്കാതിരിക്കുക...
ഈ പറഞ്ഞവ ചെയ്തില്ലെന്ന് കരുതി ഒരുപക്ഷെ നിങ്ങള്‍ക്കൊന്നും സംഭവിക്കില്ലായിരിക്കാം....പക്ഷെ ചെയ്യുകയാണെങ്കില്‍ അത് വരും തലമുറയോടുള്ള കര്തവ്യമാകും..... ഭാവിയില്‍ നമ്മുടെ മക്കള്‍ക്കും തലമുറകള്‍ക്കും നാം എങ്ങനത്തെ പരിസ്ഥിതി നല്‍കണം എന്ന് ചിന്തിക്കുക......



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇരുള്‍ കത്തിച്ച തിരി....

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)