പോസ്റ്റുകള്‍

2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇരുള്‍ കത്തിച്ച തിരി....

ഇമേജ്
തിരി കത്തിതുടങ്ങി..... ചുറ്റിലും ഇരുളായിരുന്നു... തീ ഇരുളിനെ കത്തിച്ചു.... പ്രകാശം ഇരുളിനെ വേട്ടയാടി കൊന്നു... അവയ്ക്കുതമ്മില്‍ ജയപരാജയത്തിന്‍റെ അതിരുകള്‍ വന്നു.... ആ അതിര് ഇരുളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.... പതിയെ തിരി തീരാറായി... ആ തീ ആളികത്തി.... ആ ചൂട് തണുപ്പിനെ ഉരുക്കി ഒഴുക്കി.... വെളുത്ത പുക ഉയര്‍ന്നുതുടങ്ങി.... വെളിച്ചത്തിന്‍റെ ജയരേഖ ഇറങ്ങിവന്നു... ഇരുളിന്‍ ജയരേഖ കയറിവന്നു.... ഇരുള്‍ പ്രകാശത്തെ വീണ്ടും വിഴുങ്ങി തുടങ്ങി.... ഒടുവില്‍ തിരി തീര്‍ന്നു, തീയണഞ്ഞു... എവിടെയും അന്ധകാരമായി.. ഞാന്‍ അവിടെ കത്തിയെരിഞ്ഞ ഇരുളിന്‍റെ വെണ്ണീരുനോക്കി... കണ്ടത് കത്തിയ തിരിയുടെ വെണ്ണീര്‍... പ്രകാശം കൊന്നുതള്ളിയ ഇരുളിന്‍ ശവക്കൂന നോക്കി... പക്ഷെ അവിടെയെങ്ങും ഇരുള്‍ മാത്രമായിരുന്നു... ഒടുവില്‍ ഞാനറിഞ്ഞു, ഇരുള്‍ തിരിയെ കത്തിച്ചു ചാരമാക്കി... ഇരുള്‍ കത്തിച്ച തീ......

ഒരു തേങ്ങാ കഥ....

ഇമേജ്
ഒരാള്‍....ഒരു വയസായ ആള്‍.....തലയിലെ മുടിയൊക്കെ കൊഴിഞ്ഞു കണ്ണാടിപോലെ തിളങ്ങുന്ന തലയുള്ള  ആള്‍....അതിനു പകരമെന്നോണം നീണ്ട താടി... ആ അസ്ഥികൂട സദൃശമായ ശരീരം മറച്ചിരിക്കുന്നത് മുഷിഞ്ഞ വസ്ത്രമാണ്....കണ്ടാല്‍ കാവിയാണോ കറുപ്പാണോ എന്ന് തിരിയാത്തവണ്ണം അത് പുതുരൂപം സ്വീകരിച്ചിരിക്കുന്നു...ഈ ആള്‍ ഒരു വലിയ മാവിന്‍റെ കുളിര്‍ ചോലയില്‍ ഒരു കല്ലിന്‍റെമുകളില്‍ കൈ പുറകില്‍ കുത്തി ഇരിക്കുന്നു....കണ്ണുകള്‍ അടഞ്ഞാണോ തുറന്നാണോ എന്ന് തീര്‍ത്തുപറയാന്‍ പറ്റില്ല...ആ നീളന്‍ താടിയിലൂടെ കുഞ്ഞെറുംമ്പുകള്‍ നാലഞ്ചെണ്ണം എങ്ങോട്ടോ തീര്‍ത്ഥയാത്ര പോകുന്നുണ്ട്....കയ്യിലെ നഖങ്ങള്‍ കയ്യില്‍നിന്നു തുടങ്ങി കയ്യിലേക്കുതന്നെ തിരിച്ചുവരുവാനെന്നപോലെ വളഞ്ഞിരിക്കുന്നു... വലിയൊരു ധാതുനിക്ഷേപം അതില്‍ കാണാം...കുറച്ചു തുരന്നുവച്ചിട്ടുണ്ടെങ്കിലും പല്ലുകളുടെ സ്ഥിതി വിവരങ്ങള്‍ ലഭ്യമല്ല... ക്ഷേത്ര ദര്‍ശനത്തിനു ദൂരെനിന്നു വന്ന ചന്ദ്രശേഖരന്‍ ഈ കാഴ്ചയും നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു രണ്ടുമിനുട്ട് ആയിക്കാണും...9.30നാണു തിരിച്ചുള്ള ട്രെയിന്‍...ഒരു 8.45നു ബസ്സുപിടിച്ചാല്‍ 9.15 ആകുമ്പോഴേക്കും സ്റ്റേഷനില്‍ എത്താം....ഇനിയും വാപൊളിച്ചിരിക്

നമ്മുടെ കാലം....

ഒരു നവംബര്‍ രണ്ടുകൂടി കടന്നുപോയി.... ചുംബനവും കോഴയും ഹോടലും ഒക്കെയായി കേരള സംസ്കാരം(മലയാള സംസ്കാരം) ഏറെ കല്ലേറുകൊണ്ട ഒരു കേരളപ്പിറവി ആയിരുന്നു ഇത്തവണ... പതിവുപോലെ കുറേപേര്‍ സാരിയും മുണ്ടും ഒക്കെ ഉടുത്ത് കുറിതൊട്ട് സുന്ദരന്മാരും സുന്ദരികളുമായി.. എന്നാല്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായ കേരള സംസ്കാരത്തിന്‍റെ അത്രയേറെ ശ്രദ്ധിക്കാതെ പോകുന്ന ചിലകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണിവിടെ.... നമ്മുക്ക് സ്വന്തമായുള്ള കാലഗണനയെ കുറിച്ച ചില കാര്യങ്ങള്‍ മാത്രമാണ് പ്രതിപാദിക്കുന്നത്...ഇതിനൊക്കെ മറ്റു സംസ്കാരങ്ങളിലും സമാനമായ ചിട്ടപ്പെടുത്തലുകള്‍ ഉണ്ട് എങ്കിലും മലയാളികള്‍ ഒരുകാലത്ത് അശ്രയിച്ചുപോന്നിരുന്നത് ഈ കാലഗണനയെ ആയിരുന്നു... ഒരുകാലത്ത് മലയാളി ഭവനങ്ങളില്‍ സന്ധ്യാനാമജപം കഴിഞ്ഞാല്‍ കുട്ടികളെക്കൊണ്ട് ഇതൊക്കെ ഉരുവിട്ട് പഠിപ്പിക്കുമായിരുന്നു എന്നത് അനുഭവസാക്ഷ്യം എന്നുകൂടെ ചേര്‍ക്കട്ടെ.... വര്ഷം :കൊല്ലവര്‍ഷം.(1190) മാസങ്ങള്‍: >>ചിങ്ങം >>കന്നി >>തുലാം >>വൃശ്ചികം >>ധനു >>മകരം >>കുംഭം >>മീനം >>മേടം >>ഇടവം >>മിഥുനം >>കര്‍ക്കി

മാങ്കൊമ്പിലെ നയതന്ത്രം....

ഇമേജ്
മുത്തശ്ശന്‍ മാവിന്‍റെ ചില്ലയിലിരിക്കുകയാണ് പുള്ളിക്കുയില്‍..... ലൈന്‍ ഓഫ് കണ്ട്രോള്‍ കടന്നു അടുത്ത വീടിന്‍റെ മുറ്റത്ത് എത്തിയിരിക്കുന്നു അതിന്‍റെ കൊമ്പുകള്‍...എത്ര തവണ അതിര്‍ത്തിയില്‍ ഈ മാവിന്‍റെ അനധികൃതമായ ഇലപൊഴിച്ചില്‍ കാരണം സംഖര്‍ഷം ഉടലെടുത്തിട്ടുണ്ടെന്നോ...പോരാത്തതിനു മാവിന്‍റെ വേര് വീടിന്‍റെ തറ തുരക്കുന്നത്രേ....(ഭൂഗര്‍ഭ പോരാട്ടം.)...  ഇങ്ങനെ പുള്ളിക്കുയില്‍ ബോംബിംഗ് നടത്തുമോ എന്ന് കൌതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍....അപ്പോഴാണ്‌ അവിടേക്ക് ഒരു റോക്കറ്റ് പതിച്ചത്.....ഉണ്ണിക്കുട്ടന്‍ അതാ ഉമ്മറത്ത്‌നിന്നും ഓടിവരുന്നു....ഇത്രയും നേരം ഉമ്മറത്ത് അടികീറിയ ട്രൌസറും ഇട്ടു ഷോ കാണിച്ച ഇരുന്ന ചെക്കനാ....ഇനിയിപ്പോ എന്താകുമോ എന്തോ....!! പെട്ടന്നവന്‍ കുനിഞ്ഞു...ഇനിയിപ്പോ കല്ലെടുത്തെറിയാന്‍ ആകുമോ...? ശേ ഒരു ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധം പോലെ അതും നടക്കാതെപോയി....ഒരു മാങ്ങയും ഈമ്പിക്കൊണ്ട് അവന്‍ മുറ്റത്തുകൂടെ നടന്നുപോയി....ഇടയ്ക്കൊന്നു തിരിഞ്ഞുനോക്കി പുഴുപ്പല്ല് കാണിച്ച് ഇളിച്ചുകാട്ടി....ഞാന്‍ നോക്കി വെള്ളമിറക്കി....കല്ലെടുത്തെറിഞ്ഞു വീഴ്ത്തുക റിസ്ക്‌ ആണ്...മാവിന്‍റെ നില്‍പ്പുമാത്രേ ഇവിടെ

YOU CAN MAKE A BETTER YOU

the man in you is covering by the greed in you.... the love in you is covering by the pride(ego) with you... the fault in you is covering by the money with you... the problems for you is solving by the courage in you... the people respect you by the power in you.... the tear in you is wipe by the smile in you... so ONLY YOU CAN MAKE A BETTER YOU.....

അറിയപ്പെടാത്തവര്‍ ഭ്രാന്തരായ് അവതരിക്കുമ്പോള്‍....

[അറിയപ്പെടാതെപോയ വ്യക്തിത്വങ്ങല്‍ക്കുവേണ്ടി...തെറ്റിധരിക്കപ്പെട്ടവര്‍ക്ക് വേണ്ടി....വായിക്കപ്പെടാതെപോയ മഹാഗ്രന്ധങ്ങള്‍ക്ക് വേണ്ടി....അവസാനം കടലില്‍ ലയിച്ചുചേരുകയാണ് വിധിയെന്നറിഞ്ഞിട്ടും ശാന്തമായ് ഒഴുകുന്ന പുഴകള്‍ക്കുവേണ്ടി.....] ഉലകിന്‍ ഭാഷയേതെന്നറികിലും യെന്‍ഭാഷ യേതുമറിയില്ല ആര്‍ക്കും ഞാന്‍ചൊല്ലും പരമാര്‍ത്ഥങ്ങളെല്ലാം പിരിയുന്നു ചിതറുന്നു ഫലമറിയാതെപോകുന്നു യെന്‍ കര്‍മ്മമോന്നുമേ തിരിയില്ലീ മന്നര്‍ക്ക് എങ്കിലും തട്ടി-തടയാതെ കുതിച്ചോഴുകും നദിപോല്‍ കുതിക്കുമത് നിങ്ങളില്‍  അതില്‍ വെള്ളാരംകല്ലുകള്‍ പോലെതിലങ്ങും  പരമാര്‍ത്ഥമറിയുന്ന നിങ്ങളിലൊരുവരും  യെന്മുന്നില്‍ നിലകൊള്ളും ശിഖരങ്ങളില്‍നിന്നു വഴിമാറിയൊഴുകും നിമ്നസമതലങ്ങളിലെക്കും ഇതൊന്നുമറിയാത്ത സാധുക്കളെന്നെ ഭ്രാന്തുപിടിച്ചവനെന്നു വിളിക്കുന്നു യെന്ഭാഷയാര്‍ക്കും തിരിയാതെ പോയതില്‍ തെല്ലുണ്ട് ദു:ഖം എന്നിരുന്നാലും ഈ ശൈലിയേതുമേ മാറുകയില്ലിനി തര്‍ജമ ചെയ്യുവാന്‍ മുതിരാതെഞാനിപ്പോള്‍ പറയുന്നു എല്ലാമെന്‍ ഭ്രാന്താണെന്ന് (ഭ്രാന്തനെന്നു)വിളിക്കാമെങ്കിലും എറിയരുത് കല്ലുകള്‍ കാരണം നൊന്താല്‍ ശരിക്കെനിക്ക് ഭ്രാന്ത് പിടിക്കും.....

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

ഇമേജ്
മലയാളിയുടെ ഊണ്‍ മര്യാദകള്‍.... >നാക്കിലയുടെ നാക്ക് ഇടതുവശത്തേക്കായിരിക്കണം >ഇലകള്‍ തമ്മില്‍ മുട്ടരുത്. >വിളംബുന്നതിനുമുന്പ് ഇല വൃത്തിയാക്കണം. >ഭക്ഷണം കഴിക്കാനാരംഭിക്കുന്നതിനുമുന്പ് കൈയ്യും,കാലും മുഖവും ഒക്കെ വൃത്തിയായി കഴുകണം. >വിളമ്പുമ്പോള്‍ ഉപ്പ്,ഉപ്പിലിട്ടത്,ഉപ്പേരി,പുളിയിഞ്ചി,തുടങ്ങിയവ ഇലയുടെ ഇടതുവശത്തും അവിയല്‍,കൂട്ടുകറി,കാളന്‍ തുടങ്ങിയവ തുടര്‍ന്നും വിളമ്പണം... >വിളമ്പുമ്പോള്‍ ചട്ടുകം/തവി ഇലയില്‍ മുട്ടരുത്. >സംസാരിക്കാതെ ഉണ്ണണം. >പരസ്പരം മുട്ടാതെ ഇരിക്കണം. >ചമ്മറംപടിഞ്ഞ്(അര്‍ദ്ധ പത്മാസനം) വേണം ഇരിക്കാന്‍.(കസേരയിലാനെങ്കില്‍ അതിന്‍റെ വൃത്തിക്ക്) >കയ്യും വായും കഴുകണം. >എല്ലാം വിളംബിക്കഴിഞ്ഞിട്ടെ ഉണ്ണാന്‍ തുടങ്ങാവു. >ഉണ്ണുന്നതിനുമുന്പ് പ്രാര്‍ഥിക്കുന്നത് ഉത്തമം. >ഭക്ഷണം ചിന്തി കളയരുത്. >ഉണ്ണുന്നത്തിന്‍റെ ഇടയ്ക്ക് ഏഴുനേറ്റു പോകരുത്. >നെയ്യ്/പരിപ്പ് കൂട്ടി വേണം ആദ്യം കഴിക്കാന്‍..അതുകഴിഞ്ഞാല്‍ സാമ്പാര്‍/കാളന്‍ മുതലായ കൂട്ടാനുകള്‍ കൂട്ടി കഴിക്കണം. >പായസം, അത് ഇലയില്‍ത്തന്നെ ആകുന്നതാണ് ഉത്തമം. >പായസം കഴിച്ചുകഴിഞ്ഞാല്‍ മ