പോസ്റ്റുകള്‍

നവംബർ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു തേങ്ങാ കഥ....

ഇമേജ്
ഒരാള്‍....ഒരു വയസായ ആള്‍.....തലയിലെ മുടിയൊക്കെ കൊഴിഞ്ഞു കണ്ണാടിപോലെ തിളങ്ങുന്ന തലയുള്ള  ആള്‍....അതിനു പകരമെന്നോണം നീണ്ട താടി... ആ അസ്ഥികൂട സദൃശമായ ശരീരം മറച്ചിരിക്കുന്നത് മുഷിഞ്ഞ വസ്ത്രമാണ്....കണ്ടാല്‍ കാവിയാണോ കറുപ്പാണോ എന്ന് തിരിയാത്തവണ്ണം അത് പുതുരൂപം സ്വീകരിച്ചിരിക്കുന്നു...ഈ ആള്‍ ഒരു വലിയ മാവിന്‍റെ കുളിര്‍ ചോലയില്‍ ഒരു കല്ലിന്‍റെമുകളില്‍ കൈ പുറകില്‍ കുത്തി ഇരിക്കുന്നു....കണ്ണുകള്‍ അടഞ്ഞാണോ തുറന്നാണോ എന്ന് തീര്‍ത്തുപറയാന്‍ പറ്റില്ല...ആ നീളന്‍ താടിയിലൂടെ കുഞ്ഞെറുംമ്പുകള്‍ നാലഞ്ചെണ്ണം എങ്ങോട്ടോ തീര്‍ത്ഥയാത്ര പോകുന്നുണ്ട്....കയ്യിലെ നഖങ്ങള്‍ കയ്യില്‍നിന്നു തുടങ്ങി കയ്യിലേക്കുതന്നെ തിരിച്ചുവരുവാനെന്നപോലെ വളഞ്ഞിരിക്കുന്നു... വലിയൊരു ധാതുനിക്ഷേപം അതില്‍ കാണാം...കുറച്ചു തുരന്നുവച്ചിട്ടുണ്ടെങ്കിലും പല്ലുകളുടെ സ്ഥിതി വിവരങ്ങള്‍ ലഭ്യമല്ല... ക്ഷേത്ര ദര്‍ശനത്തിനു ദൂരെനിന്നു വന്ന ചന്ദ്രശേഖരന്‍ ഈ കാഴ്ചയും നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു രണ്ടുമിനുട്ട് ആയിക്കാണും...9.30നാണു തിരിച്ചുള്ള ട്രെയിന്‍...ഒരു 8.45നു ബസ്സുപിടിച്ചാല്‍ 9.15 ആകുമ്പോഴേക്കും സ്റ്റേഷനില്‍ എത്താം....ഇനിയും വാപൊളിച്ചിരിക്

നമ്മുടെ കാലം....

ഒരു നവംബര്‍ രണ്ടുകൂടി കടന്നുപോയി.... ചുംബനവും കോഴയും ഹോടലും ഒക്കെയായി കേരള സംസ്കാരം(മലയാള സംസ്കാരം) ഏറെ കല്ലേറുകൊണ്ട ഒരു കേരളപ്പിറവി ആയിരുന്നു ഇത്തവണ... പതിവുപോലെ കുറേപേര്‍ സാരിയും മുണ്ടും ഒക്കെ ഉടുത്ത് കുറിതൊട്ട് സുന്ദരന്മാരും സുന്ദരികളുമായി.. എന്നാല്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായ കേരള സംസ്കാരത്തിന്‍റെ അത്രയേറെ ശ്രദ്ധിക്കാതെ പോകുന്ന ചിലകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണിവിടെ.... നമ്മുക്ക് സ്വന്തമായുള്ള കാലഗണനയെ കുറിച്ച ചില കാര്യങ്ങള്‍ മാത്രമാണ് പ്രതിപാദിക്കുന്നത്...ഇതിനൊക്കെ മറ്റു സംസ്കാരങ്ങളിലും സമാനമായ ചിട്ടപ്പെടുത്തലുകള്‍ ഉണ്ട് എങ്കിലും മലയാളികള്‍ ഒരുകാലത്ത് അശ്രയിച്ചുപോന്നിരുന്നത് ഈ കാലഗണനയെ ആയിരുന്നു... ഒരുകാലത്ത് മലയാളി ഭവനങ്ങളില്‍ സന്ധ്യാനാമജപം കഴിഞ്ഞാല്‍ കുട്ടികളെക്കൊണ്ട് ഇതൊക്കെ ഉരുവിട്ട് പഠിപ്പിക്കുമായിരുന്നു എന്നത് അനുഭവസാക്ഷ്യം എന്നുകൂടെ ചേര്‍ക്കട്ടെ.... വര്ഷം :കൊല്ലവര്‍ഷം.(1190) മാസങ്ങള്‍: >>ചിങ്ങം >>കന്നി >>തുലാം >>വൃശ്ചികം >>ധനു >>മകരം >>കുംഭം >>മീനം >>മേടം >>ഇടവം >>മിഥുനം >>കര്‍ക്കി