പോസ്റ്റുകള്‍

മേയ്, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വീണ്ടും കണ്ടുപിടുത്തം

മലയാളം ഇനി ശ്രേഷ്ഠ ഭാഷ എന്ന വാര്‍ത്ത വന്ന ദിവസംതന്നെ ഇങ്ങനൊരു കാര്യം കണ്ടുപിടിക്കാന്‍ സാധിച്ചതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യം ഉണ്ട്... മലയാളത്തിലെ 90%ല്‍ അധികം അക്ഷരങ്ങളും ഘടികാര ദിശയില്‍((( ,(clockwise) ആണ് ഏഴുതുക.അപവാദം ഗ ,ട, ഠ, ല, ധ എന്നിങ്ങനെ ചില അക്ഷരങ്ങള്‍ മാത്രം. ആംഗലേയത്തിലെ 90%ല്‍ അധികം അക്ഷരങ്ങളും വിപരീത ഘടികാര ദിശയിലും(anticlockwise) ആണ് ഏഴുതുക. ശ്രദ്ധിച്ചുനോക്കൂ......എന്താ ശരിയല്ലേ???

ഏകാന്ത(ദ്ധ)ത....

ഇമേജ്
ആ നിമിഷങ്ങള്‍ എന്നെ കവിയാക്കി...(!?) ആ നിമിഷങ്ങളില്‍ ഞാന്‍ ചിന്തകനായി.... ആ നിമിഷങ്ങളില്‍ ഞാന്‍ പ്രണയിതാവായി... ആ നിമിഷങ്ങളില്‍ ഞാന്‍ വിശ്വാസിയായി.... ആ നിമിഷങ്ങളില്‍ ഞാന്‍ യുക്തിവാദിയായി.... ആ നിമിഷങ്ങളില്‍ ഞാന്‍ അറിഞ്ഞു ഞാന്‍ ആരൊക്കെയോ ആണെന്ന്.... ആ നിമിഷങ്ങളില്‍ ഞാന്‍ മനസിലാക്കി ഞാന്‍ ആര്‍ക്കും ഒന്നുമല്ലെന്ന്... ഞാന്‍ എന്നെത്തന്നെ അന്വേഷിക്കുവാന്‍ തുടങ്ങിയ നിമിഷങ്ങള്‍... ഇനി ഞാന്‍ ചിന്തിച്ചുണര്‍ത്തിയവ ലോകത്തിനു നല്‍കാം... മടങ്ങാം ഇനി ഈ എകാന്തവാസതില്‍നിന്നു.... ലോക സന്തോഷത്തിനായ്‌ എത്രയുംവേഗം... ലോകര്‍ക്കിടയിലേക്ക്  ഞാന്‍ യാത്രയായി.... ഞാന്‍പലതും വിളിച്ചോതി.... ലോകര്‍ പൊട്ടിച്ചിരിച്ചു.... സന്തോഷത്തിന്‍റെ അല്ല പരിഹാസത്തിന്‍റെ അട്ടഹാസം... ചിലര്‍ കൂക്കിവിളിച്ചു... ചിലര്‍ കല്ലെറിഞ്ഞു... ചിലര്‍ എന്‍റെ താടിയും മുടിയും പിടിച്ചുവലിച്ചു..... എന്‍റെ ബോധം മറഞ്ഞു തുടങ്ങി.... അപ്പോഴേക്കും വേറെ ആരോ അവിടെനിന്നു സംസാരിച്ചുതുടങ്ങിയിരുന്നു... ലോകര്‍ അവരെ എന്തുചെയ്തുകാണും?? ഇപ്പോള്‍ ഞാന്‍ അറിയുന്നു... 'ഏകാന്തത'.... ലോകത്തെ അറിയാതെ ലോകരെ അറിയാതെ സത്യത്തെ അറിയുന്ന 'അ

ഒരു തിരുത്തല്‍.,..!

നമ്മളെല്ലാം കാലങ്ങളായി അനുവര്‍ത്തിച്ചുപോരുന്ന ഒരു രീതിയുടെ തിരുതലാനിവിടെ.... 'കണികാണും നേരം കമലനേത്രന്‍റെ നിറമേറും മഞ്ഞ തുകില്‍ചാര്‍തീ.....' കേരളത്തിലെ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും പൊതുവേ പുലര്‍കാല വേളയില്‍ കേള്‍ക്കാവുന്ന ഒരു പ്രാര്‍ഥനാ ഗാനമാണിത്.... എന്നാല്‍ എന്തൊക്കെ/ആരെ കണികാണണമെന്നു തീരുമാനിക്കേണ്ടത് ആ മുഹൂര്‍ത്തത്തിനുമുന്‍പല്ലേ?? എന്നുവച്ചാല്‍ ഉറങ്ങാന്‍ പോകുമ്പോള്‍ നമ്മള്‍ പ്രാര്‍ഥിക്കണം എന്ത് കണികാണണമെന്നു....അല്ലാതെ കണ്ണ് തുറന്നുപിടിച്ചു എനിക്ക് അതുകാണണ്ണം ഇത് കാണണം എന്നൊക്കെ പറഞ്ഞാല്‍ എങ്ങനാ ശരിയാകുക??? അപ്പോള്‍ ഇനി എല്ലാവരും ഉറങ്ങുന്നതിനുമുന്‍പ് പാടിക്കൊള്ളു.... "കണികാണും നേരം കമലനേത്രന്‍റെ നിറമേറും മഞ്ഞ തുകില്‍ചാര്‍തീ.... കനകക്കിങ്ങിണി വളകള്‍ മോതിരം അനിഞ്ഞുകാണെണം ഭഗവാനേ...."