ഞാന്‍ ഒരു Indian അല്ല...!


ഇന്ത്യ എന്‍റെ രാജ്യമാണ്...
എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരങ്ങളാണ്...

എല്ലാ ദിവസവും രാവിലെ അസംബ്ലിയില്‍ വെയിലതുനിന്നു ഇത് ഉരുവിടുന്നത് എന്തിനാ???

ദേശിയബോധവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുവാന്‍ എന്നായിരിക്കും പൊതുജന ഉത്തരം....

സത്യത്തില്‍ എവിടെയാണ് ഈ ഇന്ത്യ??
പാശ്ചാത്യര്‍ അവരുടെ ഇങ്കിതമനുസരിച് നമ്മളെ ഇന്ത്യ എന്നും ഇന്ത്യന്‍സ്‌ എന്നും വിളിച്ചു....
പാശ്ചത്യ ഭരണത്തെ ഇവിടെനിന്നും പറഞ്ഞയച്ചതിനുശേഷവും നമ്മള്‍ എന്തിനീ ഭാരം ഇപ്പോഴും ചുമന്നുകൊണ്ടിരിക്കുന്നു????
ഈ അവസരത്തില്‍ കുറച്ചുകാലം മുന്‍പ്‌ ഇറങ്ങിയ കുഞ്ഞിക്കൂനന്‍ എന്നാ സിനിമയിലെ ഒരു രംഗമാണ് ഓര്‍മവരുന്നത്...നായകനായ കൂനന്‍ ദിലീപിനോട് പേരെന്താ എന്ന് ചോദിക്കുമ്പോള്‍ വിമല്‍കുമാര്‍ എന്ന് പറയുന്നു.....സമൂഹമൊന്നടങ്കം കൂനന്‍ എന്നാണു വിളിക്കാറെങ്കിലും കൂനന് സ്വന്തമായി ഒരുപേരും ആര് അവനോട്‌ പെരുചോതിചാലും അവനതാണ് പറയുകയും ചെയ്യുക....തതവസരത്തില്‍ 'കൂനന്‍' എന്നായിരുന്നു പറഞ്ഞിരുന്നത് എങ്കില്‍ കഥാപാത്രത്തോട്‌ എഴുത്തുകാരന്‍ ചെയ്യുന്ന ഒരു അതിക്രമമാകുമായിരുന്നു അത്...
അതുപോലെ മൂനാം ക്ലാസുതൊട്ടു രാജനെ എല്ലാവരും കാട്ടുമാക്കാന്‍ എന്നാണു തമാശയ്ക്ക് വിളിക്കാറ് എന്നുവെച്ച് അവന്‍ എസ് എസ് എല്‍ സി ബുക്കില്‍ കാട്ടുമാക്കാന്‍ എന്ന് കൊടുക്കുമോ????

മേല്‍പ്പറഞ്ഞപോലെ ഇന്ത്യ എന്നത് പാശ്ചാത്യ അടിമപ്പെടലിന്‍റെ സൂചകമാണ്...നമ്മളും എന്‍റെ രാജ്യം ഇന്ത്യയാണ് എന്ന് പറയുന്നതിലൂടെ വിമല്‍ക്കുമാരും രാജനും പോലും കാണിക്കാത്ത ഉളുപ്പില്ലായ്മ(സ്വത്വത്തെ മറന്നുപോകല്‍)),) അല്ലെ ചെയ്യുന്നത്???

അതുപോലെ ഇന്ത്യന്‍ എന്നതിന് തത്തുല്യമായി ഭാരതത്തിലെ ഭൂരിപക്ഷ ഭാഷയായ ഹിന്ദിയില്‍ എന്താണ് പറയുക??(മലയാളത്തില്‍ ഇന്ത്യക്കാരന്‍ എന്ന് പറയാം...) അറിയാവുന്ന ഹിന്ദി വച്ചുനോക്കുമ്പോള്‍ തുല്യമായ ഒരു പദം ഇല്ല....മറിച്ച് ഭാരതം, ഹിന്ദുസ്ഥാന്‍ എന്നീ പെരുകല്‍ള്‍യോജ്യമായി ദേശവാസികള്‍ക്ക് ഹിന്ദുസ്ഥാനി ഭാരതീയ്‌ എന്നിങ്ങനെ പേരുകള്‍ ഉണ്ട്..അതായത്‌ ഭാഷാപരമായും ഇന്ത്യ നമുക്കില്ല....

അതിനാല്‍ ഭാരതത്തിലെ ഭരണഘടനാ പരമായ എല്ലായിടങ്ങളില്‍നിന്നും പാശ്ചാത്യ അടിമത്വത്തിന്‍റെ ഇന്ത്യയെ ഒഴിവാക്കി ഹിന്ദുസ്ഥാന്‍ എന്നോ ഭാരതം എന്നോ മാറ്റേണ്ടിയിരിക്കുന്നു....വിശിഷ്യാ പാഠപുസ്തകങ്ങളില്‍നിന്നു.....

നമുക്ക് ആത്മാഭിമാനതോടുകൂടി പറയാം ഞാന്‍ Indian അല്ല ഞാന്‍ ഭാരതീയനാണ്....ഞാന്‍ ഹിന്ദുസ്ഥാനി ആണ്....എന്ന്....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇരുള്‍ കത്തിച്ച തിരി....

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

ഇവ നമുക്ക് ചെയ്തുകൂടെ????