ഇതുനിനക്കായ്.....,....
നീറ്റില്‍ നീന്തി തുടിക്കുന്ന നിന്നെ ച്ചുംബിചെടുത്തെന്‍ മനസില്‍വെച്ചു....
ആയിരം ഇതളുകള്‍ ഓരോന്നിനും വശ്യമാം ഭംഗിഞാനാസ്വദിച്ചു....
നേരമിരുളുംവരെയും എന്‍ കണ്ണുകള്‍ നിന്‍ നീലിമയില്‍ അലിഞ്ഞുനിന്നു....
സൂര്യന്‍ മാഞ്ഞുപോയ് ഇരുളേറിവന്നപ്പോള്‍,
നിന്‍ മന്ദഹാസം മാഞ്ഞുപോയി....
ഒരുവാക്കുമിണ്ടാതെ ഒരുവട്ടം നോക്കാതെ നീയെന്‍ കൈകളില്‍ മൌനിയായി....
ദൂരെയെറിഞ്ഞു അഴുകുന്ന നിന്നെ, എങ്കിലും ചിന്തയില്‍ നീന്തുന്നു നിന്നോര്‍മകളെന്നും....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ