സത്യത്തില്‍ ആരാ ആദ്യമുണ്ടായത്????

ദാ പിന്നേം ഒരു സംശയം..........

മനുഷ്യന്റെ ജീവിതം സംശയപൂര്‍ണവും മനുഷ്യജീവിതം അര്‍ത്ഥപൂര്‍ണമാകുന്നത് ഈ സംശയങ്ങള്‍ക്ക് നിവാരണം നടത്തുമ്പോഴാണല്ലോ(എതിരഭിപ്രായങ്ങളുണ്ടായിരിക്കാം)... ഞാനാരാണ്??ഏന്ന സംശയത്തിന്റെ ഉത്തരം കണ്ടെത്തുന്നതിനെയല്ലേ നമ്മള്‍ ആത്മസാക്ഷാത്കാരം ഏന്നു പറയുന്നത്??

അധികം പറഞ്ഞു നീട്ടുന്നില്ല....കാര്യത്തിലേക്ക് പ്രവേശിക്കാമല്ലോ....?

ഇത്തവണ സംശയം കുറച്ചു ഭൌതിക  ശാസ്ത്രപരമാണ്.......

" ഊര്‍ജമാണോ(എനര്‍ജി) ദ്രവ്യമാണോ(മാസ്സ്) ആദ്യം ഉണ്ടായത്??"
"അതോ രണ്ടും ഒരുമിച്ചാണോ ഉത്ഭവിച്ചത്‌??"

ലോകത്ത് മേല്‍പ്പറഞ്ഞ രണ്ടേ രണ്ടു അവസ്ഥകളേഉള്ളു എന്നത് ഏതിരഭിപ്രായങ്ങളില്ലാത്ത്ത വസ്തുതയാണ്.....(ഊര്‍ജവും ദ്രവ്യവും)
മഹാനായ ആല്ബര്‍ട്ട് ഇസ്ടീന്‍ തന്റെ മാസ്സ് എനര്‍ജി സമവാക്യപ്രകാരം(E =mC ^2 ) പറയുന്നത് ഈ രണ്ടു അവസ്ടകളും പരസ്പര പരിവര്‍ത്തിതങ്ങളാണ്  ഏന്നാണ്. ഊര്‍ജത്തെ ദ്രവ്യമായും തിരിച്ചു ദ്രവ്യത്തെ ഊര്‍ജമായും മാറ്റാം......( mass and energy are mutually convertible. )....
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഊര്‍ജം ദ്രവ്യത്തില്‍ നിന്ന് ഉത്ഭവിച്ചു ഏന്നും അല്ലെങ്കില്‍ ദ്രവ്യം ഊര്‍ജതില്നിന്നും ഉത്ഭവിച്ചു ഏന്നും പറയാം.....(പറഞ്ഞുകൂടെ?)

അപ്പോള്‍ ആരാണ് ആദ്യം ഉണ്ടായത്???ഊര്‍ജമോ?ദ്രവ്യമോ?


ഇനി നമുക്ക് കുറച്ച ആദ്ധ്യാത്മികമായി ചിന്തിക്കാം......

ദൈവത്തില്‍നിന്നും/സ്രഷ്ടാവില്‍നിന്നും സൃഷ്ടി ഉണ്ടായി/ഉണ്ടാക്കി.....ഏന്നു ചിന്തിക്കുമ്പോള്‍ അടിസ്ഥാനപരമായി ദൈവം ഈന്നത് ഊര്‍ജരൂപമാണ്, അപ്പോള്‍ ഊര്‍ജതില്നിന്നും ദ്രവ്യം ഉണ്ടായി...

പ്രണവതില്‍നിന്നുമാണ്(ഓം കാരം)പ്രപഞ്ചം ഉണ്ടായത് ഏന്നു ഹൈന്ദവ ധര്‍മ്മം വിശ്വസിക്കുന്നു ഏന്നു പണ്ടെപ്പോളോ കേട്ടതായി ഓര്‍മവരുന്നു...ഓം എന്നത് ശബ്ദമാണ്...അഥവാ ശബ്ദം ഒരു ഊര്‍ജരൂപമാണ്, അങ്ങനെയിരിക്കുംബോലും ദ്രവ്യം ഊര്‍ജത്തില്‍നിന്നുമാണ് രൂപംപ്രാപിച്ചത്.....

പക്ഷെ നമ്മുടെ പ്രാഥമിക ഊര്‍ജസ്രോതസ്സുകലായ സൂര്യനിലേക്കും നക്ഷട്രങ്ങളിലെക്കും ശ്രദ്ധിക്കു.....
നുക്ലിയാര്‍ fusion  ഏന്ന പ്രക്രിയപ്രകാരമാണ് അവിടെ ഊര്‍ജം ഉല്‍പാധിപ്പിക്കപെടുന്നത് ...fusion സംഭവിക്കുന്നത്‌ ഭാരം കുറഞ്ഞ അണ്‌ുവിന്‍റെ അണുകേന്ദ്രങ്ങള്‍ തമ്മില്‍ കൂടിച്ചേരുമ്പോള്‍ വളരെയധികം ഊര്‍ജം സ്വതന്ത്രമാക്കപ്പെടുന്നു....അനുവിന് ഭാരവും സ്ഥിതി ചെയ്യാന്‍ സ്ഥലവും ആവശ്യമായതിനാല്‍ അതിനു ദ്രവ്യസ്വഭാവമാണ്‌ുള്ളത്....അഥവാ പറഞ്ഞുവന്നത് ദ്രവ്യതില്‍നിന്നും ഊര്‍ജം ഉണ്ടായി ഏന്നു...

സത്യത്തില്‍ ആരാ ആദ്യമുണ്ടായത്????

അഭിപ്രായങ്ങള്‍

  1. niether the so called matter and energy evolved but the process evolved first, i mean as per science and indian philosophy matter and energy are not different and hence we call it as advaitha, science also agrees with it in most respects then comes the question of which evolved first??

    മറുപടിഇല്ലാതാക്കൂ
  2. ദയവായി വിശദീകരിക്കൂ......
    ഏതൊരു പ്രോസസ്സിലും ഊര്ജവ്യതിയാനം നടക്കുന്നില്ലേ??

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇരുള്‍ കത്തിച്ച തിരി....

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

ഇവ നമുക്ക് ചെയ്തുകൂടെ????