ഭാഷയിലെ വര്‍ഗീയത.....!

ഒരു കോഴിക്കൊടന്റ വര്‍ഗീയ ചിന്ത.......!


                    സംഗതി കുറച്ചു വര്‍ഗീയതയാണ് ഏന്നു നിങ്ങള്ക്ക് തോനിയേക്കാം, അതിനാലാണ് ആദ്യമേ ജാമ്യമെടുത്തത്.....
ഇവിടെ ഭാഷയാണ് വില്ലന്‍...
ഭാഷയിലെ വര്‍ഗീയത.....!

നമ്മള്‍ കേരളീയരുടെ മാതൃഭാഷ മലയാളം/ കൈരളി ആണെന്ന് പൊതുവേ ആര്‍ക്കും സംശയമില്ലാത്ത സത്യമെന്ന് വിശ്വസിക്കുന്നു...ഇന്ന് അതില്‍ റിയാലിറ്റി മലയാളം/മംഗ്ലീഷ് ഏന്നൊരു വകഭേദം പിറവി ഏടുതുകൊണ്ടിരിക്കുകയാണ്.......
ഇനി ദീര്‍ഖിപ്പിക്കാതെ കാര്യത്തിലേക്ക് പ്രവേശിക്കട്ടെ...
മാപ്പിള മലയാളം ഏന്നു ചിലര്‍ക്കെങ്കിലും കേട്ടുപരിച്ചയമുണ്ടാകും....
ഏന്താണ് ഈ മാപ്പിള മലയാളം??? പ്രധാനമായും ഉത്തര കേരളത്തിലെ/ മലബാറിലെ ഇസ്ലാം വിശ്വാസികള്‍ ഉപയോഗിക്കുന്ന മലയാളം ഭാഷയെ ആണ് മാപ്പിള മലയാളം ഏന്നു വിശേഷിപ്പിച്ചു പോരുന്നത്.ഇതിനെ അറബി-മലയാളം സങ്കരം ഏന്നു പൂര്‍ണ അര്‍ത്ഥത്തില്‍ പറയുവാന്‍ സാധിക്കില്ല...പക്ഷെ അറബിക്കിന്റെ വ്യക്തമായ പ്രഭാവം ഇതില്‍ ഉണ്ട്...
പക്ഷെ സംഗതി വര്‍ഗീയതയാനല്ലോ....അതിലേക്കു വരാം....

ഏന്തുകൊണ്ട്‌ മാപ്പിള-മലയാളം?????
കേരളത്തില്‍/മലബാറില്‍ കച്ചവടവും മറ്റുമായി എത്തിചെര്‍ന്നവരും, മതംമാറ്റപെട്ടവരും ആയ ഇസ്ലാമികര്‍ ഏന്തിനു തീര്‍ത്തും വ്യത്യസ്ടമായ ഭാഷ രൂപീകരിച്ചു(!!!)??
തീര്‍ത്തും വ്യത്യസ്തം എന്നത് തീര്‍ത്തും ശരിയായ പ്രയോഗമാണ്, കാരണം ഉമ്മ( ഉമ്മ ഈന്നതിനു മലയാളത്തില്‍ ചുംബനം ഏന്ന അര്‍ത്ഥമാണുള്ളത്), ബാപ്പ, ഉപ്പ/ഇപ്പ  ത്താത്ത/ ഇത്താത്ത , കാക്ക/ഇക്കാക്ക(കാക്ക ഈന്നത് crow ഏന്നതിന്റെ മലയാള പദമാണ്) ഏന്നിങ്ങനെ അതുവരെ മലയാളത്തില്‍ ഇല്ലാത്തൊരു ഭാഷ ഇവിടെ വികാസം പ്രാപിച്ചു..
ഇവിടെ മാപ്പിള മലയാളത്തിന്റെ വികാസത്തിന് വ്യക്തമായ സാധൂകരണം ത്തേടുകയാണ്...
ടിപ്പുവിന്റെ പടയോട്ടവും,മാപ്പിള ലഹളയുമടക്കം ഒട്ടനവധി പീഡനങ്ങള്‍ മതത്തിന്റെ പേരില്‍ കേരളീയര്‍ വിശിഷ്യ മലബാറികള്‍ അനുഭവിച്ചിട്ടുണ്ട്..മലബാറിലെ ക്ഷേത്രങ്ങളിലും മറ്റും ഇന്നും അതിന്റെ മായാത്ത മുറിവുകള്‍ ദൃശ്യമാണ്... ഈ അവസരത്തില്‍ സ്വ ജീവരക്ഷയ്ക്കും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കും, പ്രലോഭനങ്ങള്‍ക്കും, പീഠനം ങ്ങള്‍ക്കും വഴങ്ങി ധാരാളം ദേശവാസികള്‍ മതപരിവര്തനതിനു വിധേയരായി...അങ്ങിനെ ഇവിടെ മതപരിവര്തനതിനു വഴങ്ങപെട്ടവരും വഴങ്ങാത്തവരും/ചെറുത്തുനിന്നവരും ഏന്നിങ്ങനെ രണ്ടു വിഭാഗം സ്വാഭാവികമായും രൂപപ്പെട്ടു....ഇവരെ പരസ്പരം തിരിച്ചറിയേണ്ടത് അത്ത്യാവശ്യമായതിനാല്‍, ഭാഹീകമായ വ്യത്യസ്തത പുലര്തെണ്ടതും അത്ത്യാവശ്യമായി... ഇതിനായി രൂപഭാവതിലും, സംസാരത്തിലും ഇവര്‍ക്കിടയില്‍ മാറ്റം വന്നു... ഇടത്തോട്ടുള്ള മുണ്ട്(മാപ്പിള മലയാളത്തില്‍ തുണി) ഉടുക്കലും ഇടിതിന്റെ ഭാഗമായി രൂപപെട്ടതാനെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു...ഇതിനാല്‍ പരിവര്തിതാരെ സമൂഹത്തില്‍ ഒറ്റനോട്ടതിലും സംസാരത്തിലും തിരിച്ചറിയുവാന്‍ സാധ്യമായി...അഥവാ സാംസ്കാരികമായി പരമ്പരാഗത ശൈലിയില്‍നിന്നും വേറിട്ടുനിന്നു ഏന്നും പറയാം......
മലയാളഭാഷയെ കുറിച്ചു ഏഴുതുംബോലും അതിലെ അക്ഷരപിശാച്ചുക്കളെ മാറ്റിനിര്‍ത്താന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നു....

മേല്പ്പരഞ്ഞവയോന്നും ഒരുച്ചരിത്രകാരന്റെ ആധികാരികതയോടെയല്ല പറയുന്നത്....ഏനിക്കു ഭോദ്യപെട്ട ചില വര്‍ഗീയ ചിന്തകള്‍ മാത്രം....
ഇതൊരു കൂപമണ്ടൂകത്തിന്റെ  കരച്ചിലായി തോനുകയാണെങ്കില്‍ നിങ്ങളില്‍ നിന്നും ഒരു സാധൂകരണം പ്രതീക്ഷിക്കുന്നു....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇരുള്‍ കത്തിച്ച തിരി....

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

ഇവ നമുക്ക് ചെയ്തുകൂടെ????