Recovery(റിക്കവറി)- കഥ

ശരീരം വെറും പണിയന്ത്രം(Job Machine) മാത്രമായിരിക്കുന്നു...മാസാമാസം എടുത്ത തൊഴിലിനെ ബാങ്ക് ബാലന്‍സ് ആക്കി വൈഫ്‌ ഏന്ന സ്ത്രീയുമായൊത്ത്തുള്ള വിരസമായ ദിനങ്ങള്‍.......,...
ബാറ്റെരി രാത്രി ചാര്‍ജിനിടും, രാവിലെയാകുംബോഴേക്കും അടുത്ത ഒരു പ്രകാശവേളകൂടി തള്ളി നീക്കാനുള്ള ചാര്‍ജ്‌ ആയിട്ടുണ്ടാകും....
ഇതിനു പുറമേ ഭക്ഷണമായോ പാനീയമായോ എന്തെന്കിലും വീട്ടില്‍നിന്നും ഭാര്യ വഴി ലഭിക്കണമെങ്കില്‍ ബാങ്ക് ബാലന്‍സ് ട്രാന്‍സ്ഫെര്‍ ചെയ്തുകൊടുതാലെ നടക്കൂ...!എന്‍റെ എ ടി എം കാര്‍ഡ്‌ സ്വീപ്‌ ചെയ്താലേ കിച്ചന്‍ വാതില്‍ തുറക്കൂ. :(
വിവാഹ ഉടമ്പടികഴിഞ്ഞ് ഭാര്യ പ്രവര്‍ത്തന വേതന നിയമപ്രകാരം(വൈഫ്‌ വര്‍ക്ക്‌ സാലെറി) ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താലേ താമസ അനുമതി ലഭിക്കൂ... :൦ വീട്ടില്‍ പ്രവേശിക്കാന്‍ പാസ്‌വേര്‍ഡും ഉണ്ട്.....കട്ടില്‍ പങ്കിടണമെങ്കില്‍ വരെ അവള്‍ സമ്മതത്തോടെ അസെപ്റ്റ്‌ ബട്ടണ്‍ അമര്‍ത്തണം :'(
പ്രസവിച്ചുകഴിഞ്ഞു കുഞ്ഞു വലുതായി പ്രായപൂര്‍ത്തിയായാല്‍ അമ്മയ്ക്ക് പത്തുമാസത്തെ റന്‍റ് കൊടുക്കണം...അച്ഛന് 'ഡോണര്‍ പേ' എന്നവകയ്ക്കും ട്രാന്‍സ്ഫെര്‍ ചെയ്തുകൊടുക്കണം...അതിനുശേഷമേ സ്വന്തം അകൌണ്ടിലേക്ക്തൊഴില്‍ സ്ഥാപനതില്‍നിന്നും സാലെറി ട്രാന്‍സ്ഫെര്‍ ചെയ്യൂ....ഇതിനായി പ്രൊഡ്യുസറിന്‍റെ 'നോ ഡ്യു സെര്‍ട്ടിഫികറ്റ്‌' കമ്പനിയില്‍ ഹാജരാക്കണം....

ജനിച്ചപടി ജീവിക്കുന്നത് ഹൈ ക്ലാസ്‌ ഫാമിലി മാത്രമാണ്...രണ്ടോ മൂന്നോ വയസാകുമ്പോള്‍ നമുക്കൊരു പമ്പ്‌ ഫിറ്റ് ചെയ്യും, പിന്നീട് അതാണ്‌ ഹാര്‍ട്ടിനുപകരം സര്‍ക്കുലേഷന്‍  നടത്തുക.....രക്തം മുഴുവന്‍ ഊറ്റിയെടുത്ത് പകരം ഒരു ഇലക്ട്രോലൈറ്റ്‌ നിറയ്ക്കും...ഈ ഊറ്റിയെടുത്ത രക്തം നക്ഷത്ര ഹോട്ടലുകളില്‍ ലഭിക്കും...മെയില്‍ ബ്ലഡ്‌, ഫിമൈല്‍ ബ്ലഡ്‌, കിഡ്സ്‌ ബ്ലഡ്‌, ഓള്‍ഡ്‌ ബ്ലഡ്‌,....അങ്ങനെ വകഭേദങ്ങളുണ്ട്...ഇലക്ട്രോലിറ്റില്‍നിന്നും എനര്‍ജി വേര്‍പെടുത്തി ഏടുക്കാന്‍ പ്രോഗ്രാം ചെയ്ത ചിപ് നമ്മുടെ ബോഡിയില്‍ ഫിറ്റ്‌ ചെയ്തിട്ടുണ്ട്....ഭക്ഷണത്തിന്‍റെയും പ്രാനവായുവിന്‍റെയും ലഭ്യതക്കുറവുകൊണ്ടാണിത്...അതിനാല്‍ പിറന്നപോലെ ജീവിക്കണമെങ്കില്‍ സര്‍ക്കാറിന്‍റെ സ്പെഷ്യല്‍ ഓര്‍ഡര്‍ വേണം...'ബയോളജിക്കല്‍ പ്രോടക്റ്റ്‌ കണ്സപ്ഷന്‍ ഓര്‍ഡര്‍' എന്നുപറയും...ഇവര്‍ക്ക് ശ്വസിക്കാനായി പ്ലാന്‍റ്കളില്‍ ഒക്സിജെന്‍ കൃത്രിമമായി നിര്‍മിക്കുന്നുണ്ട്...ഓക്സിജനും ബ്ലഡും ഒന്നുമില്ലാത്തതുകൊണ്ട് ഞങ്ങളുഉടെ തലച്ചോര്‍(ബ്രെയിന്‍) പ്രവര്‍ത്തിക്കാറില്ല...താല്‍പ്പര്യമുള്ളവര്‍ക്ക് അത് ഭക്ഷണശാലകള്‍ക്ക് വില്‍ക്കാം...എന്തായാലും ഒരു മെമ്മറി കാര്‍ഡും ചിപ്പും ആണ് ബ്രെയിന്‍ ഫങ്ങ്ഷന്‍ ചെയ്യുന്നത്...നാഡി വ്യുഹത്തിന്‍റെ മറ്റുഭാഗങ്ങള്‍ വൈദ്യുത ആവേഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവയൊന്നും റിപ്ലെസ് ചെയ്തിട്ടില്ല...!
മെമ്മറി കാര്‍ട്‌ നിറഞ്ഞുകഴിഞ്ഞാല്‍ ഡാറ്റാസ് തിരഞ്ഞുപിടിച്ച് ഡിലീറ്റ് ചെയ്യണം...എന്‍റെ പ്രായമുള്ള ഒരാള്‍ അയാളുടെ ബാല്യവും കൌമാരവും ഒക്കെ ഡിലീറ്റ്‌ ചെയ്തിട്ടുണ്ടാകും...അല്ലെങ്കില്‍ സര്‍ക്കാര്‍ ഫിറ്റ്‌ ചെയ്ത കാര്‍ഡിനുപുറമേ ആക്സസറീസ്‌ ഷോപ്പില്‍നിന്നു എക്സ്ട്രാ കാര്‍ഡ്‌ ഫിറ്റ്‌ ചെയ്യണം....

മണ്ണും, മരങ്ങളും,മഴയും ഉള്ള ബാല്യത്തില്‍ വളര്‍ന്ന ഏനിക്കു ഞാനറിയാതെത്തന്നെ വിരസമായ വേളകള്‍.... :'(
ഈ വിരസത എന്നെ ശരിക്കും വലച്ചു...എന്‍റെ ചിപ് ഓവര്‍ ലോഡ്‌ ആയിക്കാണിച്ചു പലപ്പോഴും ... :൦
പൂക്കളും പുഴകളുമുള്ള ബാല്യത്തിന്‍റെ ഓര്‍മകളിലേക്ക് കടന്നുചെല്ലാന്‍ പലപ്പോഴും ശ്രമിക്കും....പക്ഷെ ഡാട്ടാ ഡിലീറ്റ്‌ ആണ്...പിന്നെ കുറേ നേരത്തേക്ക് ഒന്നുംചെയ്യാന്‍ സാധിക്കില്ല....
അതു എന്നെ വല്ലാടെ വിഷമിപ്പിച്ചു....
അങ്ങനെ ഞാന്‍ ഒരു 'ഡാറ്റ റികവറി എക്സ്പെര്‍ട്ടിനെ കാണാന്‍ തീരുമാനിച്ചു...
ജോലിയുടെ ലാസ്റ്റ്‌ ഹവേസ്കഴിഞ്ഞ് ഞാന്‍ നേരെ അങ്ങോട്ട്‌ പോയി...
 ബാറ്ററി പവര്‍ തീരാരായിട്ടുണ്ട്, മണിക്കൂറുകള്‍ക്കുള്ളില്‍ ബാറ്ററി ഡൌണ്‍ ആകും :"(
ബാറ്ററി ബൂസ്റ്റിംഗ് ഷോപ്പിലൊക്കെ നല്ല തിരക്ക്!!!
വഴിയിലെവിടെയെങ്കിലും നിന്നുപോയാല്‍ ആരെങ്കിലും ചാര്‍ജിനിട്ടാല്‍ ബാക്കി ജീവിക്കാം, അല്ലെങ്കില്‍ സര്‍ക്കാര്‍ വണ്ടി വന്നു ഏടുതുകൊണ്ടുപോകും ഏന്നിട്ടു ഡാറ്റ ലിസ്റ്റ് നോക്കി ആവശ്യമുള്ള ആളാണെങ്കില്‍ അവര്‍ ചര്‍ജ്ചെയ്തു വിടും....അല്ലെങ്കില്‍ ഡെത്ത് സെര്ടിഫികറ്റ്‌ പബ്ലിഷ്ചെയ്തു ഭക്ഷണശാലകളിലേക്ക് ലേലം ചെയ്യും...
തലചോറില്ലാതതുകൊണ്ട് ആര്‍ക്കും സഹജീവിസ്നേഹം പ്രോഗ്രാം സെറ്റ്‌ ചെയ്തതിനപ്പുറത്തേക്കുണ്ടാകില്ല..!!അതുകൊണ്ട് ആരും ചാര്‍ജ്ചെയ്തുതരും എന്നൊന്നും വിചാരിക്കണ്ട....
ഏതെന്കിലും ബാറ്ററി ബൂസ്റ്റിംഗ് സെന്‍ററില്‍ ക്യു നിന്നാല്‍ റികവറി എക്സ്പേര്‍ട്ടിന്‍റെ അടുത്തുനിന്നും വാങ്ങിയ അപ്പോഇന്മെന്‍റ് മിസ്‌ ആകും....അതിലും ഭേദം നിന്നുപോകുന്നതാണെന്നു തോന്നി(ഡത്)....അതുകൊണ്ട് വേഗം അങ്ങോട്ട്‌ വെച്ചുപിടിച്ചു....

                                                             
അധികം വൈകാതെത്തന്നെ എക്സ്പേര്‍ട്ടിനെ കാണാന്‍ പറ്റി....

ഒരു പൂര്‍ണ മനുഷ്യന്‍...തലച്ചോറ് , ഹൃദയം, രക്തം, എല്ലാം ഉള്ള, മജ്ജയും മാംസവുമുള്ള വൃദ്ധന്‍(!)

എന്‍റെ ബാറ്ററി ലെവല്‍ ഇണ്ടികേറ്റര്‍ കണ്ടിട്ട് ആ സുമനസ്വി പറഞ്ഞു
"ആ ചാര്‍ജ്‌ പോയിണ്ടില്‍ കണക്റ്റ്‌ ചെയ്തിട്ട് കാര്യങ്ങള്‍ പറയൂ....."
പ്രോഗ്രാം അനുസരിച്ച് ചുണ്ടിന്‍റെ പേശികള്‍ ചലിച്ചു ശബ്ദം പുറത്തുവന്നു..
"താന്‍ക്യു സാര്‍"

ചാര്‍ജര്‍ പോയിണ്ടില്‍ കണക്റ്റ്‌ ചെയ്തിട്ട് ഞാന്‍ കാര്യം വിശദമായി പറഞ്ഞു...

"അപ്പോള്‍ നിങ്ങളുടെ ബ്രൈനില്‍നിന്നും ട്രാന്സ്ഫ്ര്‍ ചെയ്തതും പിന്നീട് മെമ്മറി കാര്‍ഡില്‍നിന്നും ഡിലീറ്റ്‌ ചെയ്തതുമായ ബാല്യവും യൌവനവും ആണ് റികവര്‍ ചെയ്യേണ്ടത്‌??"

ഞാന്‍ അതെ എന്ന് തലയാട്ടി....

അദ്ദേഹം എന്‍റെ മെമ്മറി കാര്‍ഡ്‌ ഊരിയെടുത്തു...
ശൂന്യം...................പണ്ട് സ്കുളില്‍ പഠിച്ച ഒന്നുമില്ലാത്ത അവസ്ഥ അനുഭവിച്ചറിഞ്ഞു....
അദ്ദേഹം വേറെ ഒരു കാര്‍ഡ് ഇട്ടു..എന്നിട്ട് പറഞ്ഞു...

"തല്‍ക്കാലം കാര്യങ്ങള്‍ നടക്കാന്‍ ഇതിരിക്കട്ടെ.."

എന്‍റെ കാര്‍ഡ് അദ്ദേഹം റികവറി മെഷീനില്‍ ഇട്ടു.....
സ്ക്രീനില്‍ പഴയ കാര്യങ്ങള്‍ ഒന്നൊന്നായി തെളിഞ്ഞു....!
വളരെ ദൈര്‍ഖ്യമേറിയ (ഒരു വാര്‍കിംഗ് ഡേ വേണ്ടിവന്നു ഏന്നു തോനുന്നു....)പരുപാടിയായിരുന്നു അത്....



( റികവറിയില്‍ കണ്ടതെന്തോക്കെ...!!!???
പിന്നീടെന്തുണ്ടായി???
ഉടന്‍ വരുന്നു....കാത്തിരിക്കുക.....)

അഭിപ്രായങ്ങള്‍

  1. good!kada futurlanelum epoyathe manushyanmare avastha edu thane

    മറുപടിഇല്ലാതാക്കൂ
  2. നന്ദി.....
    എല്ലാം യന്ത്രികമായിക്കൊണ്ടിരിക്കുന്നു.... :(

    മറുപടിഇല്ലാതാക്കൂ
  3. ആനന്ദ്‌, നന്ദി..........
    എന്‍റെ സൃഷ്ടി ആണു...........

    മറുപടിഇല്ലാതാക്കൂ
  4. manassil kutta bhodham tonnumbol cheyyunnatellam yantrikamayirikkum

    മറുപടിഇല്ലാതാക്കൂ
  5. നിങ്ങളുടെ അഭിപ്രായം ശരിയാണ് ......
    ആശയങ്ങള്‍ക്കും ഭാവനകള്‍ക്കും ചിറകരിയുംബോഴും ഏല്ലാം യന്ത്രികമാക്കപെടുന്നു.....ശരിയല്ലേ??

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇരുള്‍ കത്തിച്ച തിരി....

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

ഇവ നമുക്ക് ചെയ്തുകൂടെ????