മുന്‍പന്‍

കൌണ്ടറില്‍ രസീറ്റ്‌ ഏഴുതുന്നവരോട് മുന്നില്‍നിന്നവന്‍
"ഒരു തുലാഭാരം"
കംബൌണ്ടര്‍
"എന്തു ദ്രവ്യംകൊണ്ടാ???"
മുന്നില്‍ നിന്നവന്‍
"എന്‍റെ അങ്ങീകാരങ്ങളുടെ കടലാസുകഷ്ണങ്ങള്‍....,.....!!!
അടുത്തത്‌ പുറകില്‍ നിന്നവന്‍റെ ഊഴമായിരുന്നു...
കംബൌണ്ടര്‍
എന്താണാവോ...??
പുറകില്‍ നിന്നവന്‍
"ഒരു തുലാഭാരം തന്നെ ആയിക്കോട്ടെ...."
കംബൌണ്ടര്‍
"വരൂ ഇരിക്കൂ...സ്വര്‍ണംകൊണ്ട് വേണോ അതോ വജ്രംകൊണ്ട് വേണോ...??"
പുറകില്‍ നിന്നവന്‍ അകത്തെ സ്പോഞ്ചുള്ള കസാരയില്‍ ഇരുന്നപ്പോള്‍ മുന്നില്‍ നിന്നിരുന്നവന്‍ പുറത്തെ ഒരു മരത്തണലില്‍ ഇരുന്നുകൊണ്ട് തന്‍റെ അങ്ങീകാരങ്ങളുടെ കടലാസുതുണ്ടുകള്‍ അടുക്കികൂട്ടുകയായിരുന്നു....
ആ മരം മുന്നില്‍ നിന്നവനെന്നോ പുറകില്‍ നിന്നവനെന്നോ എന്നുനോക്കാതെ വന്നുപോകുന്ന ഏവര്‍ക്കും കുളിരും തണലുമേകി അവിടെ നിന്നു....


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇരുള്‍ കത്തിച്ച തിരി....

Recovery(റിക്കവറി)- കഥ

ചക്രവ്യൂഹം(കവിത!)