പോസ്റ്റുകള്‍

പൂവിനെ തേടി

ഇമേജ്
ചിത്രപതങ്ക ചിറകിൽ വിരിയും സുന്ദര ജീവിത നിമിഷങ്ങൾ... മധുനുകരാനായ് മലർതേടുംബോൾ മഞ്ചിത കുങ്കുമ കുസുമം കണ്ടു... ചേറും ചളിയും പുരളാതെ നുള്ളിയെടുത്താ പുഷ്പ്പത്തേ... കത്തു...

ചിന്ത

ഇമേജ്
ചിന്തിക്കുന്നവർ വഴികാണുന്നു വഴിയേ പോയവർ വലുതാകുന്നു... വലിയവർ പണമുണ്ടാക്കുന്നു.... ചിന്തിക്കാത്തവർ വലിയവരെ കാണുന്നു... വലിയോരെ കണ്ടവർ ചെറുതാകുന്നു... ചെറിയവർ കൂലിവാങ...

ഭയം

ഇമേജ്
ഭയം...ഭയം...ഭയം സർവ്വതാ ഭയം.... വാക്കിലും നോക്കിലും ഭയം... കാര്യത്തിലും കർമ്മത്തിലും ഭയം... മനസിന്റെ അന്തര കോണുകളിൽ അടിഞവശേഷിച്ച് ദൂഷ്യം വമിക്കും ഭയം... ദുഷിച്ചു നാറും ഭയം... നു...

കാഴ്ച

ഇമേജ്
ഇരു കൺതുറന്നാലും മനക്കൺ തുറക്കാതെ മൃഗമാം മനുജാവരാതാമനുഷ്യഭാവം ക്യാമറകൊണ്ടല്ലാ  പകർത്തുവാൻ ചിലതത് എന്നാൽ പതിയേണം മനസ്സിലല്ലോ..... ഒരുകൈ നൽകിടേണം ഒരുകൈയ്യുമില്ല...

പ്രബോധനം

സ്ഥിര ജ്വലനമുള്ള ജ്വാലയില്ല.... സ്ഥിരമാഞടിക്കുന്ന കാറ്റുമില്ല.. സ്ഥിരവർഷിയായ  മാരിയില്ല.... കാലം കടന്ന് കാർമേഘമിരുളുമ്പോൾ വിടചൊല്ലിടേണം നമ്മളെല്ലാവരും..... അൾപ്പസ...

ഇരുള്‍ കത്തിച്ച തിരി....

ഇമേജ്
തിരി കത്തിതുടങ്ങി..... ചുറ്റിലും ഇരുളായിരുന്നു... തീ ഇരുളിനെ കത്തിച്ചു.... പ്രകാശം ഇരുളിനെ വേട്ടയാടി കൊന്നു... അവയ്ക്കുതമ്മില്‍ ജയപരാജയത്തിന്‍റെ അതിരുകള്‍ വന്നു.... ആ അതിര് ഇരുളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.... പതിയെ തിരി തീരാറായി... ആ തീ ആളികത്തി.... ആ ചൂട് തണുപ്പിനെ ഉരുക്കി ഒഴുക്കി.... വെളുത്ത പുക ഉയര്‍ന്നുതുടങ്ങി.... വെളിച്ചത്തിന്‍റെ ജയരേഖ ഇറങ്ങിവന്നു... ഇരുളിന്‍ ജയരേഖ കയറിവന്നു.... ഇരുള്‍ പ്രകാശത്തെ വീണ്ടും വിഴുങ്ങി തുടങ്ങി.... ഒടുവില്‍ തിരി തീര്‍ന്നു, തീയണഞ്ഞു... എവിടെയും അന്ധകാരമായി.. ഞാന്‍ അവിടെ കത്തിയെരിഞ്ഞ ഇരുളിന്‍റെ വെണ്ണീരുനോക്കി... കണ്ടത് കത്തിയ തിരിയുടെ വെണ്ണീര്‍... പ്രകാശം കൊന്നുതള്ളിയ ഇരുളിന്‍ ശവക്കൂന നോക്കി... പക്ഷെ അവിടെയെങ്ങും ഇരുള്‍ മാത്രമായിരുന്നു... ഒടുവില്‍ ഞാനറിഞ്ഞു, ഇരുള്‍ തിരിയെ കത്തിച്ചു ചാരമാക്കി... ഇരുള്‍ കത്തിച്ച തീ......

ഒരു തേങ്ങാ കഥ....

ഇമേജ്
ഒരാള്‍....ഒരു വയസായ ആള്‍.....തലയിലെ മുടിയൊക്കെ കൊഴിഞ്ഞു കണ്ണാടിപോലെ തിളങ്ങുന്ന തലയുള്ള  ആള്‍....അതിനു പകരമെന്നോണം നീണ്ട താടി... ആ അസ്ഥികൂട സദൃശമായ ശരീരം മറച്ചിരിക്കുന്നത് മുഷിഞ്ഞ വസ്ത്രമാണ്....കണ്ടാല്‍ കാവിയാണോ കറുപ്പാണോ എന്ന് തിരിയാത്തവണ്ണം അത് പുതുരൂപം സ്വീകരിച്ചിരിക്കുന്നു...ഈ ആള്‍ ഒരു വലിയ മാവിന്‍റെ കുളിര്‍ ചോലയില്‍ ഒരു കല്ലിന്‍റെമുകളില്‍ കൈ പുറകില്‍ കുത്തി ഇരിക്കുന്നു....കണ്ണുകള്‍ അടഞ്ഞാണോ തുറന്നാണോ എന്ന് തീര്‍ത്തുപറയാന്‍ പറ്റില്ല...ആ നീളന്‍ താടിയിലൂടെ കുഞ്ഞെറുംമ്പുകള്‍ നാലഞ്ചെണ്ണം എങ്ങോട്ടോ തീര്‍ത്ഥയാത്ര പോകുന്നുണ്ട്....കയ്യിലെ നഖങ്ങള്‍ കയ്യില്‍നിന്നു തുടങ്ങി കയ്യിലേക്കുതന്നെ തിരിച്ചുവരുവാനെന്നപോലെ വളഞ്ഞിരിക്കുന്നു... വലിയൊരു ധാതുനിക്ഷേപം അതില്‍ കാണാം...കുറച്ചു തുരന്നുവച്ചിട്ടുണ്ടെങ്കിലും പല്ലുകളുടെ സ്ഥിതി വിവരങ്ങള്‍ ലഭ്യമല്ല... ക്ഷേത്ര ദര്‍ശനത്തിനു ദൂരെനിന്നു വന്ന ചന്ദ്രശേഖരന്‍ ഈ കാഴ്ചയും നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു രണ്ടുമിനുട്ട് ആയിക്കാണും...9.30നാണു തിരിച്ചുള്ള ട്രെയിന്‍...ഒരു 8.45നു ബസ്സുപിടിച്ചാല്‍ 9.15 ആകുമ്പോഴേക്കും സ്റ്റേഷനില്‍ എത്താം....ഇനിയും വാപൊളിച്ചി...