പൂവിനെ തേടി

ചിത്രപതങ്ക ചിറകിൽ വിരിയും സുന്ദര ജീവിത നിമിഷങ്ങൾ...
മധുനുകരാനായ് മലർതേടുംബോൾ മഞ്ചിത കുങ്കുമ കുസുമം കണ്ടു...
ചേറും ചളിയും പുരളാതെ നുള്ളിയെടുത്താ പുഷ്പ്പത്തേ...
കത്തും സൂര്യനുകീഴേ അഴകായ് ആടിയുലഞ്ഞൊരു മധുപാത്രം...
ആരാധനയും ആമോദവുമായാശ്ലേഷിച്ചാ പുഷ്പ്പത്തേ...
വാടിയുണങ്ങീ വാടാർമല്ലിപോൽ വാണവൾ അപ്പോൾ ഞൊടിയിടയിൽ...
കത്തും സൂര്യനു കീഴേ കാന്തിയിൽ ശോഭിച്ചിരുന്നൊരു പൂപോലും
ഊഷള ജീവിത നിശ്വാസത്തിൽ ഉരുകിയൊലിച്ചൂ ഉയിരോടേ...
ഉശിരും നന്മയും ഉണ്മ്മയുമേറും സുന്ദര കുസുമം ഉടനേ വന്നണയും,
എന്നവിശ്വാസവും ആശ്വാസവുമായ് പാതകൾ താണ്ടാൻ പോകുന്നു....
പോകും വഴിയേ കളയാതേ കരിഞുപോയൊരു പൂവിന്റെ ചിരിയ്ക്കുമോർമ്മകൾ കൂട്ടുണ്ട്...


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇവ നമുക്ക് ചെയ്തുകൂടെ????

മലയാളിയുടെ ഊണ്‍ മര്യാദകള്‍....(Table manners)

Recovery(റിക്കവറി)- കഥ