ഭൗതിക കർമ്മകാണ്ഡം
ഇനി നിര്‍ത്താം എന്ന് ആലോചിച്ചപ്പോള്‍, അതിന് ഞാന്‍ ഒരിക്കലും തുടങ്ങിയില്ലല്ലോ എന്ന സന്ദേഹം വന്നത്. തുടങ്ങാത്ത ഒന്ന് എങ്ങിനെ നിര്‍ത്തും , അങ്ങനെ നിര്‍ത്തിയാല്‍ അത് കളവ് ആകില്ലേ?
അതെ, കൃത്യമായ ഒരു തുടക്കം ഇല്ലാത്തത് ആണ് ചില കാര്യങ്ങള്‍ നിര്‍ത്താന്‍ പറ്റാത്തതിന്‍റെ കാരണം.
നിര്‍ത്തുക എന്നത് ഒരു ഘട്ടം(Stage) ആയി കണക്കാക്കിയാല്‍ മതി, അതായത് ആരംഭമില്ലാത്തതാണ് പിന്നീടുള്ള ഘട്ടങ്ങളിലേക്ക് ഉള്ള പ്രവേശനം/ മുന്നേറ്റം (Progress) അസാധ്യമാക്കുന്നതിലെ ഒരു ഘടകം. കൃത്യമായ തുടക്കങ്ങള്‍ വേണ്ടിയിരിക്കുന്നു.
ചില വിഷയങ്ങളിലെ മുരടിപ്പ് ആരംഭത്തിന്‍റെ അഭാവമാണ്.
ആരംഭിക്കണമെങ്കില്‍ പ്രധാനമായും കൃത്യമായ ഒരു ലക്ഷ്യം വേണം എന്നത് അനുബന്ധം. ലക്ഷ്യമില്ലാത്ത പ്രവൃത്തി അപ്പൂപ്പന്‍ താടിയെപ്പോലെ അവിടിവിടങ്ങളില്‍ ഉടക്കിയും പാറിയും അലഞ്ഞുകൊണ്ടിരിക്കും.
അങ്ങനെ ആരംഭം ആദ്യ ബിന്ദുവും, ലക്ഷ്യം അന്ത്യ ബിന്ദുവും ആകുമ്പോള്‍ അവയ്ക്ക് ഇടയിലെ അന്തരം നികത്തേണ്ടത് കര്‍മ്മപദ്ധതിയിലൂടെ അല്ലെങ്കില്‍ ലക്ഷ്യത്തെ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ ആണ്.
കര്‍മ്മ പദ്ധതി ശരിയോ തെറ്റോ എന്നത് വിഷയമല്ല എന്നാണ് എന്‍റെ അഭിപ്രായം, കാരണം ഒരു പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ അതിന്‍റെ ഫലങ്ങളും കാണും. അഥവാ തല്‍ഫലമായി ലക്ഷ്യം പദ്ധതിയെ അതിന്‍റെ പദ്ധതിയുടെ ക്ഷമതയ്ക്ക് ഉതകുംവിധം തിരുത്തുകയും പ്രോക്ഷിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നുകൊള്ളും. ഉദാഹരണത്തിന് കണ്ടുപിടുത്തങ്ങളുടെ രാജാവ് തോമസ് ആല്‍വാ എഡിസന്‍ ആയിരത്തോളം പരീക്ഷണങ്ങള്‍ നടത്തിയാണ് ഫിലമണ്ട് ലാമ്പിന് കാര്യക്ഷമമായ വസ്തു ഏതെന്ന് കണ്ടെത്തിയത്. ഓരോ പരാജയങ്ങളും അതിനാല്‍ ലക്ഷ്യത്തിലേക്കുള്ള കൃത്യമായ വഴി കാണിച്ചുതരുന്ന സൂചകങ്ങള്‍ ആണ്.
പക്ഷെ ഇതില്‍ പലപ്പോഴും വെല്ലുവിളി ആകുക കാത്തിരിപ്പ് എന്നതാണ്.
പ്രധാന ബിന്ദുക്കള്‍
> ആരംഭം
>പദ്ധതി
>ലക്ഷ്യം
>ആത്മപ്രചോദനം
ഈ പ്രധാന ബിന്ദുക്കള്‍ യഥാക്രമം അവസാനതില്‍നിന്നു ആദ്യത്തിലേക്ക് എന്ന രീതിയില്‍ നടപ്പിലാക്കെണ്ടാതാണ്.
ആത്മപ്രചോദനം എന്നത് വളരെ ആഴത്തിലും, ഇരുത്തം വരുത്തേണ്ടതുമായ ഒന്നാണ്. അതിന്‍റെ കുറവോ അഭാവമോ പകുതിവഴിയില്‍ തോല്‍വി സമ്മതിച്ച് പിന്‍വാങ്ങാന്‍ കാരണമാകും. ശേഷം ലക്ഷ്യം നിശ്ചയിക്കുകയും അതിനനുസൃതമായ ഉചിതം എന്ന് തോനുന്ന ഒരു പദ്ധതിയും തിരഞ്ഞെടുക്കുക. ഇതിനെല്ലാം ശേഷമേ ആരംഭം സുസജ്ജമാകൂ.

![]() |
ഫോട്ടോ കടപ്പാട്: Subhad Sharma on instagram |
പക്ഷെ ഇതില്‍ പലപ്പോഴും വെല്ലുവിളി ആകുക കാത്തിരിപ്പ് എന്നതാണ്.
Hope for the Best, Expect the Worst എന്ന് പറയുമ്പോഴും ഓരോ പരാജയവും ലക്ഷ്യം അകലെയാണ് എന്ന പ്രതീതിയാണ് സാമാന്യം ഉണ്ടാക്കുന്നത്. ഇതിനെ മറികടക്കുക എന്നത് എങ്ങിനെ എന്നത് ഒരു സമസ്യയാണ്. വലിയൊരു കൊട്ടാരം പണിത് തീരാറാവുമ്പോള്‍ ഏതോ ഒരു കല്ല് വച്ചതിന്‍റെ സ്ഥാനം മാറിപ്പോയി എന്നകാരണത്താല്‍ അത് മൊത്തമായും തകര്‍ന്നുവീഴുന്നത് എന്തൊരു കഷ്ടമാണ്. അവിടങ്ങളില്‍ അന്ന്യന്‍റെ ആശ്വാസ വചനങ്ങള്‍ ഒരുപക്ഷെ ചേമ്പിലയില്‍ വീഴുന്ന വെള്ളതുള്ളിപോലെ ആയിരിക്കാം. ഈ അവസരങ്ങളില്‍ ആത്മപ്രചോദനം(Self Motivation) നേടുക എന്നതിനേക്കാള്‍ മികച്ചതായി ഒന്നുണ്ട് എന്ന് തോനുന്നില്ല.
> ആരംഭം
>പദ്ധതി
>ലക്ഷ്യം
>ആത്മപ്രചോദനം
ഈ പ്രധാന ബിന്ദുക്കള്‍ യഥാക്രമം അവസാനതില്‍നിന്നു ആദ്യത്തിലേക്ക് എന്ന രീതിയില്‍ നടപ്പിലാക്കെണ്ടാതാണ്.
ആത്മപ്രചോദനം എന്നത് വളരെ ആഴത്തിലും, ഇരുത്തം വരുത്തേണ്ടതുമായ ഒന്നാണ്. അതിന്‍റെ കുറവോ അഭാവമോ പകുതിവഴിയില്‍ തോല്‍വി സമ്മതിച്ച് പിന്‍വാങ്ങാന്‍ കാരണമാകും. ശേഷം ലക്ഷ്യം നിശ്ചയിക്കുകയും അതിനനുസൃതമായ ഉചിതം എന്ന് തോനുന്ന ഒരു പദ്ധതിയും തിരഞ്ഞെടുക്കുക. ഇതിനെല്ലാം ശേഷമേ ആരംഭം സുസജ്ജമാകൂ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ