പ്രബോധനം
സ്ഥിര ജ്വലനമുള്ള ജ്വാലയില്ല....
സ്ഥിരമാഞടിക്കുന്ന കാറ്റുമില്ല..
സ്ഥിരവർഷിയായ മാരിയില്ല....
കാലം കടന്ന് കാർമേഘമിരുളുമ്പോൾ
വിടചൊല്ലിടേണം നമ്മളെല്ലാവരും.....
അൾപ്പസ്വൽപ്പമായുള്ള ജീവിതത്തിലെന്തിന്നു ക്രോധ-വൈരാഗ്യങ്ങൾ കൂട്ടുവെയ്ക്കുന്നു???
നഷ്ടകാലത്തെ ദുഷ്ടതകളിൽ ശിഷ്ടകാലം ദു:ഖിക്കണോ...?
ഇഷ്ട ബന്ധങൾ കഷ്ടമില്ലാതെ കാത്തുവെയ്ക്കണം നാമുള്ളകാലം....!!
ഇഷ്ടമായുള്ളവയെന്തിനെ കണ്ടാലും ചൊല്ലിടേണം ഇഷ്ടമോടെ.....
ഇഷ്ടമെന്നു ചൊന്നാൽ പ്രണയമെന്നോർത്താൽ കഷ്ടമെന്നൊന്നേ തോനിടുന്നൂ...
വഞ്ചിതമായൊരു പ്രണയത്തേക്കാൾ അവഞ്ചിതമകും സൗഹൃതമേ നീ
ഉത്തമമായി നിലനിൽക്കുന്നു
മർത്യന്നുയിരതു ഉള്ളൊരു കാലം...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ