My GoD......എന്‍റെ ദൈവം....
ആരാണു ദൈവം??
കോവിലിനുള്ളിലെ കല്ലല്ല ദൈവം...!
ക്രൂശിതജന്മത്തിന്‍ സ്രഷ്ടാവുമല്ല...!
നിസ്കാര പായയ്ക്കപ്പുറത്തല്ല...!
കൃഷ്ണനോ ക്രിസ്തുവോ മുഹമ്മതുമല്ല...!
പിന്നാരാണെന്‍ ദൈവം...?
എരിയുന്ന വയറിന്നു പയറാണുദൈവം...
കരയുന്ന കുഞ്ഞിനു പാലാണുദൈവം...
യുക്തിക്കൊതുങ്ങാത്ത കത്തിയല്ല...
യുക്തിയാകുന്ന സത്യമാണെന്‍ ദൈവം...
അലയുന്ന പാന്ഥന്നു തണലാണ് ദൈവം...
വീഴുന്ന ജന്മതിന്‍താങ്ങാണു ദൈവം...
കാട്ടിലെ മാനിന്നു പുല്ലാണ് ദൈവം...
കല്ലാണ് മണ്ണാണ് മരമാണ് ദൈവം...
ആശ്രിതനാശ്രയമാണെന്നും ദൈവം....
ഞാനറിയുന്ന ഈ സത്യമാണെന്‍ ദൈവം...!!!
kollam...:)
മറുപടിഇല്ലാതാക്കൂനന്ദി............ :)
മറുപടിഇല്ലാതാക്കൂ