റിക്കവറി-2
![ഇമേജ്](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9IZ_aoM2MC0V69NEs1wuj1Nj5-x9ne5ndnQThyphenhyphenOIm8sV70FnZEs3BhVBlcJV-iMIk5vt5-XOtqut7BPvksAjDke7M3ExpYV2AGq1l5rDnUCWA4-mbuxiu1DX5AIt8LwcmEMFWV45ThS8/s320/tevsed.jpg)
കുറേ കണക്കുകൂട്ടലുകള്‍ നടത്തിയിട്ട് അദ്ദേഹം പറഞ്ഞു.. "ബാല്യവും യൌവനവും...." ഒന്നുനിര്‍ത്തിയിട്ട് അദ്ദേഹം തുടര്‍ന്നു... "നിങ്ങളുടെ കാര്‍ഡില്‍ ഇതുരണ്ടും റികവര്‍ന ചെയ്യാനുള്ള സ്പേസ് ഇല്ല...! അഥവാ റികവര്‍ ചെയ്‌താല്‍ തൊഴില്‍ സംബന്ധമായ ഡാറ്റ നഷ്ട്ടമാകും..!!" "Sir..എങ്കില്‍ കപസിറ്റി കൂടിയ കരട് റീപ്ലേസ് ചെയ്‌താല്‍ പോരെ??പ്രശ്നം തീര്‍ന്നില്ലേ??" "സാധാരണ ഇത്തരം കേസില്‍ അതാണ് ചെയ്യാറ്..., പക്ഷേ നിങ്ങളുടെ സിസ്റ്റം വളരെ പഴയതാണ്! i mean തുടക്കക്കാലത്തുള്ളത്...ആ ഏജില്‍ ഉള്ള 90% ആളുകളും ലൈഫ് സ്റ്റോപ്പ് ചെയ്യുകയോ, ചാര്‍ജ് ഇല്ലാതെ ഗവര്‍മെന്‍റ് ഭക്ഷണശാലകള്‍ക്കു നല്‍കുകയോ ചെയ്തിരിക്കുന്നു! അതിനാല്‍ നിങ്ങളുടെ സിസ്റ്റ്തിനു അനുയോജ്യമായ കാര്‍ഡിന്‍റെ ഉല്പാദനം നിര്‍ത്തിയിരിക്കുന്നു.....മാര്‍കറ്റില്‍ ലഭ്യവുമല്ല....!!!!" അയാള്‍ക്ക് അത് തലയില്‍ ആറ്റം ബോംബ് ഇട്ടപോലായിരുന്നു.... "അപ്പോള്‍ സര്‍....."പ്രതികൂലമായ മറുപടിയെ അതിജീവിക്കാന്‍ ചിപ്പ് കഠിനമായ ശ്രമം തുടങ്ങി, കൂളിംഗ് ഏസി കൂടുതല്‍ പ്രവര്‍ത്തിച്ചു.... "നിങ്ങള്ക്ക് ഓപ്ഷന്‍ ഉണ്ട്..." എന്...