വിഷഫലം.
നേരം ഒളികീറി തുടങ്ങുമ്പോഴേക്കും അവര്‍ ഏറെ ദൂരം പിന്നിട്ടിരുന്നു. അങ്ങനെയാണ് അവര്‍ ആ മരച്ചുവട്ടിലെതിയത്, അവര്‍ അവിടെ സ്വല്‍പ്പനേരം ഇരുന്നു. ആ തണലത്ത് ഇരുന്ന് ആ മരം അവിടെ നില്‍ക്കുന്നതുകൊണ്ട് ഒരു ഗുണവും ഇല്ല എന്നും, അത് മുറിച്ച് വിറ്റാല്‍ ഉണ്ടാകുന്ന വരുമാനതെകുറിച്ചും അവര്‍ കൂട്ടത്തിലുള്ള ആ പറമ്പിന്‍റെ ഉടമയെ പറഞ്ഞു ബോധ്യമാക്കി. മരണത്തില്‍ അവസാനിക്കുന്ന ആ യാത്ര തുടരുമ്പോള്‍ ആ ഉടമ മരത്തില്‍ മാരകമായ ഒരു വിഷം പ്രയോഗിച്ചു. ഇനി ഉണ്ടാകുന്ന കായ്കനികള്‍ പോലും ആ വിഷം ബാധിച്ചവ ആയിരിക്കും. തന്‍റെ രക്ഷിതാവ് തന്നെ വിഷം ഒഴിച്ചുതന്നെങ്കിലും ആ മരം ഒരു ചില്ലികബുപോലും ഓടിച്ച് ഇടാതിരുന്നത് അതിന്‍റെ നിസഹായാവസ്ഥകൊണ്ട് ഒന്നുമാത്രം ആകണം. അവര്‍ അതില്‍നിന്ന് ശേഖരിക്കാവുന്ന പഴങ്ങള്‍ എല്ലാം ശേഖരിച്ച് വച്ചിരുന്നു. എന്നിട്ട് ആ ദീര്‍ഖയാത്ര തുടര്‍ന്നു.
വിഷപ്രയോഗംകൊണ്ട് മരം ജീവന്‍ നിലനിര്‍താന്തന്നെ കഷ്ടപെട്ടു.ഇലകള്‍ എല്ലാം ഉണങ്ങി കരിഞ്ഞു, ബലിഷ്ടമായ കൊമ്പുകള്‍ ഒടിഞ്ഞുവീണു.പൂത്ത് നിറഞ്ഞു ഉലഞ്ഞുനിന്നിരുന്ന ആ മരത്തില്‍ പൂക്കള്‍ അപൂര്‍വ്വങ്ങള്‍ ആയി. ഫലഭൂയിഷ്ഠമായ ആ പ്രദേശത്ത് യുദ്ധവും വരള്‍ച്ചയും വന്ന രാജ്യത്തെ ഹതഭാഗ്യനായ ബാലനെപ്പോലെ എന്തിനിനി ഭൂമിക്കുമുകളില്‍ എന്ന ചോദ്യത്തിനുത്തരമില്ലാതെ നിന്നു. എന്നാല്‍ ജന്മോദ്ദേശം ബാക്കിഉണ്ടെന്ന ദൈവ വിധിയാല്‍ നരകി-നരകിച്ച് പിന്നെയും വര്‍ഷങ്ങള്‍ ആ മരം തള്ളിനീക്കി.അങ്ങനെ കായബലം നഷ്ടപെട്ടെന്നു കരുതിയ ആ മരത്തില്‍ ഒരിക്കല്‍ ഒരു പൂവില്‍ കായ് പിടിച്ചു.ആ മരം കാലമത്രയും ആ ശരീരത്തില്‍ സംഭരിച്ചു വച്ചിരുന്ന ജീവോര്‍ജ്ജതില്‍ സാധ്യമായതത്രയും അതിലേക്ക് പകര്‍ന്നു. അങ്ങനെ ജീവിക്കുന്ന ഫോസില്‍ ആയ ആ മരത്തില്‍ വളരെ വലിപ്പമുള്ള ആകര്‍ഷകമായ ഭംഗിയുള്ള നല്ലൊരു ഫലം ഉണ്ടായി.വലുതെന്നുപറഞ്ഞാല്‍ വളരെ വലിയ ഒരു പഴം.
അങ്ങനെയിരിക്കെയാണ് ആ പഴയ യാത്രികര്‍ ആ വഴി വീണ്ടും എത്തിയത്. ചിലര്‍ ആ മരത്തിന്‍റെ അവസ്ഥയില്‍ സഹതപിച്ചു, ചിലര്‍ പരിഹസിച്ചു, ചിലര്‍ കത്തിച്ചുകളയണം, മുറിച്ച് വില്‍ക്കണം എന്നും പറഞ്ഞു. ഇതെല്ലാം കേട്ട് നിസഹായിയായി മരം ഇലയിളക്കാതെമൂകമായി നില്‍ക്കുമ്പോള്‍ അതിന്‍റെ ഉടമ അവര്‍ക്ക് ആ പഴം കാണിച്ചുകൊടുത്തു.എല്ലാവരും അതിന്‍റെ പ്രൌഡമായ കാഴ്ചയില്‍ അത്ഭുതരായി നില്‍ക്കേ ഉടമ അതിന്‍റെ വളര്‍ച്ചയില്‍ താന്‍ വഹിച്ച പങ്കിനെപറ്റി ഘോരഘോരം ഉത്ഘോഷിച്ചുകൊണ്ടിരുന്നു. അതവിടെ താനേ മുളച്ചുപൊന്തിയ ഒന്നായിരുന്നു എന്ന് അവിടെ ചിലര്‍ക്ക് അറിയാമെങ്കിലും അവരും ഈ ഉടമയുടെ കൂടെനിന്ന് തള്ളിക്കൊണ്ടിരുന്നു. അങ്ങനെ ആ ഉടമയും സംഘവും ആ യൌവ്വന പൂര്‍ത്തിയില്‍ നില്‍ക്കുന്ന കുമാരനായ പഴം പറിച്ച് എല്ലാവര്‍ക്കും പങ്കുവെച്ചുകൊടുത്തു. എന്നാല്‍ ഘോരമായ വിഷം ആ പഴത്തില്‍ ആകെ നിറഞ്ഞിരുന്നു. അങ്ങനെ പഴം ആര്‍ഭാടമായി കഴിച്ച എല്ലാവരും കുഴഞ്ഞുവീണു. ചിലര്‍ മൃതിപൂകി എന്ന് തോനുന്നു.ചിലര്‍ എങ്ങോട്ടെയ്ക്കോ പരക്കം പായുന്നുണ്ട്.
അങ്ങനെയിരിക്കുമ്പോഴാണ് ദിവസവും മരത്തിന് ഒരുകപ്പ് വെള്ളമെങ്കിലും ozhichukoduth ആ പഴം പാകമാവാനായി കാത്തിരുന്നിരുന്ന ഒരു പട്ടിണിപ്പാവമായ ബാലിക ആ വഴി വന്നത്.മരത്തിന്മേല്‍ പഴം കാണാത്ത അവള്‍ ആകെ നിരാശയിലായി. ആ സമയം മരത്തിന്‍റെ ഒടിഞ്ഞുതൂങ്ങികിടന്നിരുന്ന ഒരു കൊമ്പ് താഴേക്ക് വീണു. ആ കുട്ടി അവിടേക്ക് ശ്രദ്ധിച്ചപ്പോള്‍ പകുതി ഭക്ഷിക്കപെട്ട ആ പഴം കണ്ടു. അവള്‍ അത്യുത്സാഹത്തോടെ ഓടിച്ചെന്ന് അത് എടുത്തു തിന്നു. എന്നാല്‍ അവള്‍ക്ക് ആ ജീവകാലം മുഴുവന്‍ ആ മരം ശേഖരിച്ചുവച്ചിരുന്ന എല്ലാ കഴിവുകളും ആണ് അതില്‍നിന്ന് ലഭിച്ചത്, അഥവാ അത്യൌഷധ ഗുണമുള്ള ഒരു ദിവ്യ കനി ആയിരുന്നു അത്. പഴത്തിന്‍റെ പുറക്കാംബില്‍ കൊടിയ വിഷം ആയിരുന്നെങ്കില്‍, അകക്കാമ്പില്‍ ആ മരത്തിന്‍റെ എല്ലാ ഗുണങ്ങളും ഒരുകോട്ടവും സംഭവിക്കാതെ നിന്നിരുന്നു. അവള്‍ അതില്‍നിന്ന് ലഭിച്ച വിത്തുകള്‍ വളര്‍ത്തി കൂടുതല്‍ വിളവുണ്ടാക്കി, അങ്ങനെ സുഖമായി ശിഷ്ടകാലം ജീവിച്ചു.
പ്രകൃതി നമുക്കായി എടുതുവച്ചത് എന്താണെന്ന് ആര്‍ക്കറിയാം. ഒരേപ്പഴതില്‍ത്തന്നെ ദുരിതകാലത്തെ വിഷവും, സ്വാഭാവിക അമൃതും സൂക്ഷിച്ച പഴങ്ങള്‍ ആണ് നാം പലരും. ആരുടെയൊക്കെയോ ഭാവി നിശ്ചയിക്കുന്ന ഫലം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ