മാങ്കൊമ്പിലെ നയതന്ത്രം....
മുത്തശ്ശന്‍ മാവിന്‍റെ ചില്ലയിലിരിക്കുകയാണ് പുള്ളിക്കുയില്‍.....
ലൈന്‍ ഓഫ് കണ്ട്രോള്‍ കടന്നു അടുത്ത വീടിന്‍റെ മുറ്റത്ത് എത്തിയിരിക്കുന്നു അതിന്‍റെ കൊമ്പുകള്‍...എത്ര തവണ അതിര്‍ത്തിയില്‍ ഈ മാവിന്‍റെ അനധികൃതമായ ഇലപൊഴിച്ചില്‍ കാരണം സംഖര്‍ഷം ഉടലെടുത്തിട്ടുണ്ടെന്നോ...പോരാത്തതിനു മാവിന്‍റെ വേര് വീടിന്‍റെ തറ തുരക്കുന്നത്രേ....(ഭൂഗര്‍ഭ പോരാട്ടം.)... ഇങ്ങനെ പുള്ളിക്കുയില്‍ ബോംബിംഗ് നടത്തുമോ എന്ന് കൌതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍....അപ്പോഴാണ് അവിടേക്ക് ഒരു റോക്കറ്റ് പതിച്ചത്.....ഉണ്ണിക്കുട്ടന്‍ അതാ ഉമ്മറത്ത്‌നിന്നും ഓടിവരുന്നു....ഇത്രയും നേരം ഉമ്മറത്ത് അടികീറിയ ട്രൌസറും ഇട്ടു ഷോ കാണിച്ച ഇരുന്ന ചെക്കനാ....ഇനിയിപ്പോ എന്താകുമോ എന്തോ....!! പെട്ടന്നവന്‍ കുനിഞ്ഞു...ഇനിയിപ്പോ കല്ലെടുത്തെറിയാന്‍ ആകുമോ...? ശേ ഒരു ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധം പോലെ അതും നടക്കാതെപോയി....ഒരു മാങ്ങയും ഈമ്പിക്കൊണ്ട് അവന്‍ മുറ്റത്തുകൂടെ നടന്നുപോയി....ഇടയ്ക്കൊന്നു തിരിഞ്ഞുനോക്കി പുഴുപ്പല്ല് കാണിച്ച് ഇളിച്ചുകാട്ടി....ഞാന്‍ നോക്കി വെള്ളമിറക്കി....കല്ലെടുത്തെറിഞ്ഞു വീഴ്ത്തുക റിസ്ക് ആണ്...മാവിന്‍റെ നില്‍പ്പുമാത്രേ ഇവിടെ ഉള്ളു....മാങ്ങയുള്ള കൊമ്പോക്കെ അപ്പുറത്താണ്.ഇതിനൊക്കെ ഒന്ന് നേരാംവണ്ണം വളര്‍ന്നൂടെ, വളര്‍ത്തുദോഷം അല്ലാണ്ടെന്താ...!
.പണ്ട് അങ്ങനെ അവിടുത്തെ ഒരു ഓട് പൊളിച്ചിട്ടുണ്ട് ഞാന്‍....തുടര്‍ന്ന് നയതന്ത്ര ബന്ധം വഷളാവുകയും, തിരിച്ച് അവര്‍ വീട്ടിലേക്കു കനത്ത ഫയറിംഗ് ആണ് നാടത്തിയത്....അന്ന് എന്‍റെ ചെവി കൊണ്ടോയി പണയം വെച്ചിരുന്നേല്‍ സെല്‍ഫിനാന്‍സിങ്ങില്‍ മെഡിക്കല്‍ പഠിക്കാര്‍ന്നു...പത്തരമാറ്റിന്‍റെ തനി തങ്കം...
ഉണ്ണിക്കുട്ടന്‍ നടന്നുപോയി മുറ്റത്ത് വീണ ഒരു മാങ്ങകൂടി എടുത്തുകൊണ്ടുവന്നു എനിക്ക് നീട്ടി..... ഒരു അച്ചിലിട്ട ചിരി തിരിച്ചും കൊടുത്തുകൊണ്ട് പറഞ്ഞു....."ഏടാ മിടുക്കാ.."
അവന്‍ പിന്നേം മോത്തുനോക്കി പുഴുപ്പല്ലുകാട്ടി ഇളിച്ചോണ്ട് നിന്നു... ഇനീം അവടെ നിന്നാല്‍ എന്‍റെ ജാടയൊക്കെ ഈ കോന്തന്‍ ഇളിച്ചു കോരി കൊണ്ടുപോകും എന്ന് തിരിച്ചറിഞ്ഞ ഞാന്‍ വേഗം തിരിച്ചുനടന്നു.....(കുട്ടികള്‍ക്കുമുന്‍പില്‍കൂടി തുറക്കപെടാത്ത അടഞ്ഞ പുസ്തകമായിരിക്കുന്നു ഇത്)
എനിക്ക് എന്നോടുതന്നെ പുച്ഛം തോനി....ഞാന്‍ മാങ്ങയും കഴുകി റോടിലൂടെ ആരെങ്കിലും എങ്ങോട്ടെങ്കിലും വഴിചോദിക്കാന്‍ വരുന്നുണ്ടോന്നു നോക്കാന്‍ പോകുമ്പോ അവിടുന്ന് കുയിലും ഉണ്ണിക്കുട്ടനും തുടങ്ങിയിരുന്നു....
പെട്ടെന്നാണ് അമ്മ വിളിച്ചത്....മുത്തശ്ശന് ദീനം വൈഷ്യമ്മിച്ചിരിക്കുന്നു ത്രെ...
ബന്ദുക്കളെ ഒക്കെ വിളിച്ചു പറയണം....കുറച്ചുകഴിഞ്ഞപോ നാട്ടുകാരൊക്കെ എത്തിത്തുടങ്ങി...ചിലര്‍ കുടുംബത്തിലെ മുതിര്‍ന്ന അധികൃതരുമായൊക്കെ ചില ചര്‍ച്ചകള്‍ നടത്തുന്നുണ്ട്....
ഒടുവില്‍ അതില്‍ തീരുമാനമെടുത്തു....ചിത മാവിന്‍ തടിയില്‍ തന്നെ....അങ്ങനെ മുത്തശ്ശന് അവസാന-മെത്ത ഒരുക്കാന്‍ മുത്തശ്ശി മാവിന്‍ കടയ്ക്കല്‍ കോടാലി വീഴുമല്ലോ....എപ്പോഴും പല്ലില്ലാത്ത തൊണ്ണുകാട്ടി ചിരിക്കുന്ന മുത്തശ്ശന്‍റെ മുഖം ഇതുകേല്‍ക്കുമ്പോള്‍ എന്തായാലും ഇനി വാടില്ലല്ലോ....!
ഏതോ ഒരു ആള്‍ക്കൂട്ടത്തില്‍ നിന്ന് അയല്‍വാസി മുഖ്യന്‍ അടക്കം പറയുന്നതുകേട്ടു, 'അല്ലേലും ആ മാവ് കാരണം ശല്യം കുറച്ചല്ല.....ഞങ്ങള്‍ രണ്ടുപേരും ജോലിക്ക് പോകുന്നവരായതുകൊണ്ട് മുറ്റമടിക്കല്‍ പോലും ആഴ്ചയില്‍ ഒരിക്കലെ ഉണ്ടാകാറുള്ളൂ...ഈ മാവുകാരണം ഇലയും ചീഞ്ഞ മാങ്ങയും വീണു മുറ്റമാകെ നാശമാകും...വീടിനു ഭീഷണിണ്ട് ന്നുപറഞ്ഞു പഞ്ചായത്തില്‍ നിവേദനം കൊടുത്തിരുന്നു, എന്നാ അവരത് പണവും രാഷ്ട്രീയവും ഇറക്കി അങ്ങ് ഒതുക്കി...ഇനിയിപ്പോ പരാതീം കേസുമൊന്നുമില്ലാതെ അതങ്ങ് തീരുമല്ലോ!'ഉണ്ണിക്കുട്ടന്‍ അവന്‍റെ അച്ഛന്‍റെ കാല്‍ച്ചുവട്ടില്‍ വട്ടംതിരിഞ്ഞുകൊണ്ടിരുന്നു.
ഇനി അവനു അതില്‍നിന്നു മാങ്ങ കിട്ടില്ല, മറുപാട്ടുപാടി കളിക്കാന്‍ പുള്ളിക്കുയിലുകള്‍ അവിടെ വന്നിരിക്കില്ല....അതിന്‍റെ തണലില്‍ അവനു ഇനി മണ്ണില്‍ കളിക്കാന്‍ പറ്റില്ല. ഇതൊക്കെ ഓര്‍ത്തപ്പോള്‍ എന്‍റെ മനസിലും അറിയാതെ ഒരു സുന്ദര ബാല്യത്തിന്‍റെ ചിത്രപുസ്തകത്തില്‍നിന്നു ചില ഏടുകള്‍ ചിതലരിച്ചുതുടങ്ങി എന്ന് മനസിലാക്കി...
ഈസമയം വീട്ടിലെ ഭാഗം പറ്റികള്‍ ചിന്തിക്കുന്നത് മാവ് ഉള്ളഭാഗം ആരുടെ പേരിലാണാവോ ഒസ്യത്തില്‍ ചേര്‍ത്തിരിക്കുന്നത് എന്നാകും...എന്നാല്‍ ഇതൊന്നും എന്നെ സംബന്ധിക്കുന്ന വിഷയമല്ലല്ലോ എന്നോര്‍ത്തപ്പോള്‍ നോടിഫികേഷന്‍ വന്നു..ഞാന്‍ ആരും കാണാതെ മൊബൈല്‍ ഏടുത്തുനോക്കി, മുത്തശ്ശന്‍ പാസ്ഡ് ഏവേ എന്ന സ്റ്റാറ്റ്സ്സില്‍ ലൈക്കുവന്നതാണ്....അല്ലെങ്കിലും പഴയതലമുറയിലെ പുരാവസ്തുക്കള്‍ സ്ഥലം മുടക്കി കാഴ്ച്ചവസ്തുക്കള്‍ എന്നതിലപ്പുറം അവയെല്ലാം ഒഴിവാക്കേണ്ടവയാണ് എന്നാണു ന്യൂ ജെന്‍ മതം.
എന്‍റെ മനസ്സില്‍ ഒപ്പം നഷ്ട്ടപ്പെടാന്‍ പോകുന്നത് അയല്‍പക്ക നയതന്ത്രത്ത്തിലെ അവിഭാജ്യ കണ്ണിയായിരുന്നു.......!!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ