ഭൗതിക കർമ്മകാണ്ഡം
![ഇമേജ്](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhSNJP_ucmtduMaLNQ6lFABfR1y6eZHAlcpC7NjrDbWQt1A_xQTunTtulE4fVYHR9SrmX26s5PZGTbndPcx8zG3sAXTAWdXms2wvzqzT8-mhv2u-ElJgnirJd36ybJm2Qa45m8HFvg8gs0/s640/%25E0%25B4%25B5%25E0%25B4%25B4%25E0%25B4%25BF.png)
ഇനി നിര്‍ത്താം എന്ന് ആലോചിച്ചപ്പോള്‍, അതിന് ഞാന്‍ ഒരിക്കലും തുടങ്ങിയില്ലല്ലോ എന്ന സന്ദേഹം വന്നത്. തുടങ്ങാത്ത ഒന്ന് എങ്ങിനെ നിര്‍ത്തും , അങ്ങനെ നിര്‍ത്തിയാല്‍ അത് കളവ് ആകില്ലേ? അതെ, കൃത്യമായ ഒരു തുടക്കം ഇല്ലാത്തത് ആണ് ചില കാര്യങ്ങള്‍ നിര്‍ത്താന്‍ പറ്റാത്തതിന്‍റെ കാരണം. നിര്‍ത്തുക എന്നത് ഒരു ഘട്ടം( Stage ) ആയി കണക്കാക്കിയാല്‍ മതി, അതായത് ആരംഭമില്ലാത്തതാണ് പിന്നീടുള്ള ഘട്ടങ്ങളിലേക്ക് ഉള്ള പ്രവേശനം/ മുന്നേറ്റം (Progress) അസാധ്യമാക്കുന്നതിലെ ഒരു ഘടകം. കൃത്യമായ തുടക്കങ്ങള്‍ വേണ്ടിയിരിക്കുന്നു. ചില വിഷയങ്ങളിലെ മുരടിപ്പ് ആരംഭത്തിന്‍റെ അഭാവമാണ്. ആരംഭിക്കണമെങ്കില്‍ പ്രധാനമായും കൃത്യമായ ഒരു ലക്ഷ്യം വേണം എന്നത് അനുബന്ധം. ലക്ഷ്യമില്ലാത്ത പ്രവൃത്തി അപ്പൂപ്പന്‍ താടിയെപ്പോലെ അവിടിവിടങ്ങളില്‍ ഉടക്കിയും പാറിയും അലഞ്ഞുകൊണ്ടിരിക്കും. അങ്ങനെ ആരംഭം ആദ്യ ബിന്ദുവും, ലക്ഷ്യം അന്ത്യ ബിന്ദുവും ആകുമ്പോള്‍ അവയ്ക്ക് ഇടയിലെ അന്തരം നികത്തേണ്ടത് കര്‍മ്മപദ്ധതിയിലൂടെ അല്ലെങ്ക...