സ്വസ്തി
ചിന്തിച്ചിട്ട് ഒരു അന്തവും കിട്ടുന്നില്ല എന്നതായിരുന്നു ഇന്നലെ വരെ പരാതി. അത് അത്ര വലിയ പ്രശ്നമല്ലായിരുന്നു എന്ന് മനസ്സിലാകുന്നത് നോക്കിയിട്ട് ഒരു അറ്റവും കാണുന്നില്ല എന്ന് മാത്രമല്ല തൊട്ട് മുന്നിലെന്താണ് എന്ന് പോലും മനസിലാവാതെ ഇങ്ങനെ നീന്തുമ്പോഴാണ്. സന്ധ്യവരെ മുമ്പിൽ നീ ണ്ട് കിടക്കുന്ന ജലാശയത്തിന്റെ ഭീതിപൂർവ്വമായ പരപ്പ് പേടിയോടൊപ്പം ഒരു പ്രതീക്ഷ കൂടെ തന്നിരുന്ന , ഉടനെ ഒരു കരകാണും എന്നതിന്റെ പ്രതീക്ഷ. എന്നാൽ ഇപ്പോൾ കണ്ണിലും കാതിലും മാത്രമല്ല മനസ്സിലും ഇരുട്ട് തുളച്ച് കയറുന്നു. ആരവങ്ങളോ ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല എന്നിട്ടും അതിനൊന്നും കാത്തു നിൽക്കാതെ ഇറങ്ങി തിരിച്ചത് അവനവനിൽ ഉള്ള ഉറച്ച വിശ്വാസം കൊണ്ടൊന്നും അല്ല മറിച്ച് അവയ്ക്കായി കാത്തു നിൽക്കുന്നതിലെ അർത്ഥശൂന്യത മനസിലാക്കിയതുകൊണ്ടാണ്. ആകാശത്ത് കാർമേഘം മൂടിയ ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം മുങ്ങി ചാവാൻ ആക്രോശിക്കുന്നതായി തോന്നി. അല്ലെങ്കിലും ഇനിയും എന്നിൽ പ്രതീക്ഷ വെക്കുന്നത് വിഢിത്തരം ആണ് എന്ന് തോന്നിക്കാണും. കരയിലെവിടെയോ തങ്ങൾക്ക് മുൻപിൽ ഉപചാരങ്ങളുടെ ഉപ്പു ചാക്കുകൾ വച്ച് വണങ്ങാത്ത വന്റെ പതനം പറഞ്ഞ് അട്ടഹാസങ്ങൾ ഉയരുന്നുണ്ടാകും ,അല്...