ഒരു തേങ്ങാ കഥ....
![ഇമേജ്](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivEEV4w42_s0ySs0g_pYQe43l2rrx9cygcQ26s6iSFQ_tYThgeVWxAUwfgiCM2oV0MYhVpIRBvG0WG-WCkuXhLj-fUuJGg3rgBf_vgZFyy6NJJ5a9npm7aqKotU844DbjBQnjdoYdjOo0/s1600/moya.jpg)
ഒരാള്‍....ഒരു വയസായ ആള്‍.....തലയിലെ മുടിയൊക്കെ കൊഴിഞ്ഞു കണ്ണാടിപോലെ തിളങ്ങുന്ന തലയുള്ള ആള്‍....അതിനു പകരമെന്നോണം നീണ്ട താടി... ആ അസ്ഥികൂട സദൃശമായ ശരീരം മറച്ചിരിക്കുന്നത് മുഷിഞ്ഞ വസ്ത്രമാണ്....കണ്ടാല്‍ കാവിയാണോ കറുപ്പാണോ എന്ന് തിരിയാത്തവണ്ണം അത് പുതുരൂപം സ്വീകരിച്ചിരിക്കുന്നു...ഈ ആള്‍ ഒരു വലിയ മാവിന്‍റെ കുളിര്‍ ചോലയില്‍ ഒരു കല്ലിന്‍റെമുകളില്‍ കൈ പുറകില്‍ കുത്തി ഇരിക്കുന്നു....കണ്ണുകള്‍ അടഞ്ഞാണോ തുറന്നാണോ എന്ന് തീര്‍ത്തുപറയാന്‍ പറ്റില്ല...ആ നീളന്‍ താടിയിലൂടെ കുഞ്ഞെറുംമ്പുകള്‍ നാലഞ്ചെണ്ണം എങ്ങോട്ടോ തീര്‍ത്ഥയാത്ര പോകുന്നുണ്ട്....കയ്യിലെ നഖങ്ങള്‍ കയ്യില്‍നിന്നു തുടങ്ങി കയ്യിലേക്കുതന്നെ തിരിച്ചുവരുവാനെന്നപോലെ വളഞ്ഞിരിക്കുന്നു... വലിയൊരു ധാതുനിക്ഷേപം അതില്‍ കാണാം...കുറച്ചു തുരന്നുവച്ചിട്ടുണ്ടെങ്കിലും പല്ലുകളുടെ സ്ഥിതി വിവരങ്ങള്‍ ലഭ്യമല്ല... ക്ഷേത്ര ദര്‍ശനത്തിനു ദൂരെനിന്നു വന്ന ചന്ദ്രശേഖരന്‍ ഈ കാഴ്ചയും നോക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു രണ്ടുമിനുട്ട് ആയിക്കാണും...9.30നാണു തിരിച്ചുള്ള ട്രെയിന്‍...ഒരു 8.45നു ബസ്സുപിടിച്ചാല്‍ 9.15 ആകുമ്പോഴേക്കും സ്റ്റേഷനില്‍ എത്താം....ഇനിയും വാപൊളിച്ചി...