മാങ്കൊമ്പിലെ നയതന്ത്രം....
![ഇമേജ്](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeQANU895NhrsSRTC0lloYDQanl6k1gpnwwImrm9qFr7rviFu4gq9DNRZFfacO6aONlFtO-DhT759a5TlKjO4SVF2oKMeMwzTNH1jV2NkaGADa0zN7xD4rF1tLTPa5rtwr4VRMMuYsyw4/s1600/images.jpg)
മുത്തശ്ശന്‍ മാവിന്‍റെ ചില്ലയിലിരിക്കുകയാണ് പുള്ളിക്കുയില്‍..... ലൈന്‍ ഓഫ് കണ്ട്രോള്‍ കടന്നു അടുത്ത വീടിന്‍റെ മുറ്റത്ത് എത്തിയിരിക്കുന്നു അതിന്‍റെ കൊമ്പുകള്‍...എത്ര തവണ അതിര്‍ത്തിയില്‍ ഈ മാവിന്‍റെ അനധികൃതമായ ഇലപൊഴിച്ചില്‍ കാരണം സംഖര്‍ഷം ഉടലെടുത്തിട്ടുണ്ടെന്നോ...പോരാത്തതിനു മാവിന്‍റെ വേര് വീടിന്‍റെ തറ തുരക്കുന്നത്രേ....(ഭൂഗര്‍ഭ പോരാട്ടം.)... ഇങ്ങനെ പുള്ളിക്കുയില്‍ ബോംബിംഗ് നടത്തുമോ എന്ന് കൌതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍....അപ്പോഴാണ് അവിടേക്ക് ഒരു റോക്കറ്റ് പതിച്ചത്.....ഉണ്ണിക്കുട്ടന്‍ അതാ ഉമ്മറത്ത്‌നിന്നും ഓടിവരുന്നു....ഇത്രയും നേരം ഉമ്മറത്ത് അടികീറിയ ട്രൌസറും ഇട്ടു ഷോ കാണിച്ച ഇരുന്ന ചെക്കനാ....ഇനിയിപ്പോ എന്താകുമോ എന്തോ....!! പെട്ടന്നവന്‍ കുനിഞ്ഞു...ഇനിയിപ്പോ കല്ലെടുത്തെറിയാന്‍ ആകുമോ...? ശേ ഒരു ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധം പോലെ അതും നടക്കാതെപോയി....ഒരു മാങ്ങയും ഈമ്പിക്കൊണ്ട് അവന്‍ മുറ്റത്തുകൂടെ നടന്നുപോയി....ഇടയ്ക്കൊന്നു തിരിഞ്ഞുനോക്കി പുഴുപ്പല്ല് കാണിച്ച് ഇളിച്ചുകാട്ടി....ഞാന്‍ നോക്കി വെള്ളമിറക്കി....കല്ലെടുത്തെറിഞ്ഞു വീഴ്ത്തുക റിസ്ക് ആണ്...മാവിന്‍റെ നില്‍പ്പുമാത്രേ ഇ...