സത്യത്തില്‍ ആരാ ആദ്യമുണ്ടായത്????
ദാ പിന്നേം ഒരു സംശയം.......... മനുഷ്യന്റെ ജീവിതം സംശയപൂര്‍ണവും മനുഷ്യജീവിതം അര്‍ത്ഥപൂര്‍ണമാകുന്നത് ഈ സംശയങ്ങള്‍ക്ക് നിവാരണം നടത്തുമ്പോഴാണല്ലോ(എതിരഭിപ്രായങ്ങളുണ്ടായിരിക്കാം)... ഞാനാരാണ്??ഏന്ന സംശയത്തിന്റെ ഉത്തരം കണ്ടെത്തുന്നതിനെയല്ലേ നമ്മള്‍ ആത്മസാക്ഷാത്കാരം ഏന്നു പറയുന്നത്?? അധികം പറഞ്ഞു നീട്ടുന്നില്ല....കാര്യത്തിലേക്ക് പ്രവേശിക്കാമല്ലോ....? ഇത്തവണ സംശയം കുറച്ചു ഭൌതിക ശാസ്ത്രപരമാണ്....... " ഊര്‍ജമാണോ(എനര്‍ജി) ദ്രവ്യമാണോ(മാസ്സ്) ആദ്യം ഉണ്ടായത്??" "അതോ രണ്ടും ഒരുമിച്ചാണോ ഉത്ഭവിച്ചത്??" ലോകത്ത് മേല്‍പ്പറഞ്ഞ രണ്ടേ രണ്ടു അവസ്ഥകളേഉള്ളു എന്നത് ഏതിരഭിപ്രായങ്ങളില്ലാത്ത്ത വസ്തുതയാണ്.....(ഊര്‍ജവും ദ്രവ്യവും) മഹാനായ ആല്ബര്‍ട്ട് ഇസ്ടീന്‍ തന്റെ മാസ്സ് എനര്‍ജി സമവാക്യപ്രകാരം(E =mC ^2 ) പറയുന്നത് ഈ രണ്ടു അവസ്ടകളും പരസ്പര പരിവര്‍ത്തിതങ്ങളാണ് ഏന്നാണ്. ഊര്‍ജത്തെ ദ്രവ്യമായും തിരിച്ചു ദ്രവ്യത്തെ ഊര്‍ജമായും മാറ്റാം......( mass and energy are mutually convertible . ).... മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഊര്‍ജം ദ്രവ്യത്തില്‍ നിന്ന് ഉത്ഭവിച്ചു ഏന്നും അല്ലെങ്കില...