വിളി.....
![ഇമേജ്](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4qJckbVl78-CM-umqoWaFBSHZthuMXyJsQOamPxcL6ITrzZo_7qmSUnpol7uBE0b5me5OYpekw3W9ak4ZLUXqFKZ1VyCTYh8Sh90UdnWAwToOwiVm9Le9jUfg1IXBpGvgBRcS4jqTGzk/s320/people.jpg)
ലോകത്തുള്ള എല്ലാവരും ഒരു കട്ടിലില്‍ , ഒരു വലിയ കട്ടിലില്‍ അരികുചേര്‍ന്നു ചൂട് പറ്റി ഉറങ്ങുന്ന ഒരു മകരമാസ രാത്രി....... ആരോ കൈകൊട്ടി വിളിക്കുന്നു.....ഇങ്ങോട്ട് വാ...... ആരൊക്കെയോ തങ്ങളെയാണ് വിളിക്കുന്നത് എന്നുകരുതി ഏഴുനേറ്റു പോയി....ബാക്കിയുള്ളവര്‍ അടുത്തുചെര്ന്നു കിടന്നു....കുറച്ചുകഴിഞ്ഞപ്പോള്‍ വേറെ ആരോ കൈകൊട്ടിവിളിക്കുന്നു.....വാ...വാ...വേഗം.... ഉറങ്ങിക്കിടക്കുന്നവരില്‍ ചിലര്‍ അത് തങ്ങളെയാണെന്ന് കരുതി എഴുനേറ്റു പോയി....അങ്ങനെ ഇടയ്ക്കിടയ്ക്ക് ആരൊക്കെയോ വിളിച്ചുകൊണ്ടിരുന്നു.....കൂടെയുള്ളവര്‍ പോയ്ക്കൊണ്ടും ഇരുന്നു....ഇടയ്ക്കെപ്പോഴോ ഞാനും ആരുടെയോകൂടെ പോയി...... നേരം വെളുത്തു...ഞാന്‍ നോക്കിയപ്പോള്‍ കൂടെ കിടന്നവരോന്നും കൂടെയില്ല....ഉള്ളത് കുറെ ക്രിസ്ത്യാനികളും ഇസ്ലാമികളും പാഴ്സികളും ജൂതരും യഹൂദരും നിരീശ്വരരും ..... എല്ലാവരും അവിടവിടങ്ങളിലായി കൂടിനില്ക്കുന്നു..... ഇനി തല്ക്കാലം പോയി പല്ലുതേച്ചു ചൂട് ചായകിട്ടുമൊഎന്നു നോക്കട്ടെ....പച്ചവെള്ളവും വെളുത്ത പാലും കറുത്ത ചായപ്പൊടിയും ചേര്‍ത്ത് തിളപ്പിച്ച ചായ......