ഞാന്‍ ഒരു Indian അല്ല...!
![ഇമേജ്](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrWv_TY11le-EipS71ANgxNlSWGliF9XX49xSSOO-78Nt5UmdZIcqB3WARSRtU0LmQg8HGCOO9ZFxe4F8w3blUma6ahuADCZvU13efXJzP7KD6JoaUJ8Ecf-70H09_c5_6sSM6zXDLiIs/s320/cltr.jpg)
ഇന്ത്യ എന്‍റെ രാജ്യമാണ്... എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരങ്ങളാണ്... എല്ലാ ദിവസവും രാവിലെ അസംബ്ലിയില്‍ വെയിലതുനിന്നു ഇത് ഉരുവിടുന്നത് എന്തിനാ??? ദേശിയബോധവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുവാന്‍ എന്നായിരിക്കും പൊതുജന ഉത്തരം.... സത്യത്തില്‍ എവിടെയാണ് ഈ ഇന്ത്യ?? പാശ്ചാത്യര്‍ അവരുടെ ഇങ്കിതമനുസരിച് നമ്മളെ ഇന്ത്യ എന്നും ഇന്ത്യന്‍സ് എന്നും വിളിച്ചു.... പാശ്ചത്യ ഭരണത്തെ ഇവിടെനിന്നും പറഞ്ഞയച്ചതിനുശേഷവും നമ്മള്‍ എന്തിനീ ഭാരം ഇപ്പോഴും ചുമന്നുകൊണ്ടിരിക്കുന്നു???? ഈ അവസരത്തില്‍ കുറച്ചുകാലം മുന്‍പ് ഇറങ്ങിയ കുഞ്ഞിക്കൂനന്‍ എന്നാ സിനിമയിലെ ഒരു രംഗമാണ് ഓര്‍മവരുന്നത്...നായകനായ കൂനന്‍ ദിലീപിനോട് പേരെന്താ എന്ന് ചോദിക്കുമ്പോള്‍ വിമല്‍കുമാര്‍ എന്ന് പറയുന്നു.....സമൂഹമൊന്നടങ്കം കൂനന്‍ എന്നാണു വിളിക്കാറെങ്കിലും കൂനന് സ്വന്തമായി ഒരുപേരും ആര് അവനോട് പെരുചോതിചാലും അവനതാണ് പറയുകയും ചെയ്യുക....തതവസരത്തില്‍ 'കൂനന്‍' എന്നായിരുന്നു പറഞ്ഞിരുന്നത് എങ്കില്‍ കഥാപാത്രത്തോട് എഴുത്തുകാരന്‍ ചെയ്യുന്ന ഒരു അതിക്രമമാകുമായിരുന്നു അത്... അതുപോലെ മൂനാം ക്ലാസുതൊട്ടു രാജനെ എല്ലാവരും കാട്ടുമാക്കാന്‍ എന...